ഡല്‍ഹി അടുത്ത വുഹാനോ? കൊവിഡ് കേസുകളില്‍ മുംബൈയെ മറികടക്കാന്‍ ‘രാജ്യതലസ്ഥാനം’

Share News

രാജ്യം കൊവിഡിന്റെ പിടിയിലായിരിക്കുകയാണ്. ലോക്ക്ഡൗണ്‍ നടപ്പാക്കിയിട്ടും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ല. ഇപ്പോള്‍ രാജ്യതലസ്ഥാനം പേടിസ്വപ്‌നമായിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യതലസ്ഥാനത്ത് കൊറോണവൈറസ് രോഗികള്‍ 3,000 പിന്നിട്ടതോടെ തമിഴ്‌നാടിനെ മറികടന്ന് ഡല്‍ഹി രണ്ടാമതെത്തി. ഡല്‍ഹി കൊവിഡിന്റെ കേന്ദ്രമായി അടുത്തുതന്നെ മാറുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, ഡല്‍ഹി അടുത്ത വുഹാനോ എന്ന തരത്തിലും ആശങ്കകള്‍ ഉയരുന്നുണ്ട്. ഡല്‍ഹിയില്‍ നിലവില്‍ 59,746 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നിലൊന്നു കേസുകളും കഴിഞ്ഞയാഴ്ചയിലേതാണ്. 59,377 കൊവിഡ് കേസുകളോട് തമിഴ്‌നാട് മൂന്നാമതെത്തി. 1.32 […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. […]

Share News
Read More

വെള്ളാപ്പള്ളിക്കെതിരായ അഴിമതിക്കേസ്:ഇടപെട്ട് ഹൈക്കോടതി

Share News

കൊച്ചി : കൊല്ലം എസ്‌എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് അഴിമതിയില്‍ വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ല. വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാനുണ്ടെങ്കില്‍ ഈ കാലയളവിനുള്ളില്‍ ചോദ്യം ചെയ്യണമെന്നും കോടതി ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചു. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും. കേസ് അടുത്തമാസം ആറിന് കോടതി വീണ്ടും പരിഗണിക്കും. 1997-98ല്‍ കൊല്ലം എസ്‌എന്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്‌സിബിഷനും […]

Share News
Read More

പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്ന് മന്‍മോഹന്‍ സിങ്

Share News

ന്യൂഡല്‍ഹി:അതിർത്തിയിൽ ഉണ്ടായ ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ച് സംസാരിക്കുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂക്ഷിച്ച് വാക്കുകള്‍ പ്രയോഗിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ചൈനയ്ക്കു സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കുന്നതാവരുതെന്ന് മന്‍മോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു. തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത് ന​യ​ത​ന്ത്ര​ത്തി​നും നി​ര്‍​ണാ​യ​ക നേ​തൃ​ത്വ​ത്തി​നും പ​ക​ര​മാ​വി​ല്ലെ​ന്ന് മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ​റ​ഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനിടെ ജീവന്‍ നഷ്ടമായ സൈനികര്‍ക്കു പ്രധാനമന്ത്രി നീതി ഉറപ്പാക്കാക്കണം. അതില്‍ക്കുറഞ്ഞ് എന്തും രാജ്യത്തിന്റെ വിശ്വാസത്തോടുള്ള വഞ്ചനയായിരിക്കുമെന്ന് മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. ചൈ​ന […]

Share News
Read More

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത് 14,821 കോവിഡ് കേസുകൾ

Share News

ന്യൂഡല്‍ഹി: രാജ്യത്ത് ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർധിക്കുന്നു. കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ 14,821 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 445 മരണം റിപോര്‍ട്ട് ചെയ്തു. ഇതുവരെയുള്ള പ്രതിദിന മരണനിരക്കിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4.25 ലക്ഷം കടന്നു. ഇതില്‍ 1,74,287 പേര്‍ ചികില്‍സയില്‍ തുടരുന്നു. 2,37,196 പേര്‍ രോഗമുക്തരായി. 13,699 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാകുന്നു. ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, […]

Share News
Read More

ഇന്ത്യക്കെതിരെ വീണ്ടും നേപ്പാള്‍; രാജ്യത്തെ കൊവിഡ് ബാധിതര്‍ ഇന്ത്യയില്‍ നിന്ന് വന്നവര്‍

Share News

കാഠ്‍മണ്ഡു: ഇന്ത്യക്കെതിരെ വിമര്‍ശനവുമായി വീണ്ടും നേപ്പാള്‍. രാജ്യത്തെ കൊവിഡ്-19 ബാധിതരില്‍ 90 ശതമാനവും ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നാണ് പുതിയ ആരോപണം. പുതുതായി 421 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നേപ്പാളില്‍ രോഗബാധിതരുടെ എണ്ണം 10000-നടുത്ത് എത്തിയിരിക്കുകയാണ്. രാജ്യത്ത് ആകെയുള്ള 77 ജില്ലകളില്‍ 75-ലും ഇപ്പോള്‍ കൊവിഡ് വ്യാപനമുണ്ടെന്ന് നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്‍ച മാത്രം 421 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 9026 ആയി. വിദേശത്ത് നിന്ന് അടുത്തിടെ മടങ്ങിയെത്തിയ തൊഴിലാളികളാണ് […]

Share News
Read More

നിയന്ത്രണരേഖയില്‍ പാക് ഷെല്ലാക്രമണം; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

Share News

ന്യൂഡല്‍ഹി: ജമ്മു കശ്‍മീരില്‍ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാന്‍റെ ഷെല്ലാക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്‍മീരിലെ രജൗരിയില്‍ തിങ്കളാഴ്‍ച രാവിലെയാണ് ആക്രമണമുണ്ടായത്. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയതായി ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു. തിങ്കളാഴ്‍ച പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമണമുണ്ടായത്

Share News
Read More

പിന്‍മാറില്ലെന്ന് ഉറപ്പിച്ച് ചൈന; പാങോങ് മലനിരകളില്‍ കെട്ടിട നിര്‍മാണം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

Share News

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടനെയൊന്നും അവസാനിക്കില്ലെന്ന് സൂചന. കഴിഞ്ഞ തിങ്കളാഴ്‍ച ഏറ്റുമുട്ടലില്‍ ഇരു ഭാഗത്തും നഷ്‍ടമുണ്ടായതിന് ശേഷം സമാധാന ശ്രമങ്ങള്‍ തുടരുകയാണ്. ഇതുവരെ ചര്‍ച്ചകളൊന്നും ഫലപ്രദമായിട്ടില്ല. അതിനിടയിലാണ് പാങോങ് തടാകത്തിന് സമീപത്തെ തന്ത്രപ്രധാനമായ മലനിരകളില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സംഘര്‍ഷം ഉടനെയൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. തന്ത്രപ്രധാനമായ മലനിരകളിലാണ് ചൈന എളുപ്പം പൊളിച്ചുനീക്കാന്‍ കഴിയാത്ത കെട്ടിടങ്ങള്‍ നിര്‍മിച്ചത്. അതിര്‍ത്തിയില്‍ നിന്ന് ഉടനെയൊന്നും പിന്‍മാറില്ലെന്ന സൂചനയാണ് ചൈനയുടെ പ്രവൃത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. പാങോങ് […]

Share News
Read More

ലോകത്ത് ഒറ്റ ദിവസം രണ്ട് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ്; രോഗബാധിതര്‍ 90 ലക്ഷം കടന്നു

Share News

വാഷിങ്ടണ്‍: ലോകത്തെ പിടിച്ചുമുറുക്കി കൊവിഡ് മഹാമാരി. രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഇളവ് വരുത്തുകയും കൊവിഡിനൊപ്പം ജീവിക്കാന്‍ തുടങ്ങുകയും ചെയ്‍തതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. ഓരോ ദിവസം റെക്കോര്‍ഡ് രോഗബാധയും മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് ഏറ്റവും വേഗത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. ലോകത്താകെ രോഗികളുടെ എണ്ണം 90 ലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യ നാല് ലക്ഷം കടന്നു.

Share News
Read More