കത്തോലിക്കാ സഭയിൽ പ്രവർത്തിക്കുന്ന അത്മായർക്കും ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയെയും പരസ്യമായി പിന്തുണക്കാനോ അവർക്കുവേണ്ടി പ്രവർത്തിക്കാനോ പാടില്ല എന്ന കാര്യം അച്ചനെ എതിർക്കുന്നവർ ഓർക്കണം.

Share News

ഞാൻ ആശയപരമായി എതിർക്കുന്ന ഏറെ സ്നേഹിക്കുന്ന കുടിയാംശ്ശേരി അച്ചൻ

==============================

ഒരു പുരോഹിതനിൽ നിന്നും നമ്മൾ ആഗ്രഹിക്കുന്നതിൽ കൂടുതൽ മതേതരത്വം. അതായിരുന്നു കുടിയാംശ്ശേരി അച്ചനെക്കുറിച്ചു എനിക്കുണ്ടായിരുന്ന വിഷമം. ആലപ്പുഴ മെത്രാസനം ഒരിക്കൽ നിസ്കരിക്കാൻ തുറന്നുകൊടുത്തു എന്ന വർത്തകേട്ടപ്പോൾ ആ കുടിയാംശ്ശേരി അച്ചനായിരിക്കും എന്നായിരുന്നു എന്റെ ആദ്യ കമന്റ്. പിന്നീട് എനിക്ക് ഏറെ വിഷമം തോന്നിയത് പാലാ രൂപത പ്രതിസന്ധി നേരിട്ട ഒരു സമയത്തു നിസ്കാരം കാണാൻ ഏതോ മോസ്കിൽ പോകുന്നു എന്ന വാർത്ത കേട്ടപ്പോഴാണ്. ഇപ്പോൾ തന്നെ വേണമായിരുന്നോ എന്നായിരുന്നു എന്റെ ചിന്ത. അന്നൊക്കെ ആളുകൾ അച്ചനെ സുടാപ്പി എന്ന് വിളിക്കുന്നത് കേൾക്കുന്നുണ്ടായിരുന്നു.

ഇന്നാണ് ഞാൻ ശരിക്കും ഞെട്ടിയത്. അച്ചനെക്കുറിച്ചു ഒരു കിണിയും മണിയും അറിയാത്ത 24 ന്യൂസ് അച്ചനെ സംഘി ആക്കിയിരിക്കുന്നു. ഒരല്പം എങ്കിലും ഹോം വർക്ക്‌ നടത്തിയിട്ടു വേണം വാർത്ത കൊടുക്കാൻ എന്നറിയാത്ത കോമരങ്ങൾ വാർത്ത അവതരിപ്പിക്കുന്നു. അച്ചൻ എഴുതിയ ഒരു ഈടുറ്റ ലേഖനമാണ് അവർ വളച്ചൊടിക്കാൻ ശ്രമിച്ചിരിക്കുന്നത്.

അച്ചൻ നടത്തിയ നേതൃത്വ പരിശീലന ക്‌ളാസ്സുകൾ ചെറുപ്പം മുതൽ നിരവധി കേട്ടിരിക്കുന്ന എനിക്ക് അച്ചന്റെ കാഴ്ചപ്പാട് എന്തായിരുന്നു എന്ന് പെട്ടെന്ന് മനസിലായി. എന്നാൽ മുറ്റത്തു വളരുന്ന കെ സി വൈ എമ്മിന്റെ പേരിൽ ഒരു പ്രസ്താവന കണ്ടു ഞാൻ ഞെട്ടി. അത് അവർ ആയിരിക്കില്ല എന്ന് തന്നെ ഞാൻ കരുതുന്നു. ആണെങ്കിൽ എനിക്കൊന്നു പറയാനുണ്ട്. യുവാക്കൾക്ക് ക്‌ളാസ്സുകൾ എടുക്കുമ്പോൾ നടത്തിപ്പുകാരായി മുറ്റത്തുകൂടെ ഉലാത്തുക മാത്രം ചെയ്യാതെ ഇടയ്ക്കിടയ്ക്ക് ക്‌ളാസിൽ കൂടെ പങ്കെടുക്കണം. അല്ലെങ്കിൽ പ്രസ്താവന ഇറക്കുന്നതിനുമുന്പ് അച്ചനെ പോയി കണ്ടു അച്ചന്റെ ദർശനം ചോദിച്ചറിയണം.

അച്ചന്റെ ലേഖനത്തിൽ ഞാൻ ഒറ്റ വായനയിൽ തിരിച്ചറിഞ്ഞ കാര്യങ്ങൾ പറയാം

– ഒരു രാജ്യത്തിൽ രാഷ്ട്രീയ നിലപാട് എടുക്കുമ്പോൾ ആ ആ രാജ്യത്തിൻറെ അവസ്ഥ എങ്ങനെ വിലയിരുത്തണം എന്ന് പറയുന്നു.

-അച്ചൻ കത്തോലിക്കാ സഭയുടെ പ്രശ്നാധിഷ്ഠിതമായ രാഷ്ട്രീയ നിലപാടിനെക്കുറിച്ചു വ്യക്തമായി പറയുന്നു.

-സമദൂരം എന്ന ആശയം പഠിപ്പിക്കുന്നു

– വിശ്വാസികൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഭാഗമാകുക വഴി അവയിൽ ക്രിയാത്മകമായ മാറ്റം വരുത്താൻ ശ്രമിക്കുന്നതിനുള്ള സാധ്യത ആരായാം എന്ന് പറയുന്നു.

– ബി ജെ പി യുടെ വർഗീയ നിലപാടിന്റെ വിപത്തിനെ സൂചിപ്പിക്കുന്നു. അവിടെയും ക്രൈസ്തവർക്ക് ജനാധിപത്യപരമായി നല്ല സ്വാധീനം ചെലുത്താനുള്ള സാധ്യത അച്ചൻ സൂചിപ്പിക്കുന്നു

– പണ്ട് ക്രൈസ്തവർ അകറ്റി നിർത്തിയിരുന്ന കമ്മ്യുണിസ്റ്റുകളുമായി ഇപ്പോൾ എങ്ങനെ ഒത്തു പോകുന്നു എന്ന് അച്ചൻ സൂചിപ്പിക്കുന്നു

-ബി ജെ പിയുടെ വർഗീയത ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും അപചയങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

എ എ പി യുടെ സാധ്യത ചൂണ്ടിക്കാണിക്കുന്നെങ്കിലും രാജ്യം മുഴുവൻ വളരാനാകാത്ത കുറവ് ചൂണ്ടിക്കാണിക്കുന്നു.

കത്തോലിക്കാ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കാനാകില്ല. ഇന്ന പാർട്ടിയിൽ പ്രവർത്തിക്കൂ എന്ന് പറയാൻ ആകില്ല. അതെ സമയം ഏതൊക്കെ പാർട്ടിയിൽ പ്രവർത്തിച്ചാലും അവിടെ നന്മ കൊണ്ട് വരാൻ ശ്രമിക്കണം എന്ന് ഉപദേശിക്കുന്നത് കത്തോലിക്കാ സഭയുടെ രീതിയാണ്. രാഷ്ട്രീയത്തിൽ സജീവമാകുന്നത് നല്ലതാണു എന്നും സഭ കരുതുന്നു. ഈ നിലപാടിന് വിരുദ്ധമായി അച്ചൻ ആ ലേഖനത്തിൽ ഒന്നും പറഞ്ഞിട്ടില്ല. എല്ലാ പാർട്ടികളുടെ നന്മയും തിന്മയും പറയുന്ന കൂട്ടത്തിൽ ബി ജെ പി യുടെ നന്മയും തിന്മയും പറയുന്നത് കാണാം എന്ന് മാത്രം.

അല്ലാതെ ഈ അടുത്ത കാലത്തു മറ്റൊരു ലത്തീൻ മാസികയിൽ ന്യൂന പക്ഷ വർഗീയതയെ പൊതിഞ്ഞുപിടിച്ചു വന്ന ഒരു ലേഖനവുമായി തട്ടിച്ചു നോക്കുമ്പോൾ ഈ ലേഖനത്തിൽ ഒന്നും തന്നെ കുറ്റപ്പെടുത്താനില്ല.

May be an image of 1 person

– അച്ചന് പറ്റിയ ഒരേയൊരു അമളി ബി ജെ പി ക്കു അഴിമതി ഇല്ല എന്ന രീതിയിൽ ഒരു പരാമർശം ഉണ്ടായി. താരതമ്യേന കുറവ് എന്ന ആശയം അച്ചനും വിശ്വാസത്തിൽ എടുത്തിരിക്കണം. അഴിമതി ആരോപണങ്ങൾ പ്രബലപ്പെടുന്നതിനു മുൻപാണ് ഈ ലേഖനം എഴുതിയത് എന്ന് അച്ചൻ നൽകിയ വിശദീകരണത്തിൽ നിന്നും മനസിലാകും.. അല്ലാതെ ഇന്നലെ എഴുതിയതല്ല.

കത്തോലിക്കാ സഭയിൽ പ്രവർത്തിക്കുന്ന അത്മായർക്കും ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയെയും പരസ്യമായി പിന്തുണക്കാനോ അവർക്കുവേണ്ടി പ്രവർത്തിക്കാനോ പാടില്ല എന്ന കാര്യം അച്ചനെ എതിർക്കുന്നവർ ഓർക്കണം.

truth-poems-header

എല്ലാ രാഷ്ട്രീയപാർട്ടികളെയും വിമർശിക്കുകയും എല്ലാവരുടെയും നന്മകൾ പറയാൻ ശ്രമിക്കുകയും ചെയ്ത ഒരു വൈദീകൻ നന്മ പറഞ്ഞ പാർട്ടികളുടെ കൂട്ടത്തിൽ നിങ്ങൾക്കിഷ്ടപ്പെടാത്ത ഒരു പാർട്ടി ഉണ്ട് എന്ന് കരുതി കത്തോലിക്കാ സഭയുടെ സംവിധാനങ്ങൾ ഉപയോഗിച്ച് അച്ചനെ തേജോവധം ചെയ്യാൻ ശ്രമിക്കരുത്. നിങ്ങളുടെ നേതാക്കളെ സന്തോഷിപ്പിക്കുന്ന രാഷ്ട്രീയ മുതലെടുപ്പിന് നിങ്ങളും ഇറങ്ങരുത്. ന്യൂനപക്ഷ വർഗീയതയുടെ സ്വാധീനത്തിൽ ഒരു കത്തോലിക്കാ വൈദീകന് നിഷ്പക്ഷമായ അഭിപ്രായം പറയാൻ കേരളത്തിൽ പറ്റില്ല എന്ന അവസ്ഥ വന്നിരിക്കുന്നു. നിങ്ങൾ അതിനെതിരെ പോരാടേണ്ടവരാണ് .

ജോസഫ് ദാസൻ

Share News