പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കോവിഡ് ബ്രിഗേഡ്
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതൽ ആളുകളുടെ സേവനം ആവശ്യമുണ്ടെന്നും ഇതിനായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോക്ടർമാർ മുതൽ വളണ്ടിയർമാർ വരെ ഉൾപ്പെടുന്ന സേന എന്ന നിലയിലാണ് കോവിഡ് ബ്രിഗേഡിനെ കാണേണ്ടത്. കോവിഡ് ബ്രിഗേഡ് സംവിധാനമാണ് സിഎഫ്എൽടിസി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. സംയോജിതമായ പ്രവർത്തനത്തിനുള്ള കർമപദ്ധതിയാണ് തയ്യാറാക്കുന്നത്. ആരോഗ്യവകുപ്പിലെ ജീവനക്കാർക്കു പുറമെ നാഷണൽ ഹെൽത്ത് മിഷനിലുൾപ്പെടെ കരാർ അടിസ്ഥാനത്തിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഇതിനായി നിയോഗിക്കും. അവർക്ക് ഇൻഷുറൻസ് പരിരക്ഷ […]
Read Moreജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 24 07 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreജീവിതത്തിൽ ഇതുവരെ ദർശിച്ചിട്ടില്ലാത്ത കൊടിയ ദുരിതങ്ങളിലും എല്ലാ വേദനകളും കടിച്ചമർത്തി സഹനച്ചൂളയിലൂടെ കടന്നു പോകാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ചെല്ലാനത്തുകാർ.
അതിജീവനം അസാധ്യമാക്കും വിധമാണ് കാലവും കാലാവസ്ഥയും ഈ ഗ്രാമത്തിനു നേരെ തിരിഞ്ഞത്. എല്ലാ വർഷവും അനുഭവിക്കുന്ന രൂക്ഷമായ കടലാക്രമണത്തിനൊപ്പം ഇക്കുറി കോവിഡ് മഹാമാരിയും കൂടി ചേർന്നു ഈ ഗ്രാമത്തിൽ സംഹാരതാണ്ഡവം ആടുകയാണ്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി ഒട്ടനവധി വീടുകൾ തകർന്നു. കടൽ ഏതു കര ഏതു എന്നറിയാത്ത വിധം ദുരന്തഭൂമിക്കു സമാനമാണ് അവിടം. ഭക്ഷണം പാചകം ചെയ്യാൻ പറ്റാത്തവിധം അടുക്കളകൾ വെള്ളത്തിലാണ്. പ്രാണരക്ഷാർത്ഥം പ്രായംചെന്നവർ ഉൾപ്പെടെയുള്ളവർ നട്ടുച്ചക്കും ടെറസിലും മേൽക്കൂരയിലും അഭയം പ്രാപിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം […]
Read Moreവിവിധ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വിശ്രമത്തിനും രാത്രിയില്‍ സുരക്ഷിത താമസത്തിനും സംസ്ഥാനത്ത് ഷീ ലോഡ്ജുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.
ജൂലൈ 27ന് ചേരാന്‍ നിശ്ചയിച്ച നിയമസഭയുടെ പ്രത്യേക സമ്മേളനം കോവിഡ് മഹാമാരിയുടെ സ്ഥിതി കൂടുതല്‍ രൂക്ഷമായിവരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 2020-21ലെ ധനകാര്യ ബില്‍ പാസാക്കുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കാന്‍ നേരത്തെ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിയമസഭ ചേരുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പല നിയമസഭാംഗങ്ങളും പ്രായം കൂടിയവരാണ് എന്നതു കൂടി കണക്കിലെടുത്താണ് സമ്മേളനം മാറ്റിവെക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. വിവിധ […]
Read Moreവി. അൽഫോൻസാമ്മയെക്കുറിച്ചുള്ള ചിന്തകൾ പാലാ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് കല്ലറങ്ങാട്ട് പങ്കുവെയ്ക്കുന്നു
To watch in YouTube: https://youtu.be/GhKWRC5MtKYFeast of St. Alphonsa | Message – Mar Joseph Kallarangatt | Palai Diocese |
Read Moreഈ പ്രതിസന്ധിയിൽ നമ്മൾ ശേഖരിച്ച ചാക്കു കൊണ്ട് ചെല്ലാനത്തെ ജനത തയ്യാറാക്കിയ താത്ക്കാലിക ജനകീയ സംരക്ഷണ ഭിത്തിയാണിത്…
കടൽ ഭിത്തിയും പുലിമുട്ടുകളും അടിയന്തിരമായി ചെയ്തേ മതിയാവൂ… ചെല്ലാനത്തെ മാത്രമല്ല തീരദേശത്തെ മൊത്തം സംരക്ഷിച്ചേ മതിയാവൂ.. സർക്കാരും ഫിഷറീസ് വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണം.
Read Moreവന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കണം.
കാക്കനാട്: വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെയും കൃഷിയിടങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും സംരക്ഷിക്കുവാനുള്ള സത്വരനടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സീറോമലബാര്‍സഭയുടെ പൊതുകാര്യകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവന്‍ നഷ്ടപ്പെടുന്ന കര്‍ഷകരുടെയും അവരുടെ കുടുംബങ്ങളുടെയും രോദനത്തിനുനേരെ ചെവിയടയ്ക്കുന്നത് ഒരു പരിഷ്കൃതസമൂഹത്തിന് ചേര്‍ന്നതല്ലെന്ന് കമ്മീഷന്‍ ഓഫീസില്‍നിന്ന് നല്‍കിയ പത്രക്കുറിപ്പില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സാധാരണ കര്‍ഷകരുടെ ദയനീയമായ ജീവിതസാഹചര്യങ്ങളും കാര്‍ഷികമേഖലയിലെ പ്രതിസന്ധികളും പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് വന്യമൃഗങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യവും ആക്രമണങ്ങളും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മലയോരമേഖലകളില്‍ കര്‍ഷകന്‍ […]
Read More