
ആർച്ച് ബിഷപ്പ് മാർ ആഡ്രുസ് താഴത്ത് ഇനി സിബിസിഐ പ്രസിഡന്റ്
ബാംഗ്ലൂർ: ആർച്ചുബിഷപ്പ് മാർ ആഡ്രുസ് താഴത്തിനെ സിബിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്തു. ബാംഗ്ലൂരിൽ ചേർന്ന കാത്തലിക് ബിഷപ്പ്
കോൺഫ്രൻസ് ഓഫ് ഇന്ത്യയുടെ സമ്പൂർണ്ണ യോഗമാണ് സിബിസിഐയുടെ മുൻ വൈസ് പ്രസിഡന്റായിരുന്ന മാർ ആഡ്രുസ് താഴത്തിനെ സിബിസിഐ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്.


1951 ഡിസംബർ 13-ന് ജനിച്ച ആർച്ചുബിഷപ്പ് ആഡ്രുസ് താഴത്ത് 1977 മാർച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം തൃശൂർ അതിരൂപതയുടെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂർ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാർ താഴത്ത്, 2007 മാർച്ച് 18-ന് അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. സീറോമലബാർ സഭയുടെ പെർമനൻറ് സിനഡ് അംഗം, പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ, വിദ്യാഭ്യാസ കമ്മിറ്റി കൺവീനർ, കെ.സി.ബി.സി. ജാഗ്രതാ കമ്മീഷൻ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. കെ.സി.ബി.സി പ്രസിണ്ടന്റായി കേരളസഭയിലും തന്റെ നേതൃത്വ പാടവം അദ്ദേഹം വ്യക്തമാക്കി. എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയി 2022 ജൂലൈ 30ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ നിയമിച്ചു.

ഇന്ത്യയിലെ മൂന്ന് റീത്തുകളിലുംപ്പെട്ട മെത്രാന്മാരുടെ കൂട്ടായ്മയാണ് ‘കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ’. ബംഗളുരുവിൽ നടന്നുവരുന്ന ഇന്ത്യൻ ബിഷപ്‌സ് കോൺഫറൻസിന്റെ വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും സീറോമലബാർ സഭ മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വടക്കേകരപ്രസ്താവനയിലൂടെ അറിയിച്ചു.


Bangalore: There’s a new team at the helm of the Catholic Bishops Conference of India (CBCI). Archbishop Andrews Thazhath, Metropolitan Archbishop of Thrissur was elected as the new president at its ongoing 35th General Body Meeting at St. John’s National Academy of Health Sciences in Bengaluru.
CBCI congratulates its new Office Bearers

Archbishop Andrews Thazath, President
Archbishop George Antonysamy, Vice President 1
Bishop Thomas mar Joseph, Vice President 2
Abp Felix Machado, Secretary General, CBCI