എത് മതവും ഉപഭോക്തൃ മതത്തിന്റെ മുമ്പിൽ തോറ്റു പോകും.
കൺസ്യൂമറിസമെന്ന മതത്തിന്റെ ആരാധനാലയങ്ങളാണ് ഷോപ്പിംഗ് മാളുകൾ. ഒരു പ്രമുഖ മാളിൽ പാതി വില വിൽപ്പനയുടെ പ്രഖ്യാപനം വന്നപ്പോൾ ഓടിക്കൂടിയ ജന സാഗരമാണ് ഈ ചിത്രത്തിൽ.
എത് മതവും ഉപഭോക്തൃ മതത്തിന്റെ മുമ്പിൽ തോറ്റു പോകും. മതങ്ങൾ തന്നെ ഇപ്പോൾ ഉല്പന്നങ്ങളായി തരം താഴുന്ന കാലമാണിത്.
ഇല്ലാത്ത കാശ് ഉണ്ടാക്കി ആവശ്യം ഇല്ലാത്ത സാധനങ്ങൾ വാങ്ങി കൂട്ടാനുള്ള ഉൾപ്രേരണകളെ ജ്വലിപ്പിക്കാനാണ് ഓഫറുകളും ഡിസ്‌കൗണ്ട് കച്ചവടങ്ങളും.
ചുമ്മാ ഇങ്ങനെ വീണു കൊടുക്കാം.പത്ത് ഐറ്റം വാങ്ങാൻ ലിസ്റ്റുമായി പോകുന്നയാളുടെ മനസ്സ് ഇളക്കി ഇരുപത് ഐറ്റം മേടിപ്പിക്കുന്ന ജാലവിദ്യ അവിടെയുണ്ട്. പെട്ട് പോകാം. എന്നിട്ട് കടം കയറിയെന്ന് വിലപിക്കാം. മോങ്ങി മോങ്ങി ജീവിതത്തെ തന്നെ മുക്കാം.
PDF Embedder requires a url attribute( ഡോ സി ജെ ജോൺ)