
നർമ്മകഥകൾ അടങ്ങിയ പുതിയ പുസ്തകം “!വക്കീലിന്റെ ഏകലോചന വിദ്യകൾ” ഉടൻ തന്നെ പ്രകാശനത്തിന് എത്തുന്നു.
എത്രയും പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ!
എൻറെ നർമ്മകഥകൾ അടങ്ങിയ പുതിയ പുസ്തകം “!വക്കീലിന്റെ ഏകലോചന വിദ്യകൾ” ഉടൻ തന്നെ പ്രകാശനത്തിന് എത്തുന്നു. ഈ പുസ്തകത്തിൻറെ കവർപേജ് ആണ് ഇവിടെ പരസ്യപ്പെടുത്തുന്നത്. സഹൃദയരായ നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്.
ഇതിന് അവതാരിക എഴുതിയിരിക്കുന്നത്, ആദരണീയനായ ഗോവ ഗവർണറും അനേകം ഈടുറ്റ പുസ്തകങ്ങളുടെരചയിതാവുമായ,അഡ്വ. പി എസ് ശ്രീധരൻ പിള്ള ആണ്. പുസ്തകത്തിൻറെ പ്രസാധനം നടത്തുന്നത്, കേരളത്തിലെ ഏറ്റവും വലിയ നർമ്മ സംഘടനയായ “ഹാസ്യ വേദിയാണ്”.
സംഘടനയുടെ സംസ്ഥാന സെക്രട്ടറി ശ്രീ. ജി കെ പിള്ള തെക്കേടത്തിൻ്റെ, രസകരമായ പ്രസാദക കുറിപ്പടങ്ങുന്ന ഈ പുസ്തകത്തിൻറെ പൊതുവിതരണം, ഏറ്റെടുത്തിരിക്കുന്നത് “ആരവം പബ്ലിക്കേഷൻ”ആണ് .230 പേജ് ഉള്ള പുസ്തകത്തിന് ,200 രൂപയാണ് വില.
ഏവരുടെയും അകമഴിഞ്ഞ അനുമോദനങ്ങളും അഭിനന്ദനങ്ങളും പ്രാർത്ഥനകളും പ്രത്യാശിച്ചുകൊണ്ട്,

നിങ്ങളുടെ പൊന്നച്ചൻ വക്കീൽ
(അഡ്വ വർഗീസ് പി തോമസ്)
9 -5 -2023 പാലാരിവട്ടം
949 71 97385.