MBBS കഴിഞ്ഞ ഒരു ഡോക്ടർക്ക് കേരളത്തിൽ ലഭിക്കുന്ന സാലറി എത്രയാണെന്ന് അറിയുമോ?

Share News

നഴ്സ്മാരുടെ സമരവുമായി ബന്ധപ്പെട്ട പോസ്റ്റിൽ അതിനെപ്പറ്റി ഒരു പരാമർശം ഉണ്ടായിരുന്നു, അതിനെ തുടർന്ന് വന്ന കമ്മന്റ് കണ്ടപ്പോഴാണ് ഭൂരിപക്ഷം ആളുകൾക്കും ഇതെപ്പറ്റി വലിയ ധാരണ ഇല്ലാന്ന് മനസിലായത്.

ലക്ഷങ്ങളും കോടികളും ശമ്പളം വാങ്ങുന്നവരാണ് ഇവിടെയുള്ള ഡോക്ടർമാർ എന്നും പറഞ്ഞവരുണ്ട്.

എന്നാ കേട്ടോ 40000 – 50000 വരെയാണ് എംബിബിഎസ് കഴിഞ്ഞു ജോലിക്ക് കയറുന്ന ഒരു ഡോക്ടർക്ക് ഇവിടെ ലഭിക്കുന്ന ശമ്പളം. അവർ MD എടുക്കുന്നില്ലെങ്കിൽ ഇത് എക്സ്പീരിയൻസ് അടിസ്ഥാനത്തിൽ ഒരിക്കലും വർദ്ധിക്കാൻ പോകുന്നുമില്ല.

അപൂർവ്വമായി ചില ആശുപത്രികളിൽ 550000, 60000 എന്നിങ്ങനെ കേട്ടിട്ടുണ്ട്.

MD എടുത്ത് കഴിഞ്ഞു 1 ലക്ഷം തൊട്ട് മുകളിലേക്ക് എക്സ്പീരിയൻസ് അടിസ്ഥാനത്തിൽ ശമ്പളം ഉണ്ടെന്നും അത് പേരിനും പ്രശസ്തിക്കും ആനുപാതികമായി വർദ്ധിക്കും എന്നതും ശരി തന്നെയാണ്.

പക്ഷേ ഈ MD എന്ന് പറയുന്നത് ഒരു ബാലി കേറാ മലയാണ്, MD പഠിക്കുന്ന 3 വർഷമാണ് ഒരു ഡോക്ടറുടെ ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ നാളുകൾ.

MD പഠിക്കുക എന്നൊക്കെ പറയുന്നുണ്ടെങ്കിലും 48 മണിക്കൂർ പണി ചെയ്യുന്നതിനെ ഒക്കെ അങ്ങനെ വിശേഷിപ്പിക്കുന്നു എന്നുമാത്രം.

2 MD വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവർ ഇരുവരും മാറി മാറി 48 മണിക്കൂർ ഡ്യൂട്ടി എടുക്കുന്ന കഥ വരെ കേട്ടിട്ടുണ്ട്.

ഇനി MD ഒക്കെ കഴിഞ്ഞു ഈ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഡോക്ടർമാരുടെ ജീവിതം കണ്ടിട്ടുണ്ടോ, അവർക്ക് ശമ്പളം ഉണ്ടാവും പക്ഷേ ജീവിതം എന്നൊക്കെ പറയുന്നത് കണക്കാണ്.

ഏത് പാതിരാത്രിയിൽ വേണമെങ്കിലും ആശുപത്രിയിൽ നിന്ന് വിളി വരാം, അടുത്ത നിമിഷം അവിടെ ചെല്ലാൻ റെഡി ആയിരിക്കണം. പലരും ഡോക്ടർമാരുടെ സമൂഹത്തിൽ ഉള്ള നിലയും വിലയും മാത്രമേ ശ്രദ്ധിച്ചിട്ടുള്ളു.

നേഴ്സ്മാർക്ക് ശമ്പളം വർദ്ധിപ്പിക്കണം എന്ന് പറഞ്ഞു പിന്തുണക്കുന്ന പലരും ഡോക്ടർമാർക്ക് അർഹിക്കുന്നതിലും കൂടുതൽ ശമ്പളം ലഭിക്കുന്നു എന്ന മനോഭാവം വച്ച് പുലർത്തുന്നതായി കാണുന്നതിനാൽ ഇത്രയും എഴുതണം എന്ന് തോന്നി.

Anup Jose

Share News