അരിക്കൊമ്പൻ മാധ്യമങ്ങളെ കാണുന്നു?

Share News

അരിക്കൊമ്പനെ തേടി കാട്ടാനാകൾ: ഇന്നലെ മയക്കുവെടി വച്ച സ്ഥലത്ത് ഇന്ന് പന്ത്രണ്ട് ആനകൾ

നാല് കുട്ടിയാനകളടക്കം 12 ആനകളുടെ സംഘമാണ് ഇന്ന് സിമൻ്റ് പാലത്തിന് സമീപത്തേക്ക് എത്തിയിരിക്കുന്നത്.

ഇടുക്കി: മൂന്നാർ – ചിന്നക്കന്നാൽ മേഖലയിൽ തുടർച്ചയായി നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് വനംവകുപ്പ് പിടികൂടി മാറ്റിയ അരിക്കൊമ്പനെ തേടി കാട്ടാനകൾ… ഇന്നലെ അരിക്കൊമ്പനെ മയക്കുവെടി വച്ച സിമൻ്റ് പാലത്തിന് സമീപം ഇന്ന് രാവിലെ കാട്ടാനക്കൂട്ടം എത്തി. നാല് കുട്ടിയാനകളടക്കം 12 ആനകളുടെ സംഘമാണ് ഇന്ന് സിമൻ്റ് പാലത്തിന് സമീപത്തേക്ക് എത്തിയിരിക്കുന്നത്.

അരിക്കൊമ്പനെ വനംവകുപ്പ് സംഘം ഇന്നലെ മയക്കുവെടി വച്ച് പിടികൂടി പെരിയാർ ടൈഗർ റിസർവിലേക്ക് ഇന്ന് പുലർച്ചയോടെ തുറന്നു വിട്ടിരുന്നു. അരിക്കൊമ്പനെ പിടികൂടിയ ആശ്വാസത്തിൽ ഇന്ന് രാവിലെ കണ്ണുതുറന്ന ചിന്നക്കനാൽ നിവാസികൾക്ക് മുന്നിലേക്കാണ് പന്ത്രണ്ട് കാട്ടാനകളുടെ സംഘമെത്തിയത്. പിടിയാനകൾ മാത്രമാണ് സംഘത്തിലുള്ളത്.

എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാട്ടാനക്കൂട്ടം വൈകാതെ മല കേറി പോകുമെന്നാണ് കരുതുന്നതെന്നും സ്ഥലത്തുള്ള വനംവകുപ്പ് വാച്ചർമാർ പറഞ്ഞു. നിലവിൽ കാട്ടാനക്കൂട്ടത്തെ വനംവകുപ്പ് വാച്ചർമാർ നിരീക്ഷിച്ചു വരികയാണ്. അരിക്കൊമ്പനെ പിടികൂടിയ ശേഷം ചക്കക്കൊമ്പനെ ഇന്ന് ആരും കണ്ടിട്ടില്ല. അരിക്കൊമ്പനുമായി സൗഹൃദത്തിലുള്ള ചുള്ളിക്കൊമ്പനെക്കുറിച്ചും നിലവിൽ വിവരമില്ല.

മലയോര ലേഖകൻ

ഒരു കാട്ടാനയ്ക്കുവേണ്ടി കോടികൾ പാഴാക്കുന്ന കേരളത്തിലെ വനംവകുപ്പും, അതിനു ചുക്കാൻ പിടിക്കുന്നത്‌ഭരണവും- ഈ വകയിൽ ലക്ഷങ്ങൾ ആരുടെയൊക്കെ പോക്കറ്റിൽ പോയിക്കാണും ?-

Every toy has a story to tell ~
My son Ryan’s concept design

അരിക്കൊമ്പൻചോദിക്കും മുമ്പ് ലോറിയിൽ കയറ്റി .

ഇന്ന് കേരളത്തിൽ വേറെ ഒരു വാർത്തയും ഉണ്ടായിട്ടില്ല. അരികൊമ്പൻ മാത്രം. ഈ ദൗത്യത്തിന്റെ നല്ലോരു ഒരു വീഡിയോ ആലേഖനം വനം വകുപ്പിന് ചെയ്യാമായിരുന്നു. നന്നായി എഡിറ്റ് ചെയത് ഒരു രേഖയായി സൂക്ഷിക്കാമായിരുന്നു. നല്ലൊരവസരം അവർ ഉപയോഗിച്ചില്ല.

-അരിക്കൊമ്പൻകൂട്ടിച്ചേർത്തു .

പിടി വീണതറിഞ്ഞിട്ടും കൂട്ടുകാരന്റെ സങ്കടത്തിൽ അവനെ തനിച്ചാക്കി ഓടി പോകാതെ അവസാനം വരെ ധീരനായ് ഒപ്പം നിന്ന കട്ട ചങ്ക്‌ …. ചക്ക കൊമ്പൻ നീയാണു ഇന്നത്തെ ഹീറോ..പ്രേക്ഷകർ പ്രതികരിച്ചു .

കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റിയതിന് പിന്നാലെ സമീപത്തേയ്ക്ക് നടന്നടുത്ത പിടിയാനയുടെയും കുട്ടിയാനയുടെയും ദൃശ്യങ്ങൾ നൊമ്പരമായി. ഇന്നലെ അരിക്കൊമ്പനെ കണ്ടതും കാട്ടാനക്കൂട്ടത്തിന് സമീപത്തായിരുന്നു. ആ കൂട്ടത്തിലുള്ള പിടിയാനയെയും കുട്ടിയാനയെയുമാവാം ഇപ്പോൾ കണ്ടത്. ഇന്നും ചക്കക്കൊമ്പന് സമീപത്തായിരുന്നു അരിക്കൊമ്പൻ ആദ്യ ഘട്ടത്തിൽ നിന്നിരുന്നത്. അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്ന സമയത്ത് പിടിയാനയും കുട്ടിയാനയും രം​ഗപ്രവേശം ചെയ്തിരുന്നെങ്കിൽ ദൗത്യം വീണ്ടും ദുഷ്കരമാവുമായിരുന്നു. ( elephent cow and calf walked nearby Arikomban ).ലേഖകൻ പറഞ്ഞു .

കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടിയായിട്ടുണ്ട്. ഈ പ്രതികൂല കാലാവസ്ഥയ്ക്കിടെയാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്.

അരിക്കൊമ്പൻ ചെറുത്ത് നിന്നതോടെ ആറാമത്തെ മയക്കുവെടിയും വെക്കേണ്ടി വന്നിട്ടുണ്ട് ദൗത്യസംഘത്തിന്. കാലുകൾ ബന്ധിച്ച ശേഷം കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റാൻ നേരത്തേ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിന് ശേഷം അധികം വൈകാതെ തന്നെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനായി എന്നത് വിജയമാണ്.ലേഖകൻ പറഞ്ഞു .

നേരത്തേ അരിക്കൊമ്പൻ കുതറി മാറുകയും മുഖം മറച്ചിരുന്ന കറുത്ത തുണി തട്ടിത്തെറിപ്പിക്കുകയും ചെയ്തിരുന്നു. കുങ്കിയാനകൾ മുന്നോട്ട് അടുത്തതോടെയാണ് അരിക്കൊമ്പൻ കുതറി മാറിയതും മുഖം മറച്ചിരുന്ന തുണി തട്ടിത്തെറിപ്പിതും. കൊമ്പൻ കുതറി മാറിയതോടെ പിന്നിൽ നിന്നിരുന്ന വനം വകുപ്പ് ഉദ്യോ​ഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമും ചിതറിയോടുകയായിരുന്നു.

ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ 6 ഡോസ് മയക്കുവെടിവെച്ചിട്ടും പൂർണമായും മയങ്ങാത്ത അവസ്ഥയാണ്. വടം ഉപയോ​ഗിച്ച് ആനയുടെ പിൻ കാലുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കുങ്കിയാനകളെ അടുത്തെത്തിച്ചപ്പോഴേക്കും അരിക്കൊമ്പൻ നടന്നകലാൻ ശ്രമിക്കുകയായിരുന്നു. പല തവണ അരിക്കൊമ്പന്റെ കാലുകളിലേക്ക് വടം എറിഞ്ഞെങ്കിലും പരാജയപ്പെട്ടിരുന്നു. ആനയെ പ്രകോപിപ്പിക്കരുതെന്ന കോടതി നിർദേശമുള്ളതിൽ വളരെ സൂക്ഷ്മതയോടെയാണ് വനംവകുപ്പിന്റെ നീക്കം.

അരിക്കൊമ്പൻ ദൗത്യം വിജയം. 11 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് ലോറിയിൽ കയറ്റിയത്. കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു. ( arikomban leaves chinnakanal )

അരിക്കൊമ്പൻ ചെറുത്ത് നിന്നതോടെ ആറാമത്തെ മയക്കുവെടിയും വെക്കേണ്ടി വന്നിട്ടുണ്ട് ദൗത്യസംഘത്തിന്. കാലുകൾ ബന്ധിച്ച ശേഷം കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റാൻ നേരത്തേ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിന് ശേഷം അധികം വൈകാതെ തന്നെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനായി എന്നത് വിജയമാണ്.

നേരത്തേ അരിക്കൊമ്പൻ കുതറി മാറുകയും മുഖം മറച്ചിരുന്ന കറുത്ത തുണി തട്ടിത്തെറിപ്പിക്കുകയും ചെയ്തിരുന്നു. കുങ്കിയാനകൾ മുന്നോട്ട് അടുത്തതോടെയാണ് അരിക്കൊമ്പൻ കുതറി മാറിയതും മുഖം മറച്ചിരുന്ന തുണി തട്ടിത്തെറിപ്പിതും. കൊമ്പൻ കുതറി മാറിയതോടെ പിന്നിൽ നിന്നിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്‌പോൺസ് ടീമും ചിതറിയോടുകയായിരുന്നു.-ലേഖകൻ പറഞ്ഞു .

എങ്ങോട്ട് കൊണ്ടുപോകുമെന്ന് അവസാന നിമിഷം വരെ രഹസ്യമായി സൂക്ഷിച്ച വനം വകുപ്പ് മന്ത്രിക്ക് വലിയ സ്വീകരണം നൽകണമെന്ന് പാർട്ടിക്കാർ ആവശ്യപ്പെട്ടു .ആനയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട് .

കുമളിയിൽ നിന്നും വീണ്ടും മാധ്യമ വാർത്തകൾ തുടരും .തിമിഴ്‌നാട്‌ അതിർത്തിയിൽ നിന്നും വാർത്തകളും ,തുടർന്ന് ആരെങ്കിലും പ്രതികരണം ,പ്രതിഷേധം ഉണ്ടായാൽ അറിയിക്കുവാനും മാധ്യമ തിമിഴ്‌നാട്‌ അതിർത്തിയിൽ നിന്നും വാർത്തകളും ,തുടർന്ന് ആരെങ്കിലും പ്രതികരണം ,പ്രതിഷേധം ഉണ്ടായാൽ അറിയിക്കുവാനും മാധ്യമ സംഗം ശ്രമിക്കുന്നു .

മുടങ്ങിപ്പോയ മാധ്യമ കോൺഫ്രൻസ് വൈകാതെ നടക്കുമെന്ന പ്രതീക്ഷയാണ് അരികൊമ്പനുള്ളതെന്ന് കുമളിയിൽ നിന്നും ഞങ്ങളുടെ ലേഖകൻ അറിയിച്ചു .

വായനക്കാരുടെ പ്രതികരണങ്ങളും വന്നുകൊണ്ടിരിക്കുന്നു .അതിൽ ചിലത് താഴെ ചേർക്കുന്നു .

വനം കയ്യേറ്റത്തെ തടഞ്ഞിരുന്ന ചിന്നക്കനാലിലെ ചീഫ് ഫോറസ്ററ് കൺസർവ്വേറ്റർ അവൻ ആയിരുന്നു..
കഞ്ചാവ് മാഫിയയെ ആട്ടി ഓടിച്ചിരുന്ന എക്സൈസ് കമ്മീഷണറും അവനായിരുന്നു..
റിസോർട്ട് മാഫിയയെ അകറ്റി നിർത്തിയ വില്ലേജ് ഓഫീസറും അവനായിരുന്നു..
നിസ്വാർത്ഥ സേവനത്തിനു പക്ഷെ അവനു നഷ്ടമായത് സ്വന്തം കുടുംബവും , പിറന്ന മണ്ണും!
കണ്ണ് നിറഞ്ഞു പോയി 😢😢🥺

ഉടമസ്ഥനെ കുടി ഒഴിപ്പിച്ച് കൈയേറ്റക്കാർ ആധിപത്യം ഉറപ്പിച്ചു … ഇന്ന് മഴ പോലും നിർത്താതെ പെയ്തു അവന് വേണ്ടി..ഒടുവിൽ ജനിച്ചു വീണ മണ്ണിൽ നിന്ന് അവർ അവനെ യാത്രയാക്കി..🐘

ഇന്ന് ആനകളെ ചമയിച്ചു കൊണ്ട് വരുന്ന തൃശ്ശൂർ പൂരം. ഇന്നലെ അരികൊമ്പനെന്ന ആനയെ കാട് മാറ്റുന്ന പൂരമായിരുന്നു. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഈ ആന കോടനാടിലെ ആന പരിശീലന കേന്ദ്രത്തിൽ നിന്നും കിട്ടുന്ന പാഠങ്ങൾ പഠിച്ച്
ഭാവിയിൽ പൂരങ്ങളിലും ഉത്സവങ്ങളിലും തലയെടുപ്പോടെ നിൽക്കുമായിരുന്നു. ഈ വൈരുധ്യം പൂരനാളിൽ വെറുതെ ഓർക്കുന്നു. ” -ഡോ സി ജെ ജോൺകൊച്ചിയിൽ അറിയിച്ചു .

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ചത് വിഷമകരമെന്ന് ഹർജിക്കാരൻ വിവേക് ട്വന്റിഫോറിനോട്. എന്നാൽ കുങ്കിയാന ആക്കാതെ അരിക്കൊമ്പനെ കാട്ടിൽ വിടുന്നതിൽ ആശ്വാസമുണ്ടെന്നും ഹർജിക്കാരൻ ട്വന്റിഫോറിനോട് പറഞ്ഞു. ( petitioner vivek about arikomban )‘ഇത്രയും ഡോസ് മരുന്ന് കുത്തിവച്ചതിന്റെ പാർശ്വഫലം വരുംദിവസങ്ങളിലുണ്ടാകും. ചെറിയ ആനയായിരുന്നെങ്കിൽ ഇത്രയധികം ഡോസ് നൽകിയിരുന്നുവെങ്കിൽ മറ്റൊരു ആനയായിരുന്നുവെങ്കിൽ ചത്തുപോയേനെ. പ്രകൃതിക്ക് പോലും സഹിക്കാതെ മഴ പോലും പെയ്തിരുന്നു. മൃഗസ്‌നേഹികളായ ഒരുകൂട്ടം ആളുകളുടെ പ്രാർത്ഥനയാണ് അവസാനമായി പെയ്ത മഴ. പ്രദേശവാസികളുടെ ആശ്വാസം തികച്ചും താത്കാലികമാണ്. നാളെ രാവിലെ മുതൽ ചക്കക്കൊമ്പനും അരിക്കൊമ്പന്റെ കുടുംബവും അരിക്കൊമ്പനെ അന്വേഷിച്ച് ജനവാസ മേഖലയിലേക്ക് ഇറങ്ങും’- വിവേക് പറഞ്ഞു.

അരിക്കൊമ്പൻ ആരോഗ്യവാനായ കൊമ്പനായതുകൊണ്ട് പുതിയ ഇടത്ത് സംഘർഷങ്ങളുണ്ടാകുമെന്നാണ് കരുതുന്നതെന്ന് വിവേക് എൻകൗണ്ടറിൽ പറഞ്ഞു. അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കണമെന്ന് ഹർജിക്കാരൻ പറഞ്ഞു.
‘എന്നാ പറയാനാ..നമ്മുടെ കൂട്ടത്തില്‍ നിന്ന് അവന്‍ പോകുവല്ലേ…പിന്നെന്നാ പറയാനാ.. എന്റെ മകന്‍ പോകുന്നത് പോലെ തന്നെയാ.. താങ്ങാന്‍ പറ്റില്ല..അതുപോലെയാണ്..ഇപ്പോ അവനെ കൊണ്ടുപോകുന്നത്’: വികൃതിയെങ്കിലും അരിക്കൊമ്പനെ കൊണ്ടുപോകുമ്പോള്‍ കണ്ണീരോടെ ചിന്നക്കനാലുകാര്‍; വീട്ടില്‍ നിന്നും കുടുംബക്കാരില്‍ നിന്നും അകന്ന് ഒറ്റയ്ക്കായി അരിക്കൊമ്പന്‍
ആനപിടുത്തം ഇത്രത്തോളം ജനകീയമായ സ്ഥിതിക്ക് അടുത്ത മന്ത്രിസഭയിൽ ഒരു ആനപിടുത്തവകുപ്പും അതിനൊരു മന്ത്രിയും കേരളത്തിൽ ചിന്തിക്കാവുന്നതാണ്. കൃഷി വകുപ്പ് കൊണ്ട് കർഷകർക്ക് കാര്യമായ ഒരു ഗുണവും ഇനി ഈ നാട്ടിൽ ഉണ്ടാകാനിടയില്ല. എങ്കിൽ ആന പിടിത്തം എങ്കിലും കാര്യമായി നടക്കട്ടെ . PSC യിൽ ഒരു പരീക്ഷയുമാകാം .

ആനപിടുത്ത വകുപ്പിൽ കുറച്ച് തസ്തികയും സെറ്റാക്കാം . കാട്ടിൽ തീറ്റ ഇല്ലാതായാൽ UDF ആണോ LDF ആണോ എന്ന് നോക്കാതെ ആന എന്തായാലും നാട്ടിലിറങ്ങും . നാട്ടുകാർ പ്രശ്നം ഉണ്ടാക്കും . അപ്പോൾ കാര്യങ്ങൾ ഏകോപിപ്പിക്കാനും . പത്രസമ്മേളനം നടത്താനും ഒരു മന്ത്രി ഉണ്ടായാൽ നല്ലതാണ്.

എന്താ അഭിപ്രായം ?
തീർന്നിട്ടില്ല…
കളി കമ്പനി കാണാനിനിരിക്കുന്നെയുള്ളൂ…
മീഡിയയുടെ കളി…
ഭരണകൂടത്തിന്റെ കളി…
മൃഗസ്നേഹികകളുടെ കളി…
ലോകത്തിലെ ഏറ്റവും നല്ല പ്രേക്ഷകർക്കുള്ള അവാർഡ് മലയാളിക്ക് കൊടുക്കണം.
എന്തൊരു സഹകരണം….!
എന്തൊരു ജിജ്ഞാസ…!
എന്തൊരു അച്ചടക്കം…!

അഭിപ്രായങ്ങൾ ഉയരുകയാണ് .അത് തുടരും .


വീട്ടുമുറ്റത്ത് ആന വരില്ലെന്ന് ഉറപ്പുള്ളടത്തോളം അരിക്കൊമ്പൻ ചിലർക്ക് വിപ്ലവകാരിയാണ്, കുറുമ്പനാണ്, ഹീറോയാണ്..”

ഇത്തിരി അരിയല്ലേ കഴിച്ചുള്ളൂ, 11 പേരെയല്ലേ കൊന്നുള്ളൂ,കാട്ടിൽ പോയി താമസിച്ചിട്ട് അല്ലെ?മനുഷ്യൻ സ്വാർത്ഥനാണ്. കാട് നശിപ്പിച്ചു..” അവർ ഇങ്ങനെയൊക്കെ പറഞ്ഞു കൊണ്ടേയിരിക്കും..

ഉറപ്പാണ്, അത് അവരെ ബാധിക്കാത്ത പ്രശ്നമാണ്.ഒരു പ്രത്യേകതരം പ്രകൃതി സ്നേഹമാണ്. വീടു കെട്ടിപ്പൊക്കിയത് ഏത് നെൽപ്പാടം നികത്തിയാണെന്നോ, ഇന്നലെ പോയ ഷോപ്പിംഗ് മാൾ ഏത് ചതുപ്പിലാണ് നിൽക്കുന്നതെന്നോ അവർ ഓർക്കില്ല.

അതിന്റെ ആവശ്യമില്ല!ഒന്നുമില്ലാത്തവന്റെ റേഷൻ കടയും, കുടിലും ചവിട്ടി പൊളിച്ചാൽ, അവിടുത്തെ ആളുകളെ നിലത്തടിച്ചാൽ, കുഞ്ഞുങ്ങൾ സ്കൂളിൽ പോകാതെയിരുന്നാൽ ഞങ്ങൾക്ക് ഒന്നുമില്ല.. ഞങ്ങൾ മാറി ഇരുന്ന് കവിത എഴുതും, ഉപന്യസിക്കും. ബിജിഎം കേറ്റി വീഡിയോയും ഇറക്കും! പാവപ്പെട്ടവന്റെ നെഞ്ചത്ത് ആന ചവിട്ടുമ്പോൾ ഉണരുന്ന പ്രിവിലേജ്ഡ് പ്രകൃതി സ്നേഹം!അവിടുത്തെ കുഞ്ഞങ്ങൾ ഭയമില്ലാതെ ഉറങ്ങട്ടെ.. അവരും ജീവിക്കട്ടെ.ജിൻസി സ്റ്റാലിൻ മണ്ണൂരേത്ത്

ആനയുടെ പിടുക്കിനെച്ചൊല്ലിയാണ് ഓരോരുത്തരുടെ ആവലാതികൾ. വാണങ്ങള്. അരിക്കൊമ്പനെ അവന്റെ കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും അടർത്തിമാറ്റിയെന്നതിലാണ് സോകോൾഡ് കുല മലയാളീസിന്റെ ദുഃഖം. എന്റെ പൊന്നു മറുതകളേ, മൃഗങ്ങൾ, അതിപ്പോൾ ആനയായാലും കുഴിയാനയായാലും മനുഷ്യനെപ്പോലെ മോണോഗാമിയായി ജീവിക്കാൻ വിധിക്കപ്പെട്ട പോളിഗാമിയല്ല. അവർ അർമാദിച്ചു നടക്കുന്നവരാണ്. ആനയിറങ്കലെന്ന ഇട്ടാവട്ടത്തിലെ പതിവുഭോഗങ്ങളിൽ നിന്ന് പെരിയാർ റിസർവ്വിലെ ഭോഗങ്ങളുടെ അനന്തസാധ്യതകളിലേക്ക് തന്നെ തുറന്നുവിട്ടവർക്ക് അരിക്കൊമ്പൻ നാളെ നന്ദി പറഞ്ഞോളും. എന്നിട്ട് പുതിയ കാട്ടിൽ ഒന്നോ രണ്ടോ, അല്ലെങ്കിൽ അവനു പറ്റുന്നത്ര കുടുംബങ്ങളേയും ഉണ്ടാക്കി മക്കളേയും ജനിപ്പിച്ച് അവനങ്ങ് വാണരുളിക്കോളും. ആ അസുലഭാവസരം അരിക്കൊമ്പനു കിട്ടുന്നതിൽ അസൂയപൂണ്ട് കിടന്നു കാറാതെന്നേ ആനമറുതകളോട് പ്രിൻസ് പറഞ്ഞതേ എനിക്കുംപറയാനുള്ളു .സങ്കടവാണേൽ അരികൊമ്പന്റെ ഇണയെ എല്ലാരും ചേർന്ന് ചക്ക കൊമ്പന് കെട്ടിച്ച് കൊടുക്ക്,TC Rajesh Sindhu (ടീസി) പറയുന്നു .

അരിക്കൊമ്പനെ പൂജിച്ച് കാട്ടിലേക്കു കയറ്റിവിട്ടത്രെ

ചതിച്ചു വീഴ്ത്താൻ ആർക്കും കഴിയും

എന്റെ മണ്ണിലാണ് ഞാൻ ജീവിച്ചത്.

🐘

എന്റെ മണ്ണിലേക്കാണ് നിങ്ങൾ കുടിയേറിയത്‌.

👨‍👩‍👧‍👧

ഈ മണ്ണിലാണ് എനിക്കെന്റെ അമ്മയെ നഷ്ടമായത്.

എന്റെ ബാല്യവും കൗമാരവും യൗവനവും ഈ മണ്ണിലായിരുന്നു.🙌🏻ഇന്ന് എനിക്ക് ഒരു ഭാര്യയുണ്ട് കൂടെ ഒരു മകനുമുണ്ട്.👶കൂട്ടത്തിൽ രണ്ടുമൂന്നു കൂട്ടുകാരും ഉണ്ട്. നിങ്ങൾക്ക് എന്നെ 💉മയക്കുവെടി വെച്ച് മയക്കി ഈ മണ്ണിൽ നിന്നും വേറെ എവിടെയെങ്കിലും കൊണ്ടുപോകാൻ സാധിക്കുമായിരിക്കും. ഞാൻ പുതിയ ലോകത്തു ആരുമില്ലാതെ അതിജീവിക്കും എന്ന് കരുതുന്നു. പക്ഷെ എന്റെ ഭാര്യയും മകനും കൂട്ടരും എന്നെ കാണാതായാൽ വിഷമിക്കില്ലേ? അവർ ദേഷ്യപെടില്ലേ? അവരെയും നിങ്ങൾ മയക്കുവെടി വെച്ച് അവിടെ നിന്ന് മാറ്റുമോ. എനിക്ക് പേടിയുണ്ട്.

ഈ അടുത്തല്ലേ ഒരു കരടിയെ നിങ്ങൾ കൊന്നത്. അതുപോലെ എന്റെ പിള്ളേരെ നിങ്ങൾ ഒന്നും ചെയ്യരുത്. ഞാൻ അവസാനമായി ഈ മണ്ണിൽ ഒന്നും കിടന്നോട്ടെ, ഈ മണ്ണിന്റെ മണം അനുഭവിച്ചോട്ടെ. എനിക്ക് നഷ്ടമാകുന്നത് എന്റെ മണ്ണും എന്റെ പ്രിയപ്പെട്ട ഓർമ്മകളുമാണ്.

പിന്നെ ഞാൻ കാരണം ബുദ്ധിമുട്ടുണ്ടായവരോട് പറയാൻ ഒന്നേയുള്ളു “ഞങ്ങൾക്ക് വിശക്കുന്നുണ്ടായിരുന്നു. “ആനകൾക്കുള്ള തീറ്റക്ക് ആവശ്യമായ പുല്ലും മറ്റു സസ്യങ്ങളും ആനകൾ വസികുന്നിടത്ത് വച്ച് പിടിപ്പിച്ചാൽ മതി.. ആനയെ കൊണ്ട് ജനങ്ങളുള്ളള ബുദ്ധിമുട്ട് മാറി കിട്ടും…എങ്ങനെ അതിലും ഇവന്മാരെ തട്ടിപ്പും വെട്ടിപ്പുംപോട്ടെ വിധി ഉണ്ടെങ്കിൽ വീണ്ടും കാണാം

അരികൊമ്പൻ

ഇങ്ങനെ അറിയിച്ചതായി Manoj Thomas

ഫേസ് ബുക്കിൽ എഴുതിയിട്ടുണ്ട് . -90 കളിൽ ഒരു സാധാരണ ആന കുടുംബത്തിൽ ഇടുക്കിയിലെ മതികെട്ടാൻ ചോലയിൽ ജനിച്ച അടക്കവും ഒതുക്കവും ഉണ്ടായിരുന്ന ശാന്തൻ എന്ന സുന്ദരനായ കുട്ടി കൊമ്പൻ എങ്ങിനെയാണ് ചിന്നക്കനാലിനെയും ശാന്തൻ പാറയെയും വിറപ്പിച്ച അരിക്കൊമ്പൻ എന്ന കൊലയാളി ഒറ്റയാൻ ആയി മാറിയത് തന്റെ മുപ്പത്തി അഞ്ചാമത്തെ വയസ്സിൽ...പ്രദീപ്കുമാർഎന്നയാൾ എഴുതിയ അരിക്കൊമ്പന്റ്റെ ജീവചരിത്രവും അദ്ദേഹം fb യിൽ എഴുതിയത് ചേർത്തിട്ടുണ്ട് .

ആനയെ വീണ്ടും വനം കയറ്റി വിട്ടപ്പോൾ പൂജ നടത്തിയത് ആരുടെ ആഗ്രഹം ,ഉത്തരവ് മൂലം ആണെന്നും ,വിവിധ മതാചാരങ്ങൾ വേണ്ടായിരുന്നോ എന്ന് ചോദിക്കുന്നവരും ഉണ്ട് .ഇതിനൊക്കെ മറുപടി അരികൊമ്പൻ എന്ന് നൽകുമെന്ന ചോദ്യം ഉയരുന്നു .

Share News