ലോകത്തിൻ്റെ മുഴുവൻ അമ്മയായി തീർന്ന ധീരയും ധൈര്യശാലിയുമായ ഒരു അമ്മ, നമ്മെ പഠിപ്പിക്കുന്നത്, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ഒരു മികച്ച അവസരമാണ് ജീവിതം

Share News

കൽക്കത്താ നഗരത്തിലെ തെരുവിൽ നിന്ന് ഉദിച്ചുയർന്ന് ലോകത്തിൻ്റെ മുഴുവൻ അമ്മയായി തീർന്ന ധീരയും ധൈര്യശാലിയുമായ ഒരു അമ്മ, നമ്മെ പഠിപ്പിക്കുന്നത്, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ഒരു മികച്ച അവസരമാണ് ജീവിതം എന്ന്: 👇🏽

ജീവിതം ഒരു കളിയാണ്, അത് കളിക്കുക.

ജീവിതം ഒരു സമ്പത്താണ്, അത് സംരക്ഷിക്കുക.

ജീവിതം സ്നേഹമാണ്, അത് നൽകുക.

ജീവിതം ഒരു രഹസ്യമാണ്, അത് കണ്ടെത്തുക.

ജീവിതം വാഗ്ദാനമാണ്, അത് നിറവേറ്റുക.

ജീവിതം സന്തോഷമാണ്, അത് അർഹതയോടെ സ്വീകരിക്കുക.

✍🏽 വിശുദ്ധ മദർ തെരേസ

ഇറ്റാലിയൻ ഭാഷയിൽ നിന്നുള്ള വിവർത്തനം:

സി. സോണിയ തെരേസ് ഡി. എസ്. ജെ

Share News