തീരദേശത്ത് കോവിഡ് പരിശോധനയുമായി സഞ്ചരിക്കുന്ന ആശുപത്രി
തൃശൂർലോക് ഡൗൺ കാലത്ത് ജില്ലയിലെ സാധാരണക്കാർക്കായി രൂപം കൊടുത്ത സഞ്ചരിക്കുന്ന ആശുപത്രി തീരദേശമേഖലയിലുമെത്തി. എറിയാട് പഞ്ചായത്തിലാണ് ജനങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്ന് സഞ്ചരിക്കുന്ന ആശുപത്രി സ്‌ക്രീനിംഗ് ക്യാമ്പ് നടത്തിയത്. തിങ്കളാഴ്ച രാവിലെ ചെമ്പറമ്പ് മിറാഷ് നഗറിൽ നടത്തിയ ക്യാമ്പ് എം പി ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് പേർ പരിശോധനയ്ക്ക് വിധേയരായി. രണ്ടു ഡോക്ടർമാർ, നേഴ്സ്, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ […]
Read More