ജീവന്റെ മൂല്യം, കുടുംബത്തിന്റെ പവിത്രത, മതസ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടി നിലകൊള്ളുന്നതിനാൽ അധികാരശക്തികൾ കൊറോണയുടെ പശ്ചാത്തലത്തിൽ സഭയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുകയാണെണെന്ന് കർദിനാൾ ജെറാർഡ് ലുഡ്‌വിഗ് മുള്ളർ

Share News

ജർമനി: കൊറോണ മഹാമാരിയെ മറയാക്കി കത്തോലിക്കാസഭയെ അടിച്ചമർത്താൻ ശ്രമിക്കുന്ന ആഗോളനേതാക്കളുടെ മനോഭാവത്തിനെതിരെ രൂക്ഷ വിമർശനവുമായി വിശ്വാസതിരുസംഘം മുൻ അധ്യക്ഷൻകൂടിയായ ജർമൻ കർദിനാൾ ജെറാർഡ് ലുഡ്‌വിഗ് മുള്ളർ. ജീവന്റെ മൂല്യം, കുടുംബത്തിന്റെ പവിത്രത, മതസ്വാതന്ത്ര്യം എന്നിവയ്ക്കുവേണ്ടി നിലകൊള്ളുന്നതിനാൽ അധികാരശക്തികൾ കൊറോണയുടെ പശ്ചാത്തലത്തിൽ സഭയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു. പ്രമുഖ കത്തോലിക്കാ മാധ്യമമായ ഇ.ഡബ്ല്യു.ടിഎന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആഗോളതലത്തിൽ അധികാരത്തിലിരിക്കുന്നവർ ഈ പ്രത്യേക കാലഘട്ടത്തെ സഭയെ അടിച്ചമർത്താനും സഭയെക്കെതിരായ പ്രചാരണങ്ങൾക്കുമുള്ള അവസരമായി ഉപയോഗിക്കുകയാണ്. […]

Share News
Read More

സംസ്ഥാസംസ്ഥാനത്ത് ഇന്ന് 84 പേർ കോവിഡ്

Share News

ചികിത്സയിലുള്ളത് 526 പേർ ഇതുവരെ രോഗമുക്തി നേടിയവർ 545 കേരളത്തിൽ 84 പേർക്ക് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 18 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 16 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 6 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 8 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 3 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം – തത്സമയം – 28 05 2020

Share News

Chief minister Pinarayi Vijayan press meet live 28 05 2020 Related linksസംസ്ഥാസംസ്ഥാനത്ത് ഇന്ന് 84 പേർ കോവിഡ്https://nammudenaadu.com/covid-update-28-05-2020/

Share News
Read More

കോവിഡാനന്തര ഭാരതത്തിനു സര്‍ക്കാരിന്‍റെയും ജനങ്ങളുടെയും കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകണം -ഡോ. സി.വി. ആനന്ദ്ബോസ്

Share News

കൊച്ചി: കോവിഡാനന്തര ഭാരതത്തിനു സര്‍ക്കാരിന്‍റെയും ജനങ്ങളുടെയും കാഴ്പ്പാടുകളില്‍ മാറ്റമുണ്ടാകണമെന്നു കോവിഡ് പശ്ചാത്തലത്തില്‍ കുടിയേറ്റ, കരാര്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള ഏകാംഗ കമ്മീഷനും കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ പൈതൃകപദ്ധതി ഉപദേഷ്ടാവുമായ ഡോ. സി.വി. ആനന്ദബോസ് അഭിപ്രായപ്പെട്ടു. കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിച്ച ‘കോവിഡാനന്തര ഭാരതം – മാര്‍ഗരേഖ’ എന്ന വിഷയത്തില്‍ നടന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ള ഒരു സാമ്പത്തികക്രമമാണു കോവിഡാനന്തര ഭാരതത്തിന് അഭികാമ്യം. പരമ്പരാഗതമേഖലയില്‍ തൊഴിലാളികള്‍ക്കു കൂലി കൊടുക്കാന്‍ സാധിക്കുന്നില്ല. പൈതൃക തൊഴിലാളികളെ […]

Share News
Read More

‘ലൗദാത്തോ സി’: ഒരു വര്‍ഷം നീളുന്ന അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍

Share News

പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിദ്ധീകരിച്ച സുപ്രസിദ്ധമായ ലൗദാത്തോ സി എന്ന ചാക്രികലേഖനം പുറത്തിറങ്ങിയിട്ട് അഞ്ചു വര്‍ഷം തികയുന്നതിനോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന വാര്‍ഷികാഘോഷങ്ങള്‍ നടത്തുകയാണ് വത്തിക്കാന്‍ മനുഷ്യവികസന കാര്യാലയം. മെയ് 24-ന് ആഗോള പ്രാര്‍ത്ഥനാദിനാചരണത്തോടെയാണു വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങിയത്. പ്രാര്‍ത്ഥന വത്തിക്കാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് ലോകത്തെല്ലായിടത്തും ഉച്ചയ്ക്ക് ചൊല്ലാനാണു നിര്‍ദേശം. നിരവധി കര്‍മ്മപദ്ധതികളും കാര്യാലയം ആസൂത്രണം ചെയ്തിട്ടുണ്ട്. ചാക്രികലേഖനം ഓരോ വര്‍ഷവും കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്നു കാര്യാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ആഗോള പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ലൗദാത്തോ സിയുടെ സന്ദേശം […]

Share News
Read More

ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….

Share News

ഇത് എന്റെ പുഴ, നമ്മുടെ പുഴ , മൂവാറ്റുപുഴ….ഇത് ഒരു യാത്ര വിവരണമല്ല.. നമ്മൾ കണ്ടിട്ടുള്ള മൂവാറ്റുപുഴയുടെ ചില കാഴ്ചകളുടെ, ഒരു വ്യത്യസ്ഥ കോണിലൂടെയുള്ള ചില ചിത്രങ്ങൾ ഏവർക്കുമായ് പങ്കുവയ്ക്കുന്നു. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ. തൃശൂരിനും കോട്ടയത്തിനും മധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. സ്ഥലനാമം സൂചിപ്പിക്കുന്ന പോലെ തന്നെ മൂന്ന് ആറുകള്‍ (തൊടുപുഴ, കോതമംഗലം, കാളിയാര്‍) ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാലാണ് ഈ പ്രദേശത്തിന് മൂവാറ്റുപുഴ എന്ന പേരു വന്നത്. പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് […]

Share News
Read More

രാജ്കോട്ട് -തിരുവനന്തപുരം ട്രെയിനില്‍ എത്തിയത് 220 പേര്‍

Share News

രാജ്കോട്ട് -തിരുവനന്തപുരം ട്രെയിനില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് നാലു ജില്ലകളില്‍നിന്നുള്ള  220 പേര്‍. കോട്ടയം-80, പത്തനംതിട്ട-114, ആലപ്പുഴ-20, ഇടുക്കി-ആറ് എന്നിങ്ങനെയാണ് എത്തിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയ എട്ടു പേരെ ആശുപത്രികളിലേക്ക് മാറ്റി. രണ്ടു പേരെ സര്‍ക്കാര്‍ ക്വാറന്‍റിയിന്‍ കേന്ദ്രങ്ങളിലേക്ക് അയച്ചു. മറ്റുള്ളവരെ കെ.എസ്.ആര്‍.ടി.സി ബസുകളിലും ടാക്സി വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും വീടുകളിലേക്ക് അയച്ചു. ഇവര്‍ക്ക് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ആര്‍.ഡി.ഒ ജോളി ജോസഫ്, തഹസില്‍ദാര്‍മായ പി.ജി. […]

Share News
Read More

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

Share News

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വികാസ് ഭവൻ കോമ്പൗണ്ടിൽ കേരള നിയമസഭാ മന്ദിരത്തിന് സമീപമാണ് പുതിയ മന്ദിരം. കോവിഡ് 19 റിപ്പോർട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. ചടങ്ങിനെത്തിയ എല്ലാവരും മാസ്‌ക്ക് ധരിച്ചിരുന്നുവെന്ന് ഉറപ്പാക്കി. കൈകൾ സാനിറ്റൈസ് ചെയ്ത ശേഷമാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശിപ്പിച്ചത്. വളരെക്കുറച്ച് ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ശാരീരികാകലം പാലിച്ചാണ് […]

Share News
Read More

ഇന്ന് മുട്ടത്തു വർക്കിയുടെ ചരമവാർഷികദിനം-.കേരളത്തിലെ കിഴക്കൻ മലയോരഗ്രാമങ്ങളിലെ അദ്ധ്വാനികളായ മനുഷ്യരുടെ ജീവിതസംസ്കാരത്തെ ആവിഷ്കരിച്ച എഴുത്തുകാരൻ.

Share News

ഇന്ന് മുട്ടത്തു വർക്കിയുടെ ചരമവാർഷികദിനം(മെയ് 28). കേരളത്തിലെ കിഴക്കൻ മലയോരഗ്രാമങ്ങളിലെ അദ്ധ്വാനികളായ മനുഷ്യരുടെ ജീവിതസംസ്കാരത്തെ ആവിഷ്കരിച്ച എഴുത്തുകാരൻ.അദ്ധ്വാനിച്ചും മനുഷ്യസഹജമായി കലഹിച്ചും ഇണങ്ങിയും മണ്ണിനോട് പൊരുതിയും മനുഷ്യൻ ആർജിച്ചെടുത്ത ജീവിതം ആണ് രചനകളിൽ ഉള്ളത്. ഇണപ്രാവുകൾ, പാടാത്ത പൈങ്കിളി, ഒരു കുടയും കുഞ്ഞു പെങ്ങളും, മറിയക്കുട്ടി, ഫിഡിൽ തുടങ്ങിയവയാണ് പ്രധാനകൃതികൾ.സ്ത്രീധനം പോലെ ഉള്ള സാമൂഹ്യവിപത്തുകൾക്ക് എതിരെയും അന്ധവിശ്വാസങ്ങൾക്ക് എതിരെയും ശബ്ദിച്ചവരായിരുന്നു മുട്ടത്തു വർക്കിയുടെ കഥാപാത്രങ്ങൾ.സ്ത്രീ പുരുഷഭേദമന്യേ അദ്ധ്വാനികളും സ്വയംപര്യാപ്തരുമായ കഥാപാത്രങ്ങളാൽ സമ്പന്നമാണ് വർക്കിയുടെ കഥാലോകം.സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാമുഖ്യത്തെ പറ്റിയും […]

Share News
Read More

ഓഹരി വ്യാപാരം സ്വയംതൊഴിൽ പരിശീലനവും പഠനവും (Online)

Share News

ഒരു പ്രഫഷണൽ സ്റ്റോക്ക് ട്രേഡറോ മികച്ച നിക്ഷേപകനോ ആകുവാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? എങ്കിൽ ഹെഡ്ജ് സ്കൂൾ ഓഫ് അപ്ലൈഡ് എക്കണോമിക്സ് ‘സ്വയം തൊഴിൽ പരിശീലനത്തിനും, പഠനത്തിനുമായി സംഘടിപ്പിക്കുന്ന ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കൂ. 15 ദിവസം ദൈര്ഘ്യമുള്ള ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് സ്റ്റോക്ക് ട്രേഡിങ്ങിൽ വൈദഗ്ദ്യം നേടുവാനും ട്രേഡിങ്/ഇൻവെസ്റ്റിംഗ് എന്നീ വിഷയങ്ങളിൽ വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കുവാനും സാധിക്കും.കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 8086099228

Share News
Read More