COVID19 മരണം – മൃതസംസ്കാരം മാതൃകാപരം
#COVID19_മരണം_മാന്യമായ_മൃതസംസ്കാരം_മാതൃകാപരം#ഇടുക്കി_രാജാക്കാട്_covid19 ബാധിച്ചു മരിച്ച വ്യക്തിക്ക് അർഹമായ ആദരവ് നൽകി കൊണ്ട് മൃതസംസ്കാര ശുശ്രുഷകൾ മാന്യമായി നടത്തി. പൂണ്ണമായ covid പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ട് ഇതിനു സഹായിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത #ആരോഗ്യപ്രവർത്തകർക്കും_പോലീസിനും_ബിഗ്_സല്യൂട്ട്. കൂടാതെ ഇതിനു #സഹകരിച്ച_ഇടവക_വികാരിയെയും_ഇടവക_നേതൃത്വത്തെയും_ഓർത്തു_അഭിമാനിക്കുന്നു. Covid ബാധിച്ചു മരിച്ചവരെ എങ്ങിനെയെങ്കിലും സംസ്കരിക്കുകയല്ല വേണ്ടത് മറിച്ചു ഇതുപോലെ സംസ്കരിക്കുവാൻ നാനാജാതി മതസ്ഥരായ മലയാളി മനസ്സുകൾ തയ്യാറാവണം, അതിനു ബന്ധപ്പെട്ടവർ മുന്നോട്ടു വന്നു ആവശ്യമായ സഹായവും ബോധവത്കരണവും നടത്തണം. Rony Augustian വീഡിയോ കടപ്പാട്: സോഷ്യൽ media
Read Moreസസ്പെൻഷൻ നല്ലതാണ്
സാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ സ്ഥിരസാന്നിധ്യം കൊറോണ സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളോടൊപ്പം എല്ലാവരെയും വിഷമിപ്പിക്കുന്നതു സാമ്പത്തിക പ്രശ്നങ്ങളും കൂടിയാണ്. സാമ്പത്തികശാസ്ത്രവിദഗ്ദ്ധയും പ്രഭാഷകയുമായ ഡോ. കൊച്ചുറാണി ടീച്ചർ ഒരു പരസ്പരാശ്രയ ജീവിതരീതിയെ കുറിച്ച് പറയുന്നത് ശ്രവിക്കാം. സ്വാശ്രയമല്ല, പരാശ്രയമല്ല, പരസ്പരാശ്രയമാണ് ജീവിതംസാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ […]
Read More50 വർഷത്തെ ധന്യമായ സമർപ്പിതജീവിതത്തിനു ശേഷം, ജൂലൈ 2 ന് ഡൽഹിയിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ച സിസ്റ്റർ അജയയുടെ ഭൗതികാവശിഷ്ടങ്ങൾ ഒരു ചെമന്ന തുണിയിൽപ്പൊതിഞ്ഞ കലശത്തിൽ ധൂളികളായി മാറി .
ധൂളി അതിൻ്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്‌മാവ് തൻ്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും.(സഭാപ്രസംഗകന്‍ 12 : 7) 50 വർഷത്തെ ധന്യമായ സമർപ്പിതജീവിതത്തിനു ശേഷം, ജൂലൈ 2 ന് ഡൽഹിയിൽ വെച്ച് കോവിഡ് ബാധിച്ചു മരിച്ച സിസ്റ്റർ അജയയുടെ ഭൗതികാവശിഷ്ടങ്ങൾ ഒരു ചെമന്ന തുണിയിൽപ്പൊതിഞ്ഞ കലശത്തിൽ ധൂളികളായി മാറി . നമുക്ക് ആനന്ദിക്കാം; ആഹ്ലാദിച്ച് ആര്‍പ്പുവിളിക്കാം. അവിടുത്തേക്ക് മഹത്വം നല്‍കാം. എന്തെന്നാല്‍, കുഞ്ഞാടിൻ്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.ശോഭയേറിയതും നിര്‍മലവുമായ മൃദുലവസ്‌ത്രം ധരിക്കാനുള്ള അനുഗ്രഹം […]
Read Moreആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. – രമേശ് ചെന്നിത്തല
ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. ശബരിമലയിൽ എന്ന പോലെ ഇത് ഭക്തജനങ്ങളുടെ വിജയമാണ്, മുൻ യുഡിഎഫ് സർക്കാർ എടുത്ത നിലപാടിന്റെ അംഗീകാരം കൂടിയാണിത്. രമേശ് ചെന്നിത്തല വ്യക്തമാക്കി .
Read Moreഎറണാകുളം ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ഐ സി യു) സജ്ജമായി.
സഹായത്തോടെ പ്രവർത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബെഡുകൾക്കും വെന്റിലേറ്റർ പിന്തുണ. തീവ്ര രോഗാവസ്ഥയിലുള്ള 40 രോഗികളെ വരെ ഒരേ സമയം വെന്റിലേറ്ററിൽ ചികിത്സിക്കാൻ കഴിയും. ഇതോടെ മെഡിക്കൽ കോളേജിലെ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 75 ആയി .ഇമേജ് ട്രാൻസ്ഫർ ചെയ്യുന്നതിന് പാക്സ് സംവിധാനം, രണ്ട് ഡയാലിസിസ് യൂണിറ്റുകൾ, രണ്ട് ബ്ലഡ് ഗ്യാസ് അനലൈസർ, 3 വീഡിയോ ലാറിങ്ങ് ഗോസ്കോപ്പ്, അൾട്രാ സൗണ്ട് , ഡിജിറ്റൽ എക്സ്റേ എന്നിവയും ഐസിയുവിൽ സജ്ജീകരിച്ചിട്ടുണ്ട്.
Read Moreഅന്വേഷണം ഏജന്റുമാരെക്കുറിച്ചു മാത്രം പോരാ. ആർക്കുവേണ്ടിയിട്ടാണ് സ്വർണ്ണം കള്ളക്കടത്ത് നടത്തിയത് എന്നതിനെക്കുറിച്ചുള്ള അന്വേഷണവും നിർണ്ണായകമാണ്.
സ്വർണ്ണം കള്ളക്കടത്തിലെ കാരിയർമാരെയും ഏജന്റുമാരെയും കുറിച്ചാണ് ചർച്ചകളത്രയും. ഇവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതാണ്. പക്ഷെ, സ്വർണ്ണ കൊടുത്തയയ്ക്കുന്നത് ആര്? ആർക്കുവേണ്ടി സ്വർണ്ണം കൊണ്ടുവരുന്നു? ഇതല്ലേ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇത് ആരും ഉന്നയിച്ചു കേട്ടില്ല. മുമ്പുള്ള സ്വർണ്ണവേട്ടകളിലൊന്നിലും ഇതുപോലുള്ളവർക്ക് എന്തെങ്കിലും സംഭവിച്ചതായി അറിയില്ല. കഴിഞ്ഞൊരു പോസ്റ്റിൽ ഞാൻ പറഞ്ഞ 650 കോടി രൂപയുടെ സ്വർണ്ണ കള്ളക്കടത്തിൽ കസ്റ്റംസ് മേധാവി രാധാകൃഷ്ണന്റെ ജോലി പോയി. പക്ഷെ, അതിനുശേഷം നമ്മൾ ആരെങ്കിലും എന്തെങ്കിലും കേട്ടോ? ആർക്കു വേണ്ടിയിട്ടാണ് കേരളത്തിലേയ്ക്ക് ഇത്രയും […]
Read Moreപത്മനാഭ സ്വാമി ക്ഷേത്ര കേസ്:ബി നിലവറ തുറക്കുന്ന കാര്യം സമിതിക്കു തീരുമാനിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണ സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയും രാജകുടുംബം, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ ഓരോ പ്രതിനിധികളും അടങ്ങുന്നതായിരിക്കണം സമിതി. അഹിന്ദുക്കള്‍ സമിതിയില്‍ ഉണ്ടാവരുതെന്നും, ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്ന കാര്യത്തില്‍ സമിതിക്കു തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ടാണ്, ജസ്റ്റിസുമാരായ യുയു ലളിതും ഇന്ദു മല്‍ഹോത്രയും അടങ്ങിയ […]
Read More