ദയാബായിയുടെ സമരമുഖത്ത് മിക്കവാറുമെന്നോണം ചെന്നെത്തിയിരുന്നു. വിരിപ്പില്ല, പന്തലില്ല… നിലത്തു കുത്തിയിരുന്നും ക്ഷീണിക്കുമ്പോൾ ഫുട്പാത്തിൽ തളർന്നുകിടന്നും പട്ടിണി സമരം തുടർന്നു.
സെക്രട്ടേറിയറ്റിനു മുന്നിൽ പതിനെട്ടു ദിവസമായി തുടർന്ന ദയാബായിയുടെ സമരമുഖത്ത് മിക്കവാറുമെന്നോണം ചെന്നെത്തിയിരുന്നു.
വിരിപ്പില്ല, പന്തലില്ല… നിലത്തു കുത്തിയിരുന്നും ക്ഷീണിക്കുമ്പോൾ ഫുട്പാത്തിൽ തളർന്നുകിടന്നും പട്ടിണി സമരം തുടർന്നു.
മഴയും വെയിലും വക വച്ചില്ല. കാറ്റുതുമ്പോൾ സെക്രട്ടേറിയറ്റു വളപ്പിലെ ചില വൻമരങ്ങൾ ശിഖരങ്ങൾ നീട്ടി തണലേകിയതൊഴിച്ചാൽ ഒരു ദയയും ആരിൽ നിന്നും സ്വീകരിച്ചില്ല.
എൻഡോസൾഫാൻ ബാധിതരുടെദുരിതങ്ങളെക്കുറിച്ചും തന്റെ സമരത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പല തവണ സംസാരിച്ചു. എന്നെക്കുറിച്ചല്ല..അവരെക്കുറിച്ചെഴുതണമെന്ന് പലവട്ടം പറഞ്ഞു. ശാരീരിക നില മോശമായി ആശുപത്രിയിലേക്ക് മാറ്റിയപ്പോഴും അവിടെയും 82 കാരി നിരാഹാരം തുടർന്നു.
‘എന്റെ സ്വന്തം തീരുമാനത്തിൽ മടങ്ങുന്നു’ എന്നെഴുതിക്കൊടുത്ത് ആശുപത്രിയിൽ നിന്ന് സമരവേദിയിൽ മടങ്ങിയെത്തി.
ഒരിക്കലും ഉള്ളുതുറന്നു ചിരിച്ചുകണ്ടില്ല.
ഇന്ന് ആ മുഖത്തൊരു ചിരി കണ്ടു. പക്ഷേ അത് താൽക്കാലികമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യങ്ങൾ പൂർണമായി നടപ്പിലാക്കുന്നതുവരെ പോരാട്ടം തുടരും.
‘What I came for, I will not return without achieving it.’
T B Lal