
യഥാർത്ഥ മലയാളി |ഒരു ലക്ഷം കൊടുത്തു ആ തമിഴനെ റോക്കറ്റിൽ കേറ്റി അയച്ചു. ബാക്കി ഒരു ലക്ഷം എന്റെ പോക്കറ്റിൽ ഭദ്രം”.
യഥാർത്ഥ മലയാളി
ഇന്ത്യ പരീക്ഷണാർത്ഥം ഒരു റോക്കറ്റ് വിക്ഷേപിക്കാൻ തീരുമാനിച്ചു, കൂടെ ഒരാളെയും.
കൂടെ പോകുന്നയാൾ തിരികെവരില്ലെന്നുറപ്പുള്ളതിനാൽ പോകുന്നയാൾക്കു നഷ്ടപരിഹാരവും നൽകാൻ തീരുമാനമായി.
ബലിയാടാകാനുള്ള ഇന്റർവ്യൂവിനു ആദ്യം എത്തിയത് ഒരു സർദാർജി ആയിരുന്നു.
രണ്ടു ലക്ഷം രൂപ തന്റെ കുടുംബത്തിന് കൊടുത്താൽ താൻ പോകാമെന്നു ആ പാവം പറഞ്ഞു.
എന്നാൽ അടുത്തതായി എത്തിയ തമിഴൻ പറഞ്ഞത് തനിക്കു ഒരു ലക്ഷം തന്നാൽ മതിയെന്നായിരുന്നു. അടുത്തതായി ഒരു മലയാളിയായിരുന്നു വന്നത്.
കാശു കിട്ടിയാൽ ഏത് നരകത്തിൽ പോകാനും തയ്യാറാവുന്ന മലയാളി അമ്പതിനായിരത്തിനു സമ്മതിക്കുമെന്നായിരുന്നു ഇന്റർവ്യൂ നടത്തുന്നയാൾ വിചാരിച്ചത്.
എന്നാൽ തനിക്കു മൂന്നു ലക്ഷം തന്നാൽ അതിൽ ഒരു ലക്ഷം സാറിനു തരാമെന്നു പറഞ്ഞപ്പോൾ മലയാളിയെ തന്നെ തീരുമാനമായി.
അങ്ങിനെ റോക്കറ്റ് പുറപ്പെട്ടു. രണ്ടു ദിവസങ്ങൾക്കുശേഷം അതെ മലയാളിയെ റോഡിൽ വെച്ച് കണ്ടപ്പോൾ സർ അത്ഭുതപ്പെട്ടു. അപ്പോൾ മലയാളി പറഞ്ഞു “മൂന്നു ലക്ഷത്തിൽ ഒരു ലക്ഷം സാറിന് തന്നു.
ഒരു ലക്ഷം കൊടുത്തു ആ തമിഴനെ റോക്കറ്റിൽ കേറ്റി അയച്ചു. ബാക്കി ഒരു ലക്ഷം എന്റെ പോക്കറ്റിൽ ഭദ്രം”.