വീട്ടുപകരണങ്ങളിലെ ഊർജ്ജകാര്യക്ഷമത: ഫോൺ ഇൻ പരിപാടി 24ന്

Share News

ഗാർഹിക ഊർജ്ജസംരക്ഷണം  വിഷയമാക്കി എനർജി മാനേജ്‌മെന്റ് സെന്റർ നടത്തുന്ന വെബിനാറിന്റെ ഭാഗമായി 24ന് പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിനായി ഫോൺ ഇൻ പരിപാടി സംഘടിപ്പിക്കുന്നു.  വീട്ടുപകരണങ്ങളിലെ ഊർജ്ജസംരക്ഷണം  എന്ന വിഷയവുമായി  ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇ. എം.  സി. യിലെ ഉദ്യോഗസ്ഥൻ  സുഭാഷ് ബാബു ബി. വി   മറുപടി നൽകും.  വിളിക്കേണ്ട നമ്പർ  1800 425 5256. കൂടുതൽ വിവരങ്ങൾക്ക് 9037984168 എന്ന നമ്പരിലോ  anoopsurendran@keralaenergy.gov.in   എന്ന ഇമെയിലിലോ ബന്ധപ്പെടണം.

Share News
Read More

തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കും

Share News

 മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ എം.എൽ.എമാരുടെ യോഗം ചേർന്നു തിരുവനന്തപുരം ജില്ലയിൽ ഇളവുകൾക്കുള്ളിൽനിന്ന് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനമായതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജില്ലയിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. * ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായുള്ള സാമൂഹ്യ അകലം, മാസ്‌ക് ഉപയോഗിക്കൽ, സോപ്പിട്ട് കൈകഴുകൽ തുടങ്ങിയവ കടകൾ, ഓഫീസുകൾ, വീടുകൾ, ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശക്തമായി നടപ്പാക്കും. * നഗരത്തിൽ സമരവേലിയേറ്റങ്ങളും കൂട്ടംകൂടലും അനുവദിക്കില്ല. സമരങ്ങളിൽ അഞ്ചുമുതൽ 10 വരെ ആളുകളേ പങ്കെടുക്കാവൂ. […]

Share News
Read More

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ്

Share News

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച വിശദമായ പ്രൊപ്പോസലിന് സർക്കാർ അനുമതി നൽകി. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള […]

Share News
Read More

മൂലമ്പിള്ളി – പിഴല പാലം ഉദ്ഘാടനം ചെയ്തു

Share News

ഗോശ്രീ ദ്വീപ് നിവാസികളുടെ ചിരകാലസ്വപ്നമായ മൂലമ്പിള്ളി-പിഴല പാലത്തിന്റെയും പിഴല കണക്ടിവിറ്റി പാലത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ ഓഗ്‌മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെയാണ്  ഉദ്ഘാടനചടങ്ങ്  സംഘടിപ്പിച്ചത്. 80 കോടിയോളം രൂപ ചെലവഴിച്ചാണ് 608 മീറ്റർ നീളവും 9.6 മീറ്റർ വീതിയുമുള്ള മൂലമ്പിള്ളി-പിഴല പാലം നിർമിച്ചത്. പിഴല കണക്ടിവിറ്റി പാലത്തിന് 14 കോടി രൂപയാണ് ചെലവ്. മൂലമ്പിള്ളി, പിഴല, കടമക്കുടി എന്നീ ഗോശ്രീ ദ്വീപുകളെ വല്ലാർപാടം-ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ റോഡുമായി ബന്ധിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച […]

Share News
Read More

സെക്രട്ടേറിയറ്റിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

Share News

ഞാറ്റുവേലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല  ചന്തയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹിച്ചു.  ഞാറ്റുവേല കലണ്ടർ, സുഭിക്ഷകേരളം ബ്രോഷർ, വീട്ടുവളപ്പിലെ പച്ചക്കറി കൃഷി എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. ഞാറ്റുവേലയെ മുൻനിർത്തി കൃഷിവകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. വിവിധ നഴ്സറികളിൽ നിന്നെത്തിച്ച പച്ചക്കറി, തെങ്ങ്, വാഴ, ഫലവൃക്ഷം എന്നിവയുടെ തൈകളാണ് വില്പനയ്ക്കായുള്ളത്. ഇതോടൊപ്പം വിത്തിനങ്ങളും, ജൈവവളം, കീടനാശിനി എന്നിവയും വിൽക്കുന്നു.  എല്ലാ കൃഷിഭവൻ മുഖേനയും ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നുണ്ട്. മേയർ കെ.ശ്രീകുമാർ, […]

Share News
Read More

സംസ്ഥാനത്ത് നാല് ഹോട്ട്സ്‌പോട്ടുകള്‍ കൂടി

Share News

തിരുവനന്തുപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ നാല് ഹോട്ട് സ്‌പോട്ടുകള്‍ കൂടി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. 1540 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 1,747 […]

Share News
Read More

പ്രതിപക്ഷ നേതാവിന്റെ പ്രകടനം മികച്ചതെന്ന് ഉമ്മന്‍ചാണ്ടി

Share News

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.തെരഞ്ഞെടുപ്പ് ജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയം കലര്‍ത്തുന്നെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനമാനങ്ങള്‍ തന്റെ വിഷമയല്ലെന്നും കോണ്‍ഗ്രസിന് നേതൃ ദാരിദ്ര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ പാര്‍ട്ടി ആകുമ്ബോള്‍ ആ പാര്‍ട്ടിയില്‍ ഒരുപാട് ചര്‍ച്ചകളും മറ്റും ഉണ്ടാകും, അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനനങ്ങള്‍ എടുക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.പ്രവാസികളെയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാനാണ് സര്‍ക്കാര്‍ […]

Share News
Read More

പ്രശസ്ത ഗായകന്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു

Share News

കൊച്ചി: പ്രശസ്ത ഗായകന്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. 107 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി വീട്ടില്‍ തന്നെയായിരുന്നു. 1913മാര്‍ച്ച്‌ 29ന് കൊച്ചി വൈപ്പിന്‍കരയില്‍ മൈക്കിള്‍ -അന്ന ദമ്ബതികളുടെ മകനായാണ് പാപ്പുക്കുട്ടി ഭാഗവതര്‍ ജനിച്ചത്. ഏഴാമത്തെ വയസ്സില്‍ വേദമണി എന്ന സംഗീത നാടകത്തില്‍ ബാലനടനായി അഭിനയിച്ചുകൊണ്ടാണ് കലാരംഗത്തേക്കു പ്രവേശിക്കുന്നത്. പിന്നീട് ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്റെ (നിര്‍മ്മലയുടെ നിര്‍മ്മാതാവ്) മിശിഹാചരിത്രം എന്ന നാടകത്തില്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിനൊപ്പം മഗ്ദലന […]

Share News
Read More

കൊവിഡ് രോഗിയുമായി സമ്പര്‍ക്കമെങ്കില്‍ ചെയ്യേണ്ട കാര്യങ്ങൾ ഇവ

Share News

കൊവിഡ് പടരുകയാണ്. നമ്മുടെ കേരളത്തിലും. പലര്‍ക്കുമുള്ള പ്രശ്‌നം ഇതെവിടെ നിന്നും വന്നുവെന്നത് അറിയാത്തതു തന്നെയാണ്. കൊവിഡുണ്ടോയെന്നു സംശയിക്കുന്നവരെങ്കില്‍, ഇതല്ലെങ്കില്‍ തന്നെ പിന്നീട് ഉണ്ടെന്നു കണ്ടെത്തുന്നവരെങ്കില്‍, ഇവരുമായി പലര്‍ക്കും സമ്പര്‍ക്കം വരുന്നതാണ്, സമ്പര്‍ക്കം വന്നോയെന്നു സംശയിക്കുന്നതാണ് പലരുടേയും അവസ്ഥ. സമ്പര്‍ക്കത്തിലൂടെ രോഗം പടരാനും ഇതു സാമൂഹ്യ വ്യാപനമാകാനുമുളള സാധ്യതകള്‍ ഏറെയാണ്. ഇത്തരം ഘട്ടത്തില്‍ നമ്മെ തന്നെയും നമുക്കു ചുറ്റുള്ളവരേയും സംരക്ഷിയ്ക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഇത് കൃത്യമായി ചെയ്തില്ലെങ്കില്‍ ദോഷം ഏറെയാണ്. കൊവിഡ് രോഗിയുമായി സമ്പര്‍ക്കം വന്നുവോയെന്നു സംശയിക്കുന്നുവെങ്കില്‍ ചെയ്യേണ്ട […]

Share News
Read More

ദശലക്ഷം പേരെത്തുന്ന രഥയാത്രയ്‍ക്ക് അനുമതി; നിബന്ധന: ഒരാളും പങ്കെടുക്കരുത്!

Share News

ലോകപ്രശസ്‍തമായ ഒഡിഷയിലെ പുരി ജഗന്നാഥ രഥയാത്ര ഈ വര്‍ഷവും നടത്താന്‍ സുപ്രീംകോടതി അനുമതി. കര്‍ശനമായ നിബന്ധനകള്‍ അനുസരിച്ചാണ് രഥയാത്രയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്. ഇത്തവണ വിശ്വാസികള്‍ ഉണ്ടാകില്ല. കൊവിഡ്-19 പ്രമാണിച്ച് രഥയാത്ര റദ്ദാക്കണമെന്ന് സുപ്രീംകോടതി ജൂണ്‍ 18ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും ഹര്‍ജികള്‍ പരിഗണിച്ച് തീരുമാനം മാറ്റുകയായിരുന്നു. രഥയാത്ര നടത്തണമെന്ന് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര തീരുമാനം സംസ്ഥാന സര്‍ക്കാരും അംഗീകരിച്ചതാണ്. തിങ്കളാഴ്‍ച്ച രാത്രി 9 മുതല്‍ ബുധനാഴ്‍ച്ച ഉച്ചയ്‍ക്ക് 2 മണിവരെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് […]

Share News
Read More