അമ്മയുടെ മുത്തവും സ്നേഹവും ആസ്വദിക്കുന്ന കുട്ടി അമ്മയെയും തന്നെയും സദാസമയം താങ്ങിനിർത്തുന്ന അപ്പന്റെ കഠിനാധ്വാനത്തെ കാണുന്നില്ല?!
ഇന്ന് പിതൃദിനം ! ജീവനും ശ്വാസവും വിയർപ്പും നൽകി സ്വന്തം രക്തത്തിൽ പിറന്ന മക്കളെയും കുടുംബത്തെയും പോറ്റാനും സംരക്ഷിക്കാനും ഒരു മനുഷ്യായുസ്സു് തന്നെ മാറ്റിവയ്ക്കുന്ന മനുഷ്യജന്മത്തിന്റെ പേരാണ് അച്ഛൻ ! അപ്പച്ചൻ ! അപ്പൻ ! ബാപ്പ ! മക്കളെ വളർത്തുന്ന കാര്യത്തിൽ ഒരു പിതാവിന് സ്വാർഥതയില്ല. ജീവനും സർവ്വസുഖവും കൊടുത്താണ് മക്കളെ വളർത്തിവലുതാക്കുന്നത്. അപ്പനേക്കാൾ വലുതാവണം എന്ന ഒറ്റ ചിന്ത മാത്രം. അങ്ങനെയൊരപ്പനെ മക്കൾ ഓർമ്മിക്കുന്ന ദിനമാണ് “ഫാതെർസ് ഡേ”. എന്നാൽ ഇന്ന് എത്ര മക്കൾ […]
Read Moreറൊട്ടിയും കുട്ടിയും… ഡൽഹിയിലെ പാതയോരത്ത് കുഞ്ഞിനെ ചുമലിലേറ്റി റൊട്ടിയും കടിച്ചെടുത്തുകൊണ്ടു പോകുന്ന അമ്മക്കുരങ്ങ്.
ലോക ഭക്ഷ്യ സുരക്ഷാ ദിനം. 2019 മുതലാണു ലോകാരോഗ്യ സംഘടന ഈ ദിനം ആചരിക്കാൻ തുടങ്ങിയത്. ‘ഭക്ഷണ നി ലവാരം ജീവൻ രക്ഷിക്കുന്നു’ എന്നതാണ് ഈ വർഷത്തെ സന്ദേശം. (മായമില്ലാത്ത ഭക്ഷണം ആയിരിക്കും ഈ അമ്മ കൊണ്ടുപോകുന്നത് എന്ന് പ്രതീക്ഷിക്കാം) Josekutty Panackal (PhotoJournalist) Picture Editor 📷 MALAYALA MANORAMA
Read Moreനടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായിലിന്റെ വേർപാടിൽ കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നു. ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.
മമ്മുട്ടി എന്ന അഭിനയ ചക്രവർത്തിക്കു ജന്മം നൽകിയ ഉമ്മ (അമ്മ ) അന്തരിച്ചു ശ്രീ മുഹമ്മദ്കുട്ടി എന്ന മമ്മുട്ടിയുടെ പിതാവ് പരേതനായ , ഇസ്മായിൽ സാഹിബ് സിനിമയോടും കലയോടുമൊക്കെ വിമുഖത കാണിച്ചിരുന്ന വ്യക്തിയായിരുന്നു. നിരവധി ലേഖനങ്ങളിൽ ശ്രീ മമ്മുട്ടി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിനു വേണ്ട മുഴുവൻ പ്രോൽസാഹനങ്ങളും നൽകിയിരുന്നത് ഉമ്മയായിരുന്നു. പിതാവിന്റെ അഭീഷ്ടം പോലെ മമ്മുട്ടി നല്ലൊരു വക്കീലായി . മാതാവിന്റെ സ്വപ്നം പോലെ ഒരു മഹാനടനുമായി . ഭാരതത്തിന് എന്നും അഭിമാനിക്കാൻ ഒരു മഹാ നടന് […]
Read Moreഅന്നം തന്ന അമ്മയ്ക്ക്..|സെക്യൂരിറ്റി നൽകിയ പിതാവിന്
അന്നം തന്ന അമ്മയ്ക്ക്. SSLC അവസാന പരീക്ഷയും കഴിഞ്ഞ് മടങ്ങുമ്പോള്‍, വിതുമ്പലോടെ യാത്രയാക്കുന്ന പാചകത്തൊഴിലാളി ശ്രീകലയെ ചേര്‍ത്തുനിര്‍ത്തി ചുംബിക്കുന്ന വിദ്യാര്‍ഥിനികള്‍. പാലക്കാട് PMG ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 31 വര്‍ഷമായി പാചകത്തൊഴിലാളിയാണ് ശ്രീകല. ശമ്പളം ലഭിച്ചിട്ട് നാലുമാസമായെങ്കിലും ഒരുദിവസംപോലും കുട്ടികളുടെ ഭക്ഷണം മുടക്കിയിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ പലരും ഇപ്പോഴും ഇടയ്ക്ക് ശ്രീകലയെ കാണാനെത്താറുണ്ട്| ഫോട്ടോ: പി.പി.രതീഷ്,കടപ്പാട്: മാതൃഭൂമി ന്യൂസ് സ്കൂൾ സെക്യൂരിറ്റി ജീവനക്കാരന്റെ ഫോട്ടോ എടുത്ത കുട്ടികൾ കുട്ടികളുടെ നന്മകൾ നിറഞ്ഞ മനസ്സ് വ്യക്തമാക്കുന്ന രണ്ട് സംഭവങ്ങളുടെ […]
Read Moreഞങ്ങൾക്കുംമനസ്സുണ്ട്,വേദനയുണ്ട്,അഭിമാനമുണ്ട്എന്ന് വല്ലപ്പോഴെങ്കിലും മനസിലാക്കുക…|വനിതാ ദിനം ആശംസകൾ നേരുന്നു..
വനിതാ ദിനം ആശംസകൾ നേരുന്നു.. ” ഒരു സ്ത്രീക്ക് തന്റെ പുരുഷനിൽ നിന്ന് കിട്ടേണ്ട അത്യാവശ്യ സാധനം എന്താണെന്ന് ഇച്ചായന് അറിയുമോ??… “” അത് പിന്നെ ഇത്ര പബ്ലിക് ആയി ചോദിച്ചാൽ. രാത്രി കിടക്കുമ്പോൾ പറഞ്ഞാൽ പോരെ “” അയ്യേ…പബ്ലിക് ആയി പറയാവുന്ന ഉത്തരമാണ് എനിക്ക് വേണ്ടത്, പറഞ്ഞില്ലെങ്കിൽ ഇച്ചായൻ തോറ്റു, പറഞ്ഞാൽ സമ്മാനം ഉണ്ട് “” അങ്ങനാണേ ഒരു ദിവസം സമയം തരണം. ഞാൻ എവിടുന്നെങ്കിലും ശരി ഉത്തരം സംഘടിപ്പിച്ചു തരാം…””ഒന്നല്ല, ഒരാഴ്ച തരാം…” അലക്കാനുള്ള […]
Read Moreതറവാട് നൽകി മകൻ 14,000 രൂപ വാടക വാങ്ങുന്നു, അമ്മ വയോജന ഭവനത്തിൽ; ഏറ്റെടുത്ത് മക്കൾ സംരക്ഷിക്കാൻ ഉത്തരവ്
അമ്മയെ വയോജനഭവനത്തിൽ നിന്ന് ഏറ്റെടുത്ത് സംരക്ഷണം ഉറപ്പാക്കാൻ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് റവന്യു ഡിവിഷനൽ ഓഫിസർ എം.കെ.ഷാജി ഉത്തരവിട്ടു. 3 ആൺമക്കളുണ്ടായിട്ടും വയോജന സദനത്തിൽ കഴിയേണ്ടിവന്ന 82 വയസുള്ള മാതാവിന്റെ പരാതി പരിഗണിച്ചാണ് ട്രൈബ്യുണൽ ഉത്തരവ്. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള 2007ലെ നിയമ പ്രകാരമാണ് ഉത്തരവ്. വിധവയും വയോധികയുമായ ചാലക്കുടി സ്വദേശി കഴിഞ്ഞ 3 മാസമായി വയോജന ഭവനത്തിലാണ് കഴിയുന്നത്. ഭർത്താവിന്റെ മരണപത്ര പ്രകാരം ലഭിച്ച 32.5 സെന്റ് സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കമാണ് […]
Read Moreഅച്ഛനും അമ്മയ്ക്കും ശേഷം ചേച്ചിയാണല്ലെ നമ്മുടെ അമ്മ. അത്തരമൊരു അമ്മയെ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടു.
തോട്ടപ്പള്ളി സ്വദേശിനിയായ ഈ മോളെ കളക്ടറേറ്റില്‍ വെച്ചാണ് ഞാൻ ആദ്യമായി കാണുന്നത്. കഴിഞ്ഞ വർഷം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടന്നും അതിനാൽ രണ്ടാം വര്‍ഷം എന്‍ജിനീയറിംഗിന് പഠിക്കുന്ന കുഞ്ഞനിയന്റെ പഠനം മുടങ്ങരുതെന്നും ഫീസിനായി പിന്തുണ വേണമെന്നുള്ള ആവശ്യവുമായാണ് ഈ മോള്‍ വന്നത്. അപ്പോഴാണ് മോളേപ്പറ്റിയും കുടുംബത്തേപ്പറ്റിയും ഞാൻ കൂടുതലായി ചോദിച്ചത്. ഈ മോൾ എം.ബി.ബി.എസ്. വിദ്യാർഥിനിയാണെന്ന് എന്നോട് പറഞ്ഞു. പഠനം എന്തായെന്ന് ചോദിച്ചപ്പോൾ സാമ്പത്തിക പ്രയാസം കാരണം പഠനം നിർത്തേണ്ടി വന്നെന്ന് സങ്കടത്തോടെ പറഞ്ഞു. മോൾക്ക് പഠിക്കാൻ സഹായം […]
Read More