വയനാട്ടിൽ ദുരന്തനിവാരണത്തിന് 2000 കോടി വേണമെന്ന് കേട്ടപ്പോൾ അവിശ്വസനീയമായി തോന്നിയെങ്കിലും, ഇപ്പോൾ അതു മാറി കിട്ടി.

Share News

വയനാട്ടിൽ ദുരന്തനിവാരണത്തിന് 2000 കോടി വേണമെന്ന് കേട്ടപ്പോൾ അവിശ്വസനീയമായി തോന്നിയെങ്കിലും, ഇപ്പോൾ അതു മാറി കിട്ടി. ഇതു പോലെ പകൽ കൊള്ള നടത്താനുള്ള ധൈര്യം ഇതിനു മുൻപ് ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു. സമൂഹത്തിന്റെ ദുരന്തങ്ങൾ വിറ്റു തിന്നുന്ന കുറെ ഭരണകൂട കഴുകന്മാർ, കഴിവുകേടിന്റെയും, ഉത്തരവാദമില്ലായ്മയുടെയും, അഴിമതിയുടെയും ഉത്തമ ഉദാഹരണമായ ഒരു നോക്കുകുത്തി സർക്കാർ. കഷ്ടം! ദുരന്തമുഖത്ത് ചാനൽ ക്യാമറകൾക്ക് മുൻപിൽ വയനാടിനെ ചേർത്തു പിടിക്കുമെന്ന് പറഞ്ഞ് വാവിട്ട് കരഞ്ഞ മന്ത്രിമാരുടെ കണ്ണുനീർ ഒപ്പാൻ തോർത്ത് […]

Share News
Read More

എല്ലാ ദുരന്തങ്ങളിലും പുനരധിവാസം ഒരു മുൻഗണനാ വിഷയമാണ് .പുനരധിവാസം ഇല്ലാതെ എങ്ങനെസ്വസ്ഥത നില നിർത്താനാകും?|ഡോ .സി ജെ ജോൺ

Share News

സംസ്ഥാന പബ്ലിക് റിലേഷൻ വകുപ്പിന്റെ സമകാലിക ജനപഥം മാസികയിലെ വയനാട് അതിജീവനം പതിപ്പിൽ നിന്ന് (5 minutes read ) ദുരന്തങ്ങൾ (Disasters)മനുഷ്യ നിർമ്മിതമാകാം.പ്രകൃതിയുടെ കലി തുള്ളലുമാകാം .പലതും ഒരു പരിധി വരെ തടയാം .പ്രതിരോധിക്കുന്ന എല്ലാ ഏർപ്പാടുകളെയും തട്ടി തകർത്തു ചിലത്‌ നാശത്തിന്റെ താണ്ഡവമാടുകയും ചെയ്യും. ആറ് പ്രേത്യേകതകളാണ് ഒരു ദുരന്തത്തെ മനസ്സ് പൊള്ളിക്കുന്ന അനുഭവമാക്കി മാറ്റുന്നത് .പെട്ടെന്ന് ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്. ആഘാതമേൽക്കുന്നവർക്ക് ഒരുക്കങ്ങൾ ഉണ്ടാവില്ല. പ്രവചനാതീതമെന്നതാണ് രണ്ടാമത്തെ പ്രേത്യേകത .നിയന്ത്രിക്കാനാവാത്തതെന്നതാണ് മൂന്നാമത്തെ തലം. […]

Share News
Read More

ദുരന്തമുണ്ടാകുമ്പോൾ ഒരു ഫാഷൻ പോലെ ഉരുവിടുന്ന വാക്കായി കൗൺസലിങ് മാറുന്നുണ്ട് .എന്താണ് ആദ്യ ഘട്ടത്തിലുള്ള മാനസിക പിന്തുണ ?|ഡോ :സി. ജെ .ജോൺ

Share News

ദുരന്തമുണ്ടാകുമ്പോൾ ഒരു ഫാഷൻ പോലെ ഉരുവിടുന്ന വാക്കായി കൗൺസലിങ് മാറുന്നുണ്ട് .എന്താണ് ആദ്യ ഘട്ടത്തിലുള്ള മാനസിക പിന്തുണ ? ഒപ്പം നിൽക്കുകയെന്നതും, കേൾക്കുകയെന്നതും മാത്രമാകണം മാനസിക പിന്തുണയുടെ പ്രധാന ലക്‌ഷ്യം.അനുഭവ തലങ്ങൾ പറയുകയാണെങ്കിൽ കേൾക്കാനുള്ള സന്മനസ്സുണ്ടാകണം .വൈകാരിക വിക്ഷോഭങ്ങൾ സ്വാഭാവിക പ്രതികരണമാണെന്ന് ബോധ്യപ്പെടുത്തണം .ഈ ഘട്ടത്തിൽ കൗൺസിലിങ് ചെയ്ത് കളയാമെന്ന ക്ളീഷേ വർത്തമാനം ഒഴിവാക്കാം . അത്തരം ഔപചാരിക ഇടപെടലിന് നിന്ന് തരാൻ ആർക്കെങ്കിലുമാകുമോ ? തത്വചിന്താപരമായ വർത്തമാനങ്ങൾക്ക്‌ പ്രസക്തിയില്ല. പാഴ് പ്രതീക്ഷകൾ നൽകേണ്ട.ഉപദേശങ്ങളും ഒഴിവാക്കുക. വാക്കുകൾക്ക്‌ […]

Share News
Read More

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

Share News

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന […]

Share News
Read More

നാട്ടാരെ പ്രാർത്ഥിക്കാൻ ശീലിപ്പിക്കുന്ന നാടുവാഴികൾ!|മലയാളികൾക്ക് ഇനി ചെയ്യാനാകുന്നത്, തങ്ങൾ ഉറങ്ങുമ്പോൾ ദുരന്തം സംഭവിക്കരുതേ എന്നു ദൈവത്തോടു പ്രാർത്ഥിക്കുക മാത്രമാണ്.

Share News

വടക്കുകിഴക്കൻ ലിബിയയിൽ വെറും അമ്പത്തിമൂന്നു വർഷം മുമ്പു മാത്രം പണിതു തീർത്ത അബു മൻസൂർ, ദെർണ എന്നീ രണ്ടു ഡാമുകൾ ഇക്കഴിഞ്ഞ പതിനൊന്നാം തീയതി വെളുപ്പിനു തകർന്നപ്പോൾ ദെർണനഗരത്തിൽ മരിച്ചത് പതിനൊന്നായിരത്തിലേറെ പേരാണ്; കാണാതായത് പതിനായിരത്തോളം പേരെയും! തൊണ്ണൂറായിരം മനുഷ്യരാണ് ആ പ്രദേശത്തു താമസിച്ചിരുന്നത്. അവരിൽ ഇരുപതിനായിരം പേർ ഇന്നില്ല! 230 ലക്ഷം ക്യൂബിക് മീറ്റർ ജലമാണ് 74 മീറ്റർ ഉയരമുള്ള അബു മൻസൂറിൽ സംഭരിച്ചിരുന്നത്. പട്ടണത്തിൽ നിന്ന് 14 കി.മീ. ദൂരത്താണ് അബു മൻസൂർ സ്ഥിതിചെയ്തിരുന്നത്; […]

Share News
Read More

ബ്രഹ്മപുരത്ത് മാത്രമല്ല കേരളത്തിൽ എല്ലായിടത്തും ആധുനികമായ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഉണ്ടാക്കാൻ ഉള്ള ഒരു അവസരമായി നമ്മൾ ഈ ദുരന്തത്തെ മാറ്റിയെടുക്കണം.|മുരളി തുമ്മാരുകുടി

Share News

ബ്രഹ്മപുരത്തെ പറ്റി തന്നെ എന്തുകൊണ്ടാണ് ബ്രഹ്മപുരത്ത് ഇത്രയും വലിയ പ്രശ്നം ഉണ്ടായിട്ടും ഞാൻ ഒന്നും പറയാത്തതെന്ന് നേരിട്ടും, പുച്ഛത്തോടെയും, ട്രോളായിട്ടും അനവധി ആളുകൾ ഫേസ്ബുക്കിലും അല്ലാതെയും ചോദിക്കുന്നുണ്ട്.കഴിഞ്ഞ പത്തു ദിവസമായി വ്യക്തിപരമായി ഒരു ആരോഗ്യ എമർജൻസി കൈകാര്യം ചെയ്യുകയായിരിരുന്നു. ഓരോ വർഷവും ഒരു ഫുൾ മെഡിക്കൽ ചെക്ക് അപ്പ് പതിവുണ്ട്, ഈ വർഷത്തെ ചെക്ക് അപ്പ് രണ്ടാഴ്ച് മുൻപ് ദുബായിൽ ആണ് നടത്തിയത്. അതിന് ശേഷം ചില കാര്യങ്ങൾ അല്പം വിശദമായി പരിശോധിക്കണം എന്ന നിർദ്ദേശം വന്നു. […]

Share News
Read More

അടുത്ത മാസം മുതൽ ഐക്യരാഷ്ട്ര സഭയുടെ ബോൺ (ജർമ്മനി) ഓഫീസിലേക്ക് മാറുകയാണ്.| ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിച്ചതിനു ശേഷം പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് ഇനി |മുരളി തുമ്മാരുകുടി

Share News

സുഹൃത്തേ, ഏകദേശം ഇരുപത് വർഷം ജനീവയിൽ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ രംഗത്ത് ജോലി ചെയ്തതിന് ശേഷം ഞാൻ അടുത്ത മാസം മുതൽ ഐക്യരാഷ്ട്ര സഭയുടെ ബോൺ (ജർമ്മനി) ഓഫീസിലേക്ക് മാറുകയാണ്. മാറ്റം സ്ഥലത്തിൽ മാത്രമല്ല തൊഴിലിന്റെ സ്വഭാവത്തിലും ഉണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിച്ചതിനു ശേഷം പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് ഇനി വരുന്നത്. 2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തിൽ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടേയും […]

Share News
Read More