മാർപാപ്പ വലതു കൈ എന്റെ തലയിൽ വച്ചു എന്നെ അനുഗ്രഹിച്ചു.
എം പി ജോസഫ് മാർപാപ്പ കൊച്ചിയിൽ വന്നപ്പോൾ ഇന്ന്, 2020 മെയ് 18 സെന്റ് ജോൺ പോൾ രണ്ടാമന്റെ നൂറാം ജന്മദിനമാണ്. കേരളത്തിലെ നമുക്കെല്ലാവർക്കും ആ വിശുദ്ധൻ എല്ലായ്പ്പോഴും വളരെ പ്രത്യേകതയുള്ളവനായിരിക്കും. സംസ്ഥാനം സന്ദർശിച്ച ഏക മാർപാപ്പയാണ് ജോൺ പോൾ. ഭാവിയിൽ മറ്റൊരു മാർപ്പാപ്പ കേരളം സന്ദർശിച്ചാലും, ദൈവത്തിന്റെ സ്വന്തം രാജ്യത്ത് ചുവടുവെച്ച ആദ്യത്തെ മാർപാപ്പയായി ജോൺ പോൾ എപ്പോഴും തുടരും. അത് നമുക്കെല്ലാവർക്കും വളരെ സവിശേഷമായ ഒരു സംഭവമാണ്. പക്ഷേ, മാർപ്പാപ്പയുടെ സന്ദർശനം എന്നെ സംബന്ധിച്ചിടത്തോളം […]
Read Moreസംസ്ഥാനത്ത് ബുധനാഴ്‌ച മുതൽ മദ്യവിൽപന തുടങ്ങും
തിരുവനന്തപുരം:സംസ്ഥാനത്ത് മറ്റന്നാൾ മുതൽ മദ്യവില്പന പുനരാരംഭിക്കും.ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കും.ബാറുകളിലെ കൗണ്ടർ വഴി പാർസൽ വില്പനയും തുടങ്ങും.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയാകും വില്‍പ്പന. ലോക്ക് ഡൗണ്‍ ഇളവുകള്‍ ചർച്ചചെയ്യാൻ ഇന്നു ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. ബാറുകള്‍ തുറക്കരുതെന്ന് കേന്ദ്രം ലോക്ക് ഡൗണ്‍ ചട്ടങ്ങളില്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രത്യേക അനുമതി നേടിയാവും കൗണ്ടറുകള്‍ തുറക്കുക. അതേസമയം, മദ്യവില്‍പ്പനയ്ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കാന്‍ തെരഞ്ഞെടുത്ത ആപ്പിന്റെ ട്രയല്‍ തുടങ്ങി. എറണാകുളത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്ബനിയാണ് ആപ്പ് തയ്യാറാക്കിയത്. ഔട്ട്‌ലറ്റുകളില്‍ മദ്യവിതരണത്തിന് […]
Read Moreഎസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും മാറ്റി
തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും വീണ്ടും മാറ്റി. മെയ് 31 വരെ പരീക്ഷകള്‍ ഒന്നും നടത്തേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചത്.നേരത്തെ മെയ് 26 മുതല്‍ 30 വരെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനം. ഇത് സംബന്ധിച്ചുള്ള ടൈംടേബിളും പുറപ്പെടുവിച്ചിരുന്നു ഞായറാഴ്ച വൈകുന്നേരമാണ് കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയത്. കോളജുകള്‍, സ്‌കൂളുകള്‍ അടക്കം ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 31 […]
Read Moreനാലാം ലോക്ക് ഡൗൺ:കേരളത്തിന്റെ തീരുമാനം ഇന്ന്
തിരുവനന്തപുരം: ദേശീയ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടാൻ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാറിെൻറ നിലപാട് ഇന്ന് പ്രഖ്യാപിക്കും. ഞായറാഴ്ച രാത്രി കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. പുതിയ മാർഗ നിർദേശമനുസരിച്ച് കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായുള്ള റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകൾ നിർണയിക്കുന്നതിൽ ഇനിമുതൽ സംസ്ഥാന സർക്കാറുകൾക്ക് തീരുമാനമെടുക്കാം. അന്തർ ജില്ല യാത്രകൾക്കും അന്തർ സംസ്ഥാന യാത്രകൾക്കുമുള്ള അനുമതികൾ സംസ്ഥാനങ്ങളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് പ്രതിരോധ മാനദണ്ഡം പാലിച്ച് ഓട്ടോ-ടാക്സി സർവിസ് […]
Read Moreകുടുംബശ്രീയിൽ 2.96 ലക്ഷം അയൽക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങൾ . മുഖ്യമന്ത്രി ആശംസകളർപ്പിച്ചു
കുടുംബശ്രീ പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിൻ്റെ ഇരുപത്തിരണ്ടാം വാർഷികമായിരുന്നു ഇന്നലെ. രണ്ടു ദശകത്തിൽ പരം നീണ്ട പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിലും സാമൂഹ്യ-സാമ്പത്തിക മേഖലകളുടെ ഉന്നമനത്തിലും നിർണായകമായ സംഭാവനകൾ നൽകാൻ കുടുംബശ്രീയ്ക്ക് സാധിച്ചുവെന്നു മുഖ്യമന്ത്രി പിണറായിവിജയൻ വ്യക്തമാക്കി. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന അന്നത്തെ ഇടതുപക്ഷ ഗവൺമെൻ്റ് വിഭാവനം ചെയ്ത കുടുംബശ്രീയിൽ ഇന്ന് 2.96 ലക്ഷം അയൽക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങളാണുള്ളത്.വൈവിധ്യമാർന്ന പ്രവർത്തന രീതികളിലൂടെ സമൂഹത്തിൻ്റെ പുരോഗതിക്ക് ആക്കം നൽകുന്നതിൽ ഇക്കാലയളവിൽ കുടുംബശ്രീ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണത്തിലൂടെ സാധാരണക്കാരുടെ […]
Read Moreകോവിഡ് ബാധിച് ഷാർജയിൽ ഫാ യൂസഫ് സമി യൂസഫ് [63 ]നിര്യാതനായി
ഷാർജ;ഷാർജ സെ. മൈക്കിൾ കത്തോലിക്കാ ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്ന.ലബനീസ് സ്വദേശിയായ ഫാ .യൂസഫ് സമി യൂസഫ് ഇന്നലെ വൈകുന്നേരം 5.14 ന് അജ്‌മാൻ ഷെയ്ഖ് ഖലീഫ സിറ്റി ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.കോവിഡും അതിനെത്തുടർന്നുണ്ടായ മറ്റ് ആരോഗ്യ പ്രശ്നങ്ങളുമാണ് അദ്ദേഹത്തിന്റെ മരണ കാരണമെന്ന് വികാരിയെത്ത് ഓഫ് സതേൺ അറേബിയയുടെ പത്രക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ 3 ആഴ്ചകളിലേറെയായി അദ്ദേഹം ചികിത്സയിലായിരുന്നു. കപ്പൂച്ചിൻ സന്യാസ സഭാംഗമായ അദ്ദേഹം കഴിഞ്ഞ 27 വർഷമായി ഗൾഫ് മേഖലകളിൽ സേവനം ചെയ്തു വരികയായിരുന്നു. എപ്പോഴും തന്റെ […]
Read Moreഅഡ്വ. ജോർജ് വർഗീസ് (69) നിര്യാതനായി..
തിരുവനതപുരം;ഗാന്ധിമാർഗ പ്രവർത്തനങ്ങളുടെ കരുത്തുറ്റ പോരാളിയും തികഞ്ഞ മനുഷ്യസ്നേഹിയുമായ അഡ്വ. ജോർജ് വർഗീസ് (69) . നിര്യാതനായി.തിരുവനന്തപുരത്ത് ഗാന്ധി മാർഗം, അഭിഭാഷക വൃത്തി, മദ്യനിരോധനം, സർവ്വോദയം, പൊതു സേവനം തുടങ്ങി വിവിധ മേഖലകളിൽ സജീവമായിരുന്നു..! പക്ഷാഘാതത്തെ തുടർന്ന് തിരു. പട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്നലെ വൈകിട്ട് അഞ്ചരയോടെ മരണം സംഭവിച്ചു. തിരു; അമ്പലമുക്ക് മാർ ഗ്രിഗോറിയോസ് തെക്കൻ പരുമലപ്പള്ളിയിൽ ഇന്ന് (മേയ്18) ഉച്ചയ്ക്ക് 1.30 – 2.30വരെ പൊതു ദർശനത്തിന് അവസരമുണ്ട്…! കേരള ഗാന്ധി സ്മാരക നിധി, […]
Read More“വിശുദ്ധ ജീവിതം അടുത്തറിഞ്ഞ ദിവസങ്ങൾ മറക്കില്ല” -മുൻ ഡി ജി പി ഡോ. സിബി മാത്യൂസ്
കൊച്ചി. രണ്ടു വിശുദ്ധർക്ക് കൊച്ചിയിൽ സുരക്ഷ ഒരുക്കിയ കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ മറക്കാൻ കഴിയാത്ത അനുഭവങ്ങൾ “നമ്മുടെ നാടുമായി”- പങ്കുവെയ്ക്കുന്നു. മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP ) ഡോ. സിബി മാത്യൂസ് ഐ പി എസ് ആദരവോടെ മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകൾ പറയുന്നു. അത്യപൂർവ്വ ചിത്രങ്ങൾ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നൂറാം ജന്മദിനത്തിൽ, കൊച്ചിയിൽ അദ്ദേഹം സുരക്ഷ ഒരുക്കിയ മാര്പാപ്പയെയും വിശുദ്ധ മദർ തെരേസയെയും അനുസ്മരിക്കുന്നു കേരളത്തിൽ ആദ്യമായി ഒരു […]
Read Moreകെ.സി.എസ്.എല്‍. ഓണ്‍ലൈന്‍ കലാമത്സരങ്ങള്‍
ഡാന്‍സ് ഡാന്‍സ് മത്സരത്തിനുള്ള മ്യൂസിക് വീഡിയോ പൊതുവായി നല്കുന്നതാണ്. mp3 സോങ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് KCSL Official എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ബയോയില്‍ കൊടുക്കുന്നതായിരിക്കും. പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് മത്സരം. അവതരണത്തില്‍ മൂന്നു പേര്‍ക്കുവരെ പങ്കെടുക്കാം. ജാതിമതഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. 50% ലൈക്കിന്റെയും 50% ജഡ്ജസ് നല്കുന്ന മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുന്നത്. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. മേയ് 23 വൈകുന്നേരം ആറു മണിക്കു മുമ്പായി എന്‍ട്രികള്‍ നിര്‍ദ്ദേശിക്കപ്പെടുന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് അയയ്ക്കുക. […]
Read More