
അരികൊമ്പന് കിട്ടിയ ആനുകൂല്യങ്ങൾ കുങ്കിയാനകൾക്കും, ഉത്സവ പറമ്പിൽ തല ഉയർത്തി നിൽക്കുകയോ കൂപ്പുകളിൽ തടി വലിക്കുകയോ ചെയ്യുന്ന നാട്ടാനകൾക്കും ബാധകമല്ലേ?
അരികൊമ്പന് കിട്ടിയ ആനുകൂല്യങ്ങൾ കുങ്കിയാനകൾക്കും, ഉത്സവ പറമ്പിൽ തല ഉയർത്തി നിൽക്കുകയോ കൂപ്പുകളിൽ തടി വലിക്കുകയോ ചെയ്യുന്ന നാട്ടാനകൾക്കും ബാധകമല്ലേ? എല്ലാ ആനകളെയും കാട്ടിലെ അതിന്റെ ആവാസ വ്യവസ്ഥിതിയിലേക്ക് കയറ്റി വിടുന്ന ഒരു വലിയ വിപ്ലവത്തിന് വഴി തെളിയുമോ കൂട്ടരെ?


ആനയാവകാശം കീ ജയ്.ഇതേ യുക്തി ഉപയോഗിച്ചാൽ അരികൊമ്പൻ സ്റ്റൈലിൽ ക്രിമിനൽ പ്രവര്‍ത്തനം നടത്തുന്ന പുള്ളികളെ ജയിലിൽ വിടാതിരിക്കാൻ പറ്റില്ലേ? പരിണാമത്തിന്റെ പാതയിൽ ഇത്തിരി വിശേഷപ്പെട്ട മൂള ലഭിച്ചതിനാൽ മനുഷ്യാവകാശം ഇതിൽ നഹി നഹി.
ആനയ്ക്ക് അതില്ലാത്തത് കൊണ്ട് ഇളവ് കൊടുക്കാം. മൂളയില്‍ ഓളം വന്ന് ശരി തെറ്റ് തിരിച്ചറിയാൻ പറ്റാതെ പോകുന്ന അവസ്ഥയിൽ മനുഷ്യനും കിട്ടാറില്ലേ ഇമ്മാതിരി ഇളവുകൾ?കൊലയാനയുടെ ഇരയാകാനിടയുള്ള മനുഷ്യരുടെ അവകാശങ്ങൾ കൂടി പരിഗണിക്കുമ്പോൾ ജന്മം കൊണ്ട് മൂളയില്ലാത്ത ആനക്ക് അത് കൊണ്ട് തടവ് ശിക്ഷ നല്കാവുന്നതേയുള്ളൂ. കമ്മിറ്റി കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുമ്പോൾ കോടതിക്ക് അങ്ങനെയും ഒരു ചിന്ത വരാം. കോടതിയല്ലേ?

നടപടി ക്രമങ്ങൾ തീർക്കേണ്ടേ?നല്ലത് പ്രതീക്ഷിക്കാം.
(സി ജെ ജോൺ)

Drcjjohn Chennakkattu

