സിസ്റ്റർ റാണി മരിയയായി വിൻസി അലോഷ്യസ്; ചിത്രം മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ

Share News

ഇരുപത്തിയൊന്നാം വയസ്സിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മദ്ധ്യപ്രദേശിൽ എത്തി ഒരു പ്രദേശത്തുള്ള ജനതയ്ക്ക് വേണ്ടി സ്വന്തം ജീവിതം ത്യജിച്ച സിസ്റ്റർ റാണി മരിയയുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം

റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിൽ ചുവടുറപ്പിച്ച താരം വിൻസി അലോഷ്യസ് മലയാള സിനിമയും താണ്ടി ബോളിവുഡിലേക്ക് എത്തുന്ന എന്ന വാർത്തകൾ വന്നിരുന്നു. ഹിന്ദി ഉൾപ്പെടെ മൂന്ന് ഭാഷകളിലാണ് നായികയായി വിൻസി എതുന്നത്. സിസ്റ്റർ റാണി മരിയയുടെ ജീവിത കഥയിലൂടെയാണ് തരാം ത്രിഭാഷാ ചിത്രത്തിൽ എത്തുന്നത്. ഇരുപത്തിയൊന്നാം വയസ്സിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മദ്ധ്യപ്രദേശിൽ എത്തി ഒരു പ്രദേശത്തുള്ള ജനതയ്ക്ക് വേണ്ടി സ്വന്തം ജീവിതം ത്യജിച്ച സിസ്റ്റർ റാണി മരിയയുടെ ജീവിതം പശ്ചാത്തലമാക്കിയ ചിത്രം മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിലാണ് ചിത്രീകരിക്കുക. ഷയ്സൺ പി ഔസേപ്പ് ആണ് സംവിധാനം. ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ റാണി മാറിയ അടിച്ചമർത്തലിൽ നിന്ന് നിർധനരെ ഉയർത്തിക്കൊണ്ടുവരികയും ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിന് മദ്ധ്യപ്രദേശിലെ ഇൻഡോർ-ഉദയ്നഗർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു.സിസ്റ്റർ റാണി മരിയ1995 ഫെബ്രുവരി 25-ന് ഇൻഡോറിലെ നാച്ചൻബോർ ഹില്ലിൽ വെച്ച് ഒരു ബസ്സിൽ ഇൻഡോറിലേക്ക് പോകുംവഴി സമന്ദർ സിംഗ് എന്ന അക്രമിയുടെ ആക്രമണത്തിൽ പരിക്കേറ്റായിരുന്നു സിസ്റ്റർ റാണി മരിയ കൊല്ലപ്പെടുന്നത്. 14 ചതവുകൾ കൂടാതെ 40 വലിയ പരിക്കുകൾ ഉണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

https://www.reporterlive.com/film-news/vincy-aloshious-as-sister-rani-maria-movie-in-malayalam-hindi-and-spanish-78212?utm_campaign=pubshare&utm_source=Facebook&utm_medium=231525206889787&utm_content=auto-link&utm_id=271&fbclid=IwAR0GqOagZ__-2M3cnuzSZO4pG0feTGeJEB6KU5nrldq5N5hzk7SOexSTFOs

Share News