ഇന്ന് 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 12 പേര് രോഗമുക്തി നേടി
ചികിത്സയിലുള്ളത് 359 പേര് ഇതുവരെ രോഗമുക്തി നേടിയവര്‍ 532 ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, […]
Read Moreകോവിഡിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വ്യവസായ ബന്ധങ്ങൾ മാറ്റിക്കുറിയ്ക്കപ്പെട്ടേക്കാം.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വ്യവസായ ബന്ധങ്ങൾ മാറ്റിക്കുറിയ്ക്കപ്പെട്ടേക്കാം. ഗ്ലോബലൈസേഷൻ്റെ നിയമങ്ങൾ നിലനിൽക്കുമ്പോഴുംസ്വയംപര്യാപ്തതയിലേക്ക് ചിന്തിക്കുന്ന പുതിയ നിലനിൽപിൻ്റെ രാഷ്ട്രീയംഅനിവാര്യമായിത്തീരുന്നു.ഉൽപാദകമല്ലാത്ത ചിലവുകൾ ചുരുക്കുകയും ഇന്ത്യയിൽ ഇnക്കു മതിചെയ്യുന്ന, എന്നാൽ നമുക്ക് ഉത്പാദിപ്പിക്കുവാൻ കഴിയുകയും ചെയ്യുന്നനിരവധി ചെറിയ ഉൽപന്നങ്ങളും സ്പെയർപാർട്സുകളുംനാം നിർമ്മിക്കുക യും വേണം. മെയിക്ക്ഇൻഇന്ത്യവാക്കുകൾക്കപ്പുറം പ്രാവർത്തികമാക്കുകയാണ്സ്വയംപര്യാപ്തതയിലേക്കും ബാലൻസ് ഓഫ് പേയ്മെൻ്റ് നിയന്ത്രിക്കുവാനുമുള്ള ക്രിയാത്മകമായ പോംവഴി.ഭാരതത്തിനു ഭീഷണിയായി ചൈന ഇൻഡ്യൻ അതിർത്തിയിൽസംഘർഷത്തിൻ്റെ നിഴലുകൾ സൃഷ്ടിയ്ക്കുന്നത് നാ ശ്രദ്ധയോടു കൂടിത്തന്നെ വീക്ഷിക്കേണ്ടതുണ്ടു്. ഈ അവസരത്തിൽ നേപ്പാളിനേയും അതുപോലെ തന്നെ പാക്കിസ്ഥാനേയും കൂട്ടുപിടിച്ചുള്ളചൈനയുടെപ്രകോപനപരമായ നീക്കങ്ങൾ […]
Read Moreഇറ്റലിയില്‍ നിന്നെത്തിയവരെ അടിമാലിയില്‍ നിരീക്ഷണത്തിലാക്കി
കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നെത്തിയ ഇടുക്കി സ്വദേശികളെ അടിമാലിയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച കൊറൈന്റന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. 22ന് രാത്രി 8 മണിയോടെയാണ് ഇറ്റലിയില്‍ നിന്നെത്തിയ 13 പേരെ അടിമാലിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കിയത്. നെടുമ്പാശ്ശേരി വിമാന താവളത്തിലെത്തിയവരെ പ്രത്യേക കെ.എസ്.ആര്.ടി.സി ബസില്‍ അടിമാലിയില്‍ എത്തിക്കുകയായിരുന്നു. അടിമാലിയിലെ സ്വകാര്യ ഹോട്ടലിലാണ് സംഘത്തിലെ 12 പേരും നിരീക്ഷണത്തില്‍ കഴിയുന്നത്. 56 വയസ്സുള്ള അടിമാലി സ്വദേശിനിയോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരില്‍ 10 പേര് പുരുഷന്മാരും […]
Read Moreവിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയിലെത്തി
വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയില്‍ എത്തി. സിംഗപൂരില്‍ നിന്നെത്തിയ എട്ടു പേരും മസ്ക്കറ്റില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരുമാണ് 24 ന് പുലര്‍ച്ചയോടെ എത്തിയത്. ഇവരെ അടിമാലിയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തിലാക്കി. സിംഗപൂരില്‍ നിന്നെത്തിയവരില്‍ ആറു പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. മസ്ക്കെറ്റില്‍ നിന്നെത്തിയവരില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പ്രത്യേക കെ.എസ് ആര്.ടിസിയിലാണ് ഇവരെ അടിമാലിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നു ഒരു സംഘവും അടിമാലിയില്‍ എത്തിയിരുന്നു. ഇറ്റലിയില്‍ […]
Read Moreലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു
കോവിഡ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭത്തിന് തടസമായില്ല. വധുവും വരനും കേരള- തമിഴ്നാട് സ്വദേശികളാകുമ്പോൾ ഇരു സംസ്ഥാനത്തിന്റെയും അതിർത്തിയായ കുമളി ചെക്ക് പോസ്റ്റു തന്നെ ഈ വിവാഹത്തിന് അനുയോജ്യമായ മണ്ഡപമായി. കമ്പം കാളിയമ്മൻ കോവിൽ സ്ട്രീറ്റ്, പുതുപ്പെട്ടി രത്തിനം മകൻ പ്രസാദും കോട്ടയം കാരാപ്പുഴ ഗണേശന്റെ മകൾ ഗായത്രിയും തമ്മിലുള്ള വിവാഹത്തിനാണ് കുമളി ചെക്ക് പോസ്റ്റ് സാക്ഷ്യം വഹിച്ചത്. ജെ സി ബി ഓപ്പറേറ്ററും അനുബന്ധ ബിസിനസും ചെയ്യുന്ന പ്രസാദ് കേരളത്തിലാണ് കൂടുതലായും ജോലി ചെയ്തുവരുന്നത്. […]
Read Moreപരീക്ഷാ മുന്നൊരുക്കങ്ങളില്‍ സജീവമായി വിദ്യാലയങ്ങൾ
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ വിവിധ സ്കൂളുകളും പരിസരവും അണുവിമുക്തമാക്കി. രാജകുമാരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള യുവജന സന്നദ്ധസേന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്കൂളിലെ മുഴുന്‍ ക്ലാസ് റൂം, ശുചിമുറി എന്നിവ അണുവിമുകത്മാക്കിയും കാടുകയറിയ സ്കൂള്‍ പരിസരം വൃത്തിയാക്കിയുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാജക്കാട് സബ് ഇന്‍സ്പെക്ടര്‍ പി.ഡി അനൂപ് മോന് ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. […]
Read Moreകോവിഡിനെ അകറ്റി നിര്‍ത്താന്‍ സെന്‍സര്‍ ടാപ്പുമായി വിദ്യാര്‍ത്ഥി സംഘം
കൈതൊടാതെ കൈകഴുകാന്‍ കഴിയുന്ന സെന്‍സര്‍ടാപ്പ് നിര്‍മ്മിച്ച് അടിമാലി താലൂക്കാശുപത്രിയ്ക്ക് നല്കി അടിമാലി വാറള സ്വദേശികളായ വിദ്യാര്‍ത്ഥി സംഘം.ചേലാട് പോളിടെക്നിക് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ എല്‍ദോ ഷാജന്, അരുണ്‍, ജോര്‍ജ്ജി കെ സജീവ്, അഖില്‍ സുഗുണന്, വാഴക്കുളം വിശ്വജ്യോതി സ്കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ബേസില്‍ എല്‍ദോസ് എന്നിവര്‍ ചേര്‍ന്നാണ് കൊവിഡ് കാലത്ത് കൈതൊടാതെ ടാപ്പ് തുറന്ന് കൈകഴുകാന്‍ സംവിധാനമുള്ള സെന്‍സര്‍ടാപ്പ് നിര്‍മ്മിച്ചത്. ടാപ്പിന് ചുവട്ടില്‍ കൈകള്‍ എത്തിക്കുമ്പോള്‍ സെന്‍സര്‍ പ്രവര്‍ത്തിച്ച് തനിയെ വെള്ളം കൈകളില്‍ വീഴുമെന്നതാണ് സെന്‍സര്‍ ടാപ്പിന്റെ […]
Read Moreസിനിമയുടെ സെറ്റിനു നേരെ അക്രമം അപലപനീയവും പ്രതിഷേധാർഹവുമാണ്- വി എം സുധിരൻ
ടോവിനോ തോമസ് നായകനായ സിനിമയുടെ സെറ്റിനു നേരെ അക്രമം നടത്തിയ വർഗീയവാദികളായ രാഷ്ട്രീയ ബജരംഗ്ദൾ പ്രവർത്തകരുടെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ് കലയോടും കലാകാരന്മാരോടുമുള്ള ഇക്കൂട്ടരുടെ അസഹിഷ്ണത വർഗീയ ഫാസിസത്തിന്റെ പ്രതിഫലനമാണ്. നാട്ടിൽ വർഗീയത വളർത്തി സമാധാന അന്തരീക്ഷം തകർക്കാനുള്ള ഇത്തരം വർഗീയ വാദികളായ ക്രിമിനൽ കൂട്ടങ്ങൾക്കെതിരെ കർശനവും മാതൃകാപരവുമായ നിയമനടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാകണം. ശ്രീ വി എം സുധിരൻ ഫേസ് ബുക്കിൽഎഴുതിയത്
Read More