ആത്മഹത്യാ പ്രതിരോധത്തിനായുള്ള പ്രതിജ്ഞ

Share News

ആത്മഹത്യാ പ്രതിരോധത്തിനായുള്ള പ്രതിജ്ഞ

_________________________________

പ്രതിസന്ധി വേളകളിൽ പൊരുതി മുന്നേറുമെന്നും ജീവിതവുമായി

കൂട്ട് ചേരുമെന്നും പ്രതിജ്ഞ എടുക്കുന്നു.

നിരാശയും ഒറ്റപ്പെടലും വിഷാദവും തോന്നുമ്പോൾ സഹായം തേടാൻ ഞാൻ തയ്യാറാകും.വിശ്വസിക്കാവുന്ന ആരോടെങ്കിലും മനസ്സ് തുറക്കും.സ്വയം ഇല്ലാതാക്കാനുള്ള ഉൾപ്രേരണകളെ അതിജീവിക്കും.

എന്റെ ചുറ്റുമുള്ളവരുടെ സങ്കടങ്ങൾ തിരിച്ചറിയുവാനും അവരെ ആർദ്രതയോടെ കേൾക്കുവാനും വൈകാരിക പിന്തുണ നൽകുവാനും ഞാൻ ശ്രദ്ധിക്കും. ആത്മഹത്യാ ചിന്തകളെ അകറ്റി

ജീവിക്കാനുള്ള ഇച്ഛാശക്തിയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കും.

വിഷാദം പോലെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നു സംസാരിക്കും.സഹായം തേടും.

മറ്റേത് രോഗവും പോലെ തന്നെ മനസ്സിന്റെ രോഗവുമെന്ന കാഴ്ചപ്പാട് പ്രചരിപ്പിക്കും .

ഓരോ ജീവിതവും വിലപ്പെട്ടതാണ് എന്ന്/ ഞാൻ ഓർമ്മിപ്പിക്കും.ആത്മഹത്യയിലൂടെ പ്രീയപ്പെട്ട ഒരാൾ

വേർപെടുമ്പോൾ പൊള്ളുന്ന മനസ്സുമായി ജീവിക്കേണ്ടി വരുന്നവരെയും

മറക്കാതിരിക്കാം .

ആത്മഹത്യാ ചിന്ത പരത്തുന്ന ഇരുട്ടിനെ പ്രത്യാശയുടെ ദീപനാളം കൊളുത്തി അകറ്റാം.

കണ്ടെത്താം ജീവിതത്തിന്റെ നിറങ്ങളെ താളത്തെ.

ആത്മഹത്യ തടയുവാനുള്ള പ്രവർത്തനങ്ങളിൽ അണി ചേരുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു .

Drcjjohn Chennakkattu

ഒരു നിമിഷം ചിന്തിക്കൂ

ഒരു ജീവിതം കൊടുക്കൂ.

.ഇന്ന് ആത്മഹത്യാ പ്രതിരോധദിനം.

ഇന്നു ജീവിച്ചിരിക്കുന്ന എല്ലാവരുടെയും മാനസികനില പരിശോധിക്കുകയാണ് ഏറ്റവും സ്വീകാര്യപ്രദമായ മാർഗം.എല്ലാവരുടെയും ബ്രയിനിനുണ്ടാകുന്ന മാറ്റങ്ങൾ സുപ്രധാനഘടകമാണ്. Depression (വിഷാദാവസ്ഥ) സാധാരണ കാരണമായേക്കാം. പല തരത്തിലുള്ള പ്രയാസങ്ങൾ സ്വകാര്യതയെ നശിപ്പിക്കുന്നവയും ഇതിൽ പെടും. ഒറ്റപ്പെടുത്തലുകൾ ആത്മഹത്യയുടെ പ്രധാന കണ്ണിയാണ്.ബലഹീനമാകുന്ന മനസ്സിന് സാന്ത്വനത്തിൻ്റെ തഴുകൽ ലഭിക്കാതെ വരുമ്പോൾ ആത്മഹത്യാചിന്ത ഉടലെടുക്കുന്നു. മന്ദീഭവിച്ച ന്യൂറോൺതന്തുക്കൾ ഇതിനു കാരണമാണെങ്കിൽ രണ്ടു ന്യൂറോണുകൾ തമ്മിൽ ആശയവിനിമയസാധ്യതക്കു ഭംഗം വരുന്നെങ്കിൽ ആത്മഹത്യാപ്രവണത മാറ്റാൻ ചികിത്സകൾ തന്നെ വേണമെന്നാണ് ആധുനിക മന:ശാസ്ത്രം വ്യക്തമാക്കുന്നത.ബ്രയിൻ കെമിക്കലുകളുടെ സ്വാധീനവും ജനിതികസ്വഭാവവും ആത്മഹത്യാപ്രേരകശക്തിയാണ്.ഗർഭകാലത്ത് ആത്മഹത്യാസ്വഭാവം മനസിലുറപ്പിക്കുന്ന സ്ത്രീകൾ തങ്ങളുടെ വയറ്റിലുള്ള കുഞ്ഞിനും ആത്മഹത്യാപ്രേരണയ്ക്കുള്ള വിത്തുവിതയ്ക്കുന്നു എന്നതും വിസ്മരിക്കാൻ പാടില്ല.

നാലാമത്തെ വയസ്സുമുതൽ എട്ടാമത്തെ വയസ്സുവരെയുള്ള മാനസികവളർച്ചാ കാലഘട്ടങ്ങളിൽ സംഭവിക്കുന്ന അപ്രതീക്ഷിതവും താങ്ങാനാവത്തതുമായ ആഘാതങ്ങൾ (dispositions) ഇവ പില്ക്കാലത്ത് ആത്മഹത്യാസ്വഭാവത്തിലേക്കു നയിക്കാം. വൈകാരികബുദ്ധി നിലവാരവും സ്നേഹമില്ലാത്ത കുടുംബജീവിതസംസ്കാരവും സ്വജീവൻ നശിപ്പിക്കാൻ കാരണമാകും.

ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരിൽ എൺപതു ശതമാനവും മദ്യപാനികളായിരിക്കും.

ആത്മഹത്യയിലേക്കു വഴുതിവീഴുന്നവരിൽ പത്തു ശതമാനം മാത്രമേ കൗൺസെലിംഗും ഉപദേശം കൊണ്ടും ആത്മഹത്യാസ്വഭാവ ദൂരീകരണം നടക്കൂ. ബോധവൽക്കരണം തലമുറകൾക്കു ശേഷമേ പരിഹൃതമാകൂ. മനശാസ്ത്ര സമീപനത്തോടെയുള്ള വിശകലനങ്ങൾക്ക് എല്ലാ വ്യക്തികളും വിധേയമാകണം.

Thomas Abraham 

Share News