ക്ഷീര കര്‍ഷകർക്ക് പിടിച്ചു നിൽക്കണമെങ്കിൽ ക്ഷീരോത്പന്നങ്ങളുടെ നിർമ്മാണവും വ്യവസായവും കേരളത്തിൽ ഉയർന്നു വരണം. മാത്രമല്ല, പുതിയ ക്ഷീരോത്പന്നങ്ങൾ ഉപയോഗിക്കുന്ന സംസ്കാരം ഉപഭോക്താക്കളിലും വളർന്നു വരേണ്ടതുണ്ട്.
ലോകമെമ്പാടുമുള്ള ക്ഷീര കർഷകർ തങ്ങളുടെ നിലനിൽപിനെത്തന്നെ ബാധിക്കുന്ന വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണുകൾ നിലവിൽ വന്നപ്പോൾ, ഭക്ഷ്യ മേഖലയിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ക്ഷീര വിപണിയെയായിരുന്നു. ഹോട്ടലുകൾ അടച്ചുപൂട്ടിയപ്പോൾ ക്ഷീര കർഷകരുടെ കൈയിൽ മിച്ചം വന്ന പാലിന്റെ അളവ് വളരെ വലുതായിരുന്നു. ഈ പ്രതിസന്ധി കാരണം കർഷകർ ദശലക്ഷക്കണക്കിന് ലിറ്റർ പാൽ ഒഴുക്കിക്കളയുകയും ഉൽപാദനം മന്ദഗതിയിലാക്കുകയും, ഉത്പാദനക്ഷമത കുറഞ്ഞ പശുക്കളെ വിറ്റഴിക്കുകയും ചെയ്തു. ആഗോള തലത്തിൽ ഗവണ്‍മെന്റ് നല്കിയ ഉത്തേജക പാക്കേജുകൾ പലർക്കും താല്ക്കാലിക ആശ്വാസം […]
Read More