പുറത്തുപോകുന്നവർ വീട്ടിലെത്തിയാൽ മാസ്‌ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം -മുഖ്യമന്ത്രി.

Share News

ഗുരുതരമല്ലാത്ത രോഗികളെ പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ പരിചരിക്കും. വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാൽ മാസ്‌ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശങ്ങൾ സമൂഹവ്യാപനത്തിലേക്ക് പോയ സാഹചര്യത്തിൽ സമചിത്തതയോടെ ശാസ്തീയമായ പരിഹാരമാർഗങ്ങളിലേക്ക് പോകണം. ബ്രേക്ക് ദി ചെയിൻ ജീവിതരീതി സുപ്രധാനമാണ്. അതിൽ തന്നെ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.ക്ലസ്റ്ററുകളിൽ രോഗവ്യാപന പഠനം നടത്തി രോഗവ്യാപന കാരണങ്ങൾ കണ്ടെത്തിയും വിപുലമായ തോതിൽ ടെസ്റ്റിങ് നടത്തിയും വ്യാപനം […]

Share News
Read More

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലോക്ക് ഡൗണ്‍ നീട്ടി

Share News

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ജൂലൈ 28 അര്‍ദ്ധരാത്രിവരെ ലോക്ക് ഡൗണ്‍ നീട്ടിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ബാധകം. അക്കൗണ്ട് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ നടക്കുന്ന മെഡിക്കല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. എന്നാല്‍ നിര്‍മാണ മേഖലയ്ക്കുള്ളില്‍ ക്യാമ്പുകളില്‍ കഴിയുന്ന ജോലിക്കാരെ മാത്രമേ ജോലിയ്ക്കായി നിയോഗിക്കാന്‍ പാടുള്ളു. ഇവരെ നിര്‍മാണ […]

Share News
Read More

സ്‌കോൾ-കേരള: പ്ലസ്ടു പരീക്ഷയെഴുതിയവർക്ക് ജനനതീയതി, മാതാപിതാക്കളുടെ പേര് തിരുത്താൻ അവസരം.

Share News

2020 മാർച്ചിലെ പ്ലസ്ടു ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് വിതരണം നടത്തുന്നതിന് മുമ്പ് സ്‌കോൾ-കേരള മുഖാന്തിരം 2020 മാർച്ചിൽ പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ജനനതീയതി, മാതാപിതാക്കളുടെ പേര് എന്നിവയിൽ തിരുത്താൻ അവസരം. തിരുത്തൽ ആവശ്യമുള്ളവർ അവ തെളിയിക്കുന്ന മതിയായ രേഖകളും, ഹയർ സെക്കൻഡറി രജിസ്റ്റർ നമ്പറും സഹിതം ജൂലൈ 24ന് മുമ്പ്   scolekerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷിക്കണം. അന്വേഷണങ്ങൾക്ക് 0471-2342950, 2342271, 2342369 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Share News
Read More

കാലടി സംസ്‍കൃത സര്‍വ്വകലാശാല ബിരുദ ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Share News

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‍കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും 2020-2021 അദ്ധ്യയന വര്‍ഷത്തിലേക്ക് വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്‍കൃതം-സാഹിത്യം, സംസ്‍കൃതം-വേദാന്തം, സംസ്‍കൃതം-വ്യാകരണം, സംസ്‍കൃതം-ന്യായം, സംസ്‍കൃതം-ജനറല്‍, സാന്‍സ്ക്രിറ്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സംഗീതം (വായ്പാട്ട്), ഡാന്‍സ് (ഭരതനാട്യം, മോഹിനിയാട്ടം), പെയിന്‍റിംഗ്, മ്യൂറല്‍ പെയിന്‍റിംഗ്, സ്കള്‍പ്ചര്‍ എന്നീ ബിരുദ വിഷയങ്ങളും, ഡിപ്ലോമ പ്രോഗ്രാമായ ആയുര്‍വേദ പഞ്ചകര്‍മ്മയും അന്താരാഷ്ട്ര സ്പാ തെറാപ്പിയും ചോയ്സ് ബേസ്ഡ് ക്രെഡിറ്റ്സെമസ്റ്റര്‍ സമ്പ്രദായത്തിലായിരിക്കും നടത്തപ്പെടുക. മുഖ്യ കേന്ദ്രമായ കാലടിയില്‍ സംസ്‍കൃത […]

Share News
Read More

പിടിവിട്ട് കൊവിഡ്-19; ലോകത്ത് ഒന്നരക്കോടിയോളം രോഗികള്‍; ആറ് ലക്ഷത്തിലേറെ മരണം

Share News

ലോകത്ത് കൊവിഡ്-19 മഹാമാരി പിടിവിട്ട് കുതിക്കുകയാണ്. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും നിയന്ത്രണാതീതമായി കുതിക്കുകയാണ്. ഓരോ ദിവസവും പുതിയ രോഗികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലാണ്. പ്രതിദിനം രണ്ടര ലക്ഷത്തോളം പേരാണ് കൊറോണ വൈറസിന്‍റെ പിടിയിലാകുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് സ്ഥിതി അതിരൂക്ഷമായി തുടരുന്നത്. ആഫ്രിക്കയിലും പുതിയ കേസുകള്‍ ഭയപ്പെടുത്തുംവിധം വര്‍ധിക്കുകയാണ്. യൂറോപ്പിലെ ചില രാജ്യങ്ങളിലും ചൈനയിലും ഓസ്ട്രേലിയയിലും ഉള്‍പ്പെടെ വീണ്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയാകുന്നുണ്ട്. രോഗബാധിതര്‍ ഒന്നരക്കോടിയിലേക്ക് ലോകത്താകെ 213 രാജ്യങ്ങളിലാണ് […]

Share News
Read More

സഭാ പണ്ഡിതനും വചനപ്രഘോഷകനുമായ ജോസഫ് തൊണ്ടിപ്പറമ്പിൽ അച്ചനെ കുറിച്ചുള്ള പ്രത്യേക ഡോക്യുമെ​ന്‍റ​റി

Share News
Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 20 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

സീയോൻ സഞ്ചാരം വിശുദ്ധനാട് തീർത്ഥാടന ഗ്രന്ഥം പ്രകാശനം ചെയ്തു.

Share News

ആലക്കോട്: പ്ലാത്തോട്ടം മാത്യു രചിച്ച്‌ “സീയോൻ സഞ്ചാരം ” വിശുദ്ധനാട് സഞ്ചാരാനുഭവ ഗ്രന്ഥം പ്രകാശനം ചെയ്തു. ബൈബിൾ പഴയ നിയമ- പുതിയ നിയമ സംഭവങ്ങൾ നടന്ന ഇസ്രായേൽ, ഈജിപ്ത്, ജോർദ്ദാൻ, പാലസ്തീൻ എന്നിവിടങ്ങളിൽ നടത്തിയ രണ്ടാഴ്ചത്തെ യാത്രാഅനുഭവങ്ങളും, സംഭവങ്ങളുടെ നേർക്കാഴ്ച കളുമാണ് ഗ്രന്ഥത്തിൽ . ആലക്കോട് കൊട്ടാരത്തിലെ മുതിർന്ന അംഗം കുമാരി വർമ്മ തമ്പുരാട്ടിപൂസ്തകം പ്രകാശനം ചെയ്തു. നിർമ്മലഗിരി കോളേജ് റിട്ട. പ്രിൻസിപ്പാളും, ആലക്കോട് സെയിൻ്റ് മേരീസ്സ്ഫൊറോന വികാരിയുമായ റവ.ഡോ.മാണി ആട്ടേൽ ആദ്യ പ്രതി ഏറ്റുവാങ്ങി.ചടങ്ങിൽ റിട്ട. […]

Share News
Read More

അബ്രാഹം (പാപ്പച്ചന്‍) എള്ളിൽപ്ലാത്തോട്ടം 86 അന്തരിച്ചു.

Share News

കോട്ടയം വാഴൂരിൽ നിന്നുള്ള കുടിയേറ്റക്കാരനാണ്. ഭാര്യ: ഏലിക്കുട്ടി (അമ്മിണി) തേർത്ത |ല്ലി കൊണ്ടാടൻകടുപ്പിൽ കുടുംബാംഗം. മക്കള്‍: മേരിക്കുട്ടി (ലൈസാമ്മ)( റിട്ട. പ്രൊഫസര്‍ സെന്റ് ജോസഫ്സ് കോളേജ് ആലപ്പുഴ), ജോർജ്ജ്കുട്ടി ചാമംപതാൽ, റെജിമോൻ കരുവഞ്ചാൽ, സജിമോൻ കുവൈറ്റ്, ബിജുമോന്‍ കുവൈത്ത്, ഷിജിമോൾ ദുബായ്മരുമക്കൾ: പി.ജെ ജോസഫ് (റിട്ട.അസിസ്റ്റന്റ് ഡയറക്ടർ കൃഷിവകുപ്പ്), സോളി ചാമംപതാൽ, ജെസ്സി തളിപ്പറമ്പ്, ഷേര്‍ളി കുവൈത്ത്, മിനി കുവൈത്ത്, റോയി ദുബായ്. സംസ്കാരം ജലായ്20 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കരുവഞ്ചാൽ ലിറ്റില്‍ ഫ്ലവര്‍ […]

Share News
Read More

മുളേരിക്കൽ പോൾ (79) നിര്യാതനായി .

Share News

മുളേരിക്കൽ പോൾ (79) വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഇന്ന് വൈകിട്ട് 5 മണിയോടെ നിര്യാതനായി. മഞ്ഞുമ്മൽ ജി.എ.യു.പി സ്കൂൾ പ്രധാന അദ്ധ്യാപികയായിരുന്ന ഫിലോമിനയാണ് ഭാര്യ. ഫാ .ജെയ്‌സൺ മുളയരിക്കൽ,നേരത്തേ കടന്നു പോയ മകൻ ലാൽസൺ, മരുമകൾ ജെയ്നി, കൊച്ചു മക്കൾ – കെനസ്, ക്രിസ് എന്നിവരാണ് സംസ്കാരം ഏലൂർ സെൻ്റ് ആൻസ് പള്ളി സിമിത്തേരിയിൽ നാളെ (20/7/20) ഉച്ചകഴിഞ്ഞ് 3 മണിക്ക്. രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം […]

Share News
Read More