
ഓട്ടിസത്തിന് ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും വൈജ്ഞാനിക ശേഷിയും ദൈനംദിന ജീവിത നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമുള്ള കുട്ടിയുടെ കഴിവ് പരിപോഷിപ്പിക്കുകയുമാണ് ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ പ്രധാന ലക്ഷ്യം.
എൻ്റെ സുഹൃത്ത് ജലീഷ് പീറ്ററും രണ്ട് സുഹൃത്തുക്കളും ചേർന്ന് 2018 ഒക്ടോബറിൽ സ്ഥാപിച്ച ഒരു സോഷ്യൽ സംരംഭമാണ് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം.
ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്കൂളാണിത്. കോട്ടയം ജില്ലയിലെ കോതനല്ലൂരിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ റസിഡൻഷ്യൽ ഡിവിഷനും ആരംഭിച്ചിരിക്കുകയാണ്. 50 കുട്ടികൾക്ക് ഇനി ഇവിടെ താമസിച്ച് പഠിക്കാം. ഒപ്പം വിവിധ തെറാപ്പികളിലൂടെ ഈ അവസ്ഥയിൽ നിന്നും ഒരു പരിധിവരെ മോചനം നേടാൻ ശ്രമിക്കുകയും ചെയ്യാം.
ഇന്ത്യയിലെ പ്രഥമ ഓട്ടിസം റസിഡൻഷ്യൽ സ്കൂൾ

ഓട്ടിസം ബാധിതരായ കുട്ടികൾക്ക് മികച്ച പരിചരണവും പഠനവും വിവിധ തെറാപ്പികളും ഉറപ്പാക്കി കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ 2018 മുതൽ പ്രവർത്തിച്ചു വരുന്ന
ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസത്തിൽ ഇനി കുട്ടികൾക്ക് താമസിച്ച് പഠിക്കാം, ഒപ്പം വിവിധ തെറാപ്പികളും. വിപുലമായ റസിഡൻഷ്യൽ സംവിധാനമാണ് രണ്ട് ഏക്കറോളമുള്ള ലിസ ഗ്രീൻ കാമ്പസിൽ ഓട്ടിസം കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. എ. സി. ബാത്ത് അറ്റാച്ച്ഡ് മുറികളാണ് കുട്ടികളുടെ താമസത്തിനായി ക്രമീകരിച്ചിരിക്കുന്നത്. അന്തർദ്ദേശീയ നിലവാരത്തിലുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഫ്ളോറുകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്.
ത്രീ ടയർ ലിസ ഓട്ടിസം മോഡൽ
കെയറിംഗ്, വിവിധ തെറാപ്പികൾ, സി ബി എസ് ഇ സിലബസിൽ കുട്ടികൾക്ക് വിദ്യാഭ്യാസം എന്നിങ്ങനെ ത്രീ ടയർ സംവിധാനത്തിലൂടെയാണ് ഓട്ടിസം കുട്ടികളുടെ അവസ്ഥയിൽ മാറ്റമുണ്ടാക്കുവാൻ ഈ സ്കൂളിലൂടെ ശ്രമിക്കുന്നത്. സുസജ്ജമായ തെറാപ്പി സൗകര്യങ്ങളാണുള്ളത്.
സുസജ്ജവും വ്യത്യസ്തവുമായ സ്കൂൾ
രാവിലെ 9.30ന് ഈശ്വര പ്രാർത്ഥനയോടെ ഡേ സ്കൂളിംഗ് ആരംഭിക്കും. ചേങ്ങല മണിയടിച്ച് ഓരോ പീരിയഡുകളായി തെറാപ്പികളും വിദ്യാഭ്യാസവും ക്രമീകരിച്ചിരിക്കുന്നു. ഇതിനിടയിൽ സ്നാക്സ് & ലഞ്ച് ബ്രേക്കുകളുണ്ട്. ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, പ്ലേ തെറാപ്പി, ഫിസിയോ തെറാപ്പി, മ്യൂസിക് തെറാപ്പി, യോഗ തെറാപ്പി ഉൾപ്പെടെ എല്ലാ തെറാപ്പി സൗകര്യങ്ങളും ലിസ കാമ്പസിൽ ലഭ്യമാണ്. വൈകിട്ട് നാലിന് ജനഗണമനയോടെ ഡേ സ്കൂളിംഗ് അവസാനിക്കുന്നു. ഡോക്ടർ, നഴ്സ് സൗകര്യങ്ങളും കാമ്പസിലുണ്ട്.
ഗ്രീൻ കാമ്പസിലെ ഗ്രാമഭംഗി…
പഠനത്തിനും പരിചരണത്തിനുമായി 24 മണിക്കൂറും സന്നദ്ധരായ പരിശീലനം ലഭിച്ച വാർഡനും കെയർ ടേക്കർമാരും നഴ്സുമാരും കുട്ടികൾക്കൊപ്പമുണ്ടാകും. കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രകൃതിയോട് ഇണങ്ങിയുള്ള നിലവിലുള്ള ഇൻറർനാഷണൽ ഓട്ടിസം സ്‌കൂൾ ക്യാമ്പസിലാണ് കുട്ടികൾക്കായുള്ള ഹോസ്റ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. അതിനാൽ കുട്ടികൾക്ക് പ്രത്യേകം സഞ്ചരിക്കേണ്ടതില്ല. 24 മണിക്കൂറും ചികിത്സാ സംവിധാനവും സി സി ടി വി ക്യാമറകളും ഉറപ്പാക്കിയിട്ടുണ്ട്.
വിവിധ തെറാപ്പികളും അത്യാധുനിക സൗകര്യങ്ങളും…
ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, യോഗ തെറാപ്പി, മ്യൂസിക് തെറാപ്പി, പ്ളേ തെറാപ്പി, ഫിസിയോതെറാപ്പി, ബിഹേവിയർ തെറാപ്പി ഉൾപ്പെടെ എല്ലാവിധ തെറാപ്പികളും സി ബി എസ് ഇ സിലബസിലുള്ള പഠനത്തിനൊപ്പം ഇവിടെ നൽകി വരുന്നു. സെൻസറി ഇൻ്റഗ്രേഷൻ യൂണിറ്റ്, ഒക്യുപ്പേഷണൽ തെറാപ്പി യൂണിറ്റ് മുതലായവ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.
തെറാപ്പി + വിദ്യാഭ്യാസം + സംരക്ഷണം
സ്കൂളിന്റെ പ്രവർത്തനം അഞ്ചാം വർഷത്തിലേയ്ക്ക് കടക്കാനൊരുങ്ങുന്ന ഘട്ടത്തിലാണ് ഓട്ടിസം കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് താമസ സൗകര്യത്തോടെയുള്ള വിദ്യാഭ്യാസം എന്ന ആശയം നടപ്പാക്കുന്നത്. വിവിധ തെറാപ്പികൾക്കൊപ്പം സി ബി എസ് ഇ സിലബസിലുള്ള വിദ്യാഭ്യാസമാണ് കുട്ടികൾക്ക് ഇവിടെ നൽകി വരുന്നത്.
ഏഴ് കുട്ടികൾ നോർമൽ സ്കൂളിലേയ്ക്ക്…
ഇവിടെയെത്തുന്ന കുട്ടികളിൽ ഓട്ടിസത്തിൻ്റെയും അനുബന്ധ പ്രശ്നങ്ങളുടെയും തോത് കുറച്ച് നോർമൽ സ്കൂളിലേയ്ക്ക് അയയ്ക്കുവാനാണ് ശ്രമിയ്ക്കുന്നത്. ഇതുവരെ ലിസ ഓട്ടിസം സ്കൂളിൽ നിന്നും ഏഴ് കുട്ടികളെ നോർമൽ സ്കൂളിലേയ്ക്ക് മാറ്റുവാൻ കഴിഞ്ഞത് ചെറുതെങ്കിലും വലിയ ഒരു നേട്ടമാണ്.
ഓട്ടിസം പൂർണ്ണമായും മാറ്റാൻ കഴിയില്ലെന്നത് ഒരു സത്യമാണ്. പക്ഷെ അവരിൽ മാറ്റം വരുത്തുവാൻ കഴിഞ്ഞ നാലര വർഷം കൊണ്ട് ഇവർക്ക് കഴിഞ്ഞിരിക്കുന്നു. നോർമൽ സ്കൂളിൽ പഠിക്കുവാൻ ഇവർ ആവിഷ്കരിച്ച ഈ ലിസ മാതൃകയിലൂടെ കഴിഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങൾ ,ആശംസകൾ
പരിമിതമായ സീറ്റുകൾ…
ഓട്ടിസത്തിന് ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും വൈജ്ഞാനിക ശേഷിയും ദൈനംദിന ജീവിത നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമുള്ള കുട്ടിയുടെ കഴിവ് പരിപോഷിപ്പിക്കുകയുമാണ് ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ പ്രധാന ലക്ഷ്യം.

റസിഡൻഷ്യൽ ഡിവിഷഷനിലെ പരിമിതമായ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ തുടരുന്നു. വിശദവിവരങ്ങൾക്കായി വിളിക്കാം, ഫോൺ: 9074446124

സാബു ജോസ്