
മത ചിഹ്നങ്ങൾക്കെതിരെയുള്ള അധിക്ഷേപം :അന്വേഷണം ആവശ്യപ്പെട്ട് കെസിബിസി പ്രൊ ലൈഫ് സമിതി
കൊച്ചി: ക്രൈസ്തവ സമൂഹം ആദരവോടെ വീക്ഷിക്കുന്ന” വിശുദ്ധ കുരിശിന്റെ “-പ്രതീകങ്ങളെ പരസ്യമായി അനാധരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ച് സർക്കാരും സഭാ നേതൃത്വവും ഗൗരവമായി അന്വേഷണം നടത്തണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി.
സ്വന്തം വിശ്വാസങ്ങളെ ആദരിക്കുന്നതുപോലെ ഇതര വിശ്വാസാചരങ്ങളെയും ആദരിക്കുവാൻ കഴിയുന്ന സംസ്കാരമാണ് കേരളത്തിലുള്ളത്. നിലനിൽക്കുന്ന മത സാമുദായിക സമാധാനം നഷ്ടപ്പെടാതെ സംരക്ഷിക്കുവാൻ ജാഗ്രതയാവശ്യമാണെന്നും കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പ്രസ്താവിച്ചു.