ജോർജ് എഫ് സേവ്യർ കൊല്ലം രൂപത അസോസിയേറ്റ് പി ആർ ഓ

Share News


കൊല്ലം :ജോർജ് എഫ് സേവ്യർ വലിയവീടിനെ കൊല്ലം രൂപതയുടെ അസോസിയേറ്റ് പബ്ലിക് റിലേഷൻ ഓഫീസറായി (അസോസിയേറ്റ് പി ആർ ഓ) കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിയമിച്ചു.കഴിഞ്ഞ മാസം ഫാ. ലാസർ എസ് പട്ടകടവിനെ പി ആർ ഓ ആയി പിതാവ് നിയമിച്ചിരുന്നു.

ജോർജ് എഫ് സേവ്യർ വലിയവീട് –
കെ സി വൈ എം, ജീസയൂത്ത് എന്നിവയിലൂടെ ആധ്യാത്മിക മേഖലയിലേക്ക് കടന്നുവന്നു. പ്രോലൈഫിലും ജീസസ് ഫെട്രേണിറ്റിയിലും പ്രവർത്തിച്ചു. കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതിയുടെ ആദ്യ അത്മായ പ്രസിഡന്റ്‌ ആയി, ഇപ്പോൾ ആനിമേറ്റർ ആണ്.
കൊല്ലം രൂപത പ്രോലൈഫ് കോർഡിനേറ്റർ,ജീവൻ സംരക്ഷണസമിതി കോർഡിനേറ്റർ, ഹാൻഡ് 4ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ്‌ വർക്കിംഗ്‌ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

സാമൂഹ്യകാരുണ്യ മേഖലയിൽ ട്രാക്ക് ( ട്രോമ കെയർ റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം ) ജനറൽ സെക്രട്ടറി, റെഡ്ക്രോസ്സ് കൊല്ലം പി ആർ ഓ, ബെഗ്ഗർ മാഫിയ ഫ്രീ ഭാരത് നാഷണൽ പ്രസിഡന്റ്‌ എന്നിങ്ങനെ വിവിധ സംഘടനകൾക്ക് നേതൃത്വം വഹിച്ചിരുന്നു.
ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ ( ഇപ്ലോ ) ഇന്റർനാഷണൽ പ്രസിഡന്റ്‌, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ,ജ്വാല വിമൻസ് പവർ ചീഫ് അഡ്വൈസർ, കൊല്ലം ജില്ലാ ഗാട്ടാ ഗുസ്തി അസോസിയേഷൻ പ്രസിഡന്റ്‌, കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് & റിസർച്ച് സെന്റർ മാനേജർ , കരുതൽ സൂംബ, യോഗ & കരാട്ടെ സെന്റർ അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

1995ൽ സദ് വാർത്ത പത്രത്തിൽ ഫോട്ടോ ഗ്രാഫർ ആയി മാധ്യമപ്രവർത്തനം ആരംഭിച്ച ജോർജ് നിരവധി മാധ്യമങ്ങളിൽ ഫോട്ടോ ഗ്രാഫർ, റിപ്പോർട്ടർ, കണ്ടന്റ് റൈറ്റർ, അവതാരകൻ, പ്രോഗ്രാം പ്രൊഡ്യൂസർ,റേഡിയോ ജോക്കി എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഓമനത്തിങ്കൾ കിടാവോ, മാ നിഷാദ, അരുതേ കൊല്ലരുതേ, കൊല്ലപ്പെടുന്ന കുഞ്ഞു മാലാഖമാർ, ജനിക്കാനും ജീവിക്കാനുമുള്ള അവകാശത്തിനായി എന്നീ പ്രോലൈഫ് പഠനപുസ്തകങ്ങൾ, ഞാനൊരു ക്രിസ്ത്യാനിയാണ് കാത്തോലിക്കനും എന്ന ബൈബിൾ പഠന പുസ്തകം,90 ലെ കവിതകൾ, തണൽമരം, മുഖം മൂടി, പുഴയെ വരയ്ക്കുവാനാകുമോ? മഞ്ഞുരുകുന്ന വഴികളിൽ എന്നീ കവിതസമാഹാരങ്ങളും, ഭിക്ഷാടനത്തിന്റെ കാണാപ്പുറങ്ങൾ വെളിവാക്കുന്ന ഇരകൾക്ക് പിറകെ, സൂംബയുടെ മലയാളത്തിലെ ആദ്യ പഠന പുസ്തകമായ സൂംബ ഡാൻസ് ഫിറ്റ്നസ്? എന്നിങ്ങനെ 13 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

നിരവധി ആൽബങ്ങൾക്കായി പാട്ടെഴുതിയിട്ടുള്ള ജോർജ് മൊട്ടിവേഷണൽ, പ്രോലൈഫ്, ഡിസാസ്റ്റർ മാനേജ്മെന്റ് ട്രെയിനർ,വചന പ്രഘോഷകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
നിരവധി ജീവകാരുണ്യ, പ്രോലൈഫ്, ദുരന്ത നിവാരണ, റോഡ് സുരക്ഷാ അവാർഡുകൾ നേടിയിട്ടുണ്ട്.പ്രളയം, റോഡ് ആക്‌സിഡന്റ്, കോവിഡ് എന്നീ മേഖലകളിൽ സേവനം ചെയ്തു.
388 ദിവസത്തെ കോവിഡ് വോളന്റിയർ ഡ്യൂട്ടിയിലൂടെ ഭാരതത്തിലെതന്നെ ഏറ്റവും കൂടുതൽ സേവനം ചെയ്ത കോവിഡ് വാരിയർ ആയി.
അഞ്ചു മക്കളുടെ പിതാവാണ്.
ബിൽഡിംഗ്‌ കോൺട്രാക്ടർ ആയി പ്രവർത്തിക്കുന്നു.

ജീവനാദം കൊല്ലംരൂപത റിപ്പോർട്ടർ & കോർഡിനേറ്റർ, കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗർ 107.8 അവതാരകൻ എന്ന നിലകളിലും ദീപികയുടെ കൊല്ലം സിറ്റി റിപ്പോർട്ടർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്

Share News