കേരളത്തിൽ വരുന്ന ടൂറിസ്റ്റുകൾക്ക് നൂറു ഡോളർ നൽകിയാൽ കേരളത്തിൽ എവിടെയും ബസിലും മെട്രോയിലും ബോട്ടിലും ഒരു മാസത്തേക്ക് യാത്ര ചെയ്യാനുള്ള ഒരു ട്രാവൽ കാർഡ് ഉണ്ടാക്കണം.|മുരളി തുമ്മാരുകുടി

Share News

കരകവിയുന്ന ടൂറിസം അതിരില്ലാത്ത സാധ്യതകൾകോവിഡിന്റെ ആദ്യകാലത്തിൽ ലോക്ക് ഡൗണുകൾ കോവിഡിനെ കൊന്നിട്ടിരുന്ന സാഹചര്യത്തിൽ കേരളത്തിലെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടി ഒരു വെബ്ബിനാർ നടത്തിയിരുന്നു. “മുൻപൊന്നും കാണാത്ത രീതിയിൽ ഉള്ള ടൂറിസം ആണ് വരാൻ പോകുന്നത്, അതിന് വേണ്ടി തയ്യാറെടുക്കാനുള്ള അവസരമായി ഈ ലോക്ക് ഡൌൺ കാലത്തെ കാണണം” എന്നാണ് ഞാൻ അന്ന് അവരോട് പറഞ്ഞത്.ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ അവർക്ക് മാനസികമായ പിന്തുണ കൊടുക്കാൻ ഞാൻ നല്ല രണ്ടു വാക്ക് പറഞ്ഞു എന്നാണ് അവരിൽ മിക്കവരും കരുതിയത്. […]

Share News
Read More

കേരളത്തിൽ തൊഴിൽ ചെയ്യാൻ ആൾ ഇല്ലാത്തത് കൊണ്ടല്ല മറുനാട്ടിൽ നിന്നും ആളുകൾ ഇവിടെ വരുന്നത്. |ഇപ്പോൾ റിട്ടയർ ചെയ്തവർ ചൂലും തൂന്പായും ആയി പുറത്തിറങ്ങേണ്ടി വരും.| മുരളി തുമ്മാരുകുടി

Share News

റിട്ടയർ ചെയ്യാത്ത കാലം പ്രായം അറുപതിനോടടുക്കുന്നു. സ്‌കൂളിലും കോളേജിലും ഒക്കെയായി എന്റെ കൂടെ പഠിച്ച മിക്കവരും റിട്ടയർ ആയിക്കഴിഞ്ഞു.ഇനി കേന്ദ്ര സർക്കാർ ജീവനക്കാരായ കുറച്ചു പേരുണ്ട്. അടുത്ത വർഷം അവരും റിട്ടയർ ആകുംയു.എന്നിലെ റിട്ടയർമെന്റ് പ്രായം 65 ആണ്. ഓരോ പത്തു വർഷത്തിലും ഇത് റിവ്യൂ ചെയ്യാറുണ്ട്. 1990 കളിൽ ജോയിൻ ചെയ്തവർക്ക് അറുപത് വയസ്സിൽ റിട്ടയർ ആകാം. 2013 വരെ റിട്ടയർ ആയവർക്ക് 62 ൽ റിട്ടയർ ആകാം. താമസിയാതെ റിട്ടയർമെന്റ് പ്രായം 68 എങ്കിലും […]

Share News
Read More

മയക്ക് മരുന്ന്: വണ്ടന്മേട്ടിൽ നിന്നും ചാലക്കുടിയിലേക്കുള്ള ദൂരം |സത്യത്തിൽ ഇവരൊന്നും ഇനി സർവ്വീസിൽ തിരിച്ചെത്തരുത്.|മുരളി തുമ്മാരുകുടി

Share News

ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന സ്ത്രീയെ ബാഗിൽ കണ്ടിരുന്ന സ്റ്റാമ്പുകൾ മയക്കു മരുന്ന് ആണെന്ന സംശയത്തിൽ അറസ്റ്റ് ചെയ്ത് അവർ എഴുപത്തി രണ്ടു ദിവസം ജയിലിൽ കിടന്ന കഥ വായിച്ചു ഞെട്ടി. അവസാനം പരിശോധന ഫലം വന്നപ്പോൾ മയക്കുമില്ല, മരുന്നുമില്ല.എന്തൊരു കഷ്ടമാണ്. മയക്കുമരുന്നിനോടുള്ള സമൂഹത്തിന്റെ പേടിയും എതിർപ്പും കാരണം ആരെ വേണമെങ്കിലും മയക്ക് മരുന്ന് വ്യാപാരത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടാലും ആരും ചോദിക്കില്ല എന്ന രീതി ആയി. മയക്കുമരുന്ന് കച്ചവടത്തിലോ മറ്റു കുറ്റകൃത്യങ്ങളിലോ യാതൊരു […]

Share News
Read More

കോളേജുകൾ പൂട്ടേണ്ട കാലം |മുരളി തുമ്മാരുകുടി

Share News

അടുത്ത ഏഴു വർഷത്തിനകം കേരളത്തിലെ മുപ്പത് ശതമാനം എങ്കിലും കോളേജുകൾ പൂട്ടിപ്പോകുമെന്ന് ഞാൻ രണ്ടു മാസം മുൻപ് പറഞ്ഞിരുന്നു.ആളുകൾക്ക് അതിശയമായിരുന്നു. കോളേജുകൾ ഒക്കെ തുറക്കുന്നതല്ലാതെ പൂട്ടുന്നതൊന്നും നമ്മൾ ഇതുവരെ കണ്ടിട്ടില്ലല്ലോ? ഈ വർഷത്തെ അഡ്മിഷനുള്ള ആപ്പ്ളിക്കേഷനുകളിൽ വരുന്ന കുറവുകൾ കാണുമ്പോൾ അതിന് ഏഴു വർഷം വേണമോ എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. ഇരുപത് മുതൽ നാല്പത് വരെ ശതമാനം കുറവാണ് ഈ തവണ കോളേജുകളിൽ ആപ്പ്ളിക്കേഷനിൽ വന്നിട്ടുള്ളത്. ഒന്നാം കിട കോളേജുകളിൽ ഒഴിച്ച് മറ്റിടങ്ങളിൽ സീറ്റുകൾ വെറുതെ കിടക്കും, […]

Share News
Read More

ജോലി സ്വപ്നം കാണുന്നവർ പഠിക്കുന്നവർ തീർച്ചയായും കേൾക്കണം..|ഉജ്ജ്വലമായ പ്രസംഗം..|മുരളി തുമ്മാരുകുടി

Share News
Share News
Read More

എന്തുകൊണ്ടാണ് നമ്മുടെ യുവാക്കൾ പുറത്തേക്ക് പോകുന്നത്?|മുരളി തുമ്മാരുകുടി

Share News

സുഹൃത്തുക്കളെ, ഈ വിഷയത്തിൽ ഒരു സർവ്വേ ഫോം ഷെയർ ചെയ്തിരുന്നല്ലോ. അതിശയകരമായ പ്രതികരണമാണ് ഉണ്ടായത്. ഫോം പോസ്റ്റിൽ തന്നെ ഷെയർ ചെയ്താൽ സാധാരണ റീച്ച് കുറയുകയാണ് ഉണ്ടാകുന്നത്, പക്ഷെ ഇത്തവണ അതുണ്ടായില്ല. ആയിരക്കണക്കിന് സുഹൃത്തുക്കൾ അറിഞ്ഞു തള്ളി വിട്ടത് കൊണ്ടാകണം. Thank you രണ്ടു ദിവസത്തിനകം രണ്ടായിരത്തിലധികം ആളുകൾ ഫോം ഫിൽ ചെയ്തു. ഇന്ത്യക്കകത്തും പുറത്തും ഉള്ളവർ ഏതാണ്ട് സമാസമം ആണ്.”ഇതിനിപ്പോൾ സർവ്വേ നടത്തേണ്ട കാര്യമുണ്ടോ. കൂടുതൽ ശമ്പളം കിട്ടാനും മറ്റു രാജ്യങ്ങളിൽ കുടിയേറാനുമായിട്ടാണ് കുട്ടികൾ പോകുന്നത്” […]

Share News
Read More

തേൻ കെണിയും ബ്ലാക്ക് മെയിലിംഗും.

Share News

സമൂഹമാധ്യമങ്ങളുടെ വരവ് ലോകത്തെമ്പാടും ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നതിലും ഇടപെടുന്നതിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പഠിക്കുന്ന സ്ഥലത്തോ, ഓഫിസിലോ, ഓഫിസിനടുത്തോ, യാത്ര ചെയ്യുന്നിടത്തോ താമസിക്കുന്ന സ്ഥലത്തിനോ അടുത്തുള്ള പ്രദേശങ്ങളിൽ മാത്രമല്ല ഡേറ്റിങ്ങ് ആപ്പുകൾ വഴി ലോകത്തെവിടെയും പങ്കാളികളെ അന്വേഷിക്കാം എന്നായി. നേരിട്ടല്ലാതെ പ്രൊഫൈലുകൾ വഴി പങ്കാളികളെ തേടുമ്പോൾ സ്വന്തം ലൈംഗിക താല്പര്യങ്ങൾ, അതെത്ര വിചിത്രമായ താല്പര്യങ്ങൾ ആണെങ്കിൽ പോലും, തുറന്നു പറയാമെന്നായി. വാട്ട്സ്ആപ്പ് വന്നതോടെ ലോകത്തെവിടേയും ഉള്ളവരോട് ചിലവില്ലാതെ സംസാരിക്കാം എന്ന് വന്നു. ഇതൊക്കെ നമുക്ക് കൂടുതൽ അനുയോജ്യരായവരെ […]

Share News
Read More

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ |ഒരു വിദ്യാർത്ഥിയുടെ മരണത്തിന്റെ കാരണം അന്വേഷിക്കുന്നതിൽ തീരേണ്ടതല്ല ഈ വിഷയം.|മുരളി തുമ്മാരുകുടി

Share News

ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ കേരളത്തിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ കേരളത്തിലെ സാമൂഹ്യമാറ്റങ്ങളെ പറ്റി കൂടുതൽ അറിയാൻ ഞാൻ ആശ്രയിക്കുന്ന ചിലരുണ്ട്. അതിൽ ഒരാളാണ് അഡ്വക്കേറ്റ് Anilkumar K N Kariyath അനിൽ കുമാർ. കേരള ബാർ കൗൺസിൽ പ്രസിഡണ്ട് ആണ്, പെരുമ്പാവൂരുനിന്നാണ്, പ്രി ഡിഗ്രി കാലഘട്ടം മുതൽ എൻ്റെ സുഹൃത്താണ്.(മറ്റു മൂന്നു പേർ Sunil Prabhakar Mg Radhakrishnan പിന്നെ Sreeja Shyam ഇവരാണ്). അനിലിനെ ഞാൻ എല്ലാ ആഴ്ചയിലും ഒരിക്കലെങ്കിലും വിളിക്കും, ചിലപ്പോൾ അതിൽ കൂടുതലും.ഒരിക്കൽ […]

Share News
Read More

ചാലിയാറിലെ സ്വർണ്ണം: അവനവൻ കുഴിക്കുന്ന കുഴികൾ|മുരളി തുമ്മാരുകുടി

Share News

ചാലിയാറിലെ പുഴയിൽ സ്വർണ്ണം ഖനനം ചെയ്യുന്നവരുടെ ജനറേറ്ററും പന്പുമെല്ലാം പോലീസ് കണ്ടെത്തി എന്ന വാർത്ത എന്നെ അല്പം അതിശയിപ്പിച്ചു. കുറച്ചു പേടിപ്പിക്കുകയും ചെയ്തു.പുഴയുടെ അടിത്തട്ടും അരികും കുഴിച്ചെടുത്ത് അവിടുത്തെ മണ്ണും മണലും അരിച്ച് അതിലെ സ്വർണ്ണത്തരികൾ മെർക്കുറിയിൽ ലയിപ്പിച്ച് മെർക്കുറി ബാഷ്പീകരിച്ച് സ്വർണ്ണം ശുദ്ധീകരിച്ച് വിൽക്കുന്ന പരിപാടി ഞാൻ കോംഗോയിലും കൊളംബിയയിലും ഒക്കെ കണ്ടിട്ടുണ്ട്. രണ്ടു കാര്യങ്ങളാണ് ഇതിൽ കുഴപ്പമായിട്ടുള്ളത്.ഒന്ന് മെർക്കുറി ഉപയോഗിച്ചുള്ള സ്വർണ്ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. ഈ ജോലി ചെയ്യുന്നവർക്ക് ഏറെ രോഗങ്ങൾ […]

Share News
Read More

സ്ഥലവില കുറയുമോ?|ജനിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോൾ തന്നെ 1990 കളെ അപേക്ഷിച്ച് ഒരു വർഷം രണ്ടുലക്ഷം എന്ന നിരക്കിൽ കുറവാണ്|മുരളി തമ്മാരുകുടി

Share News

ഞാൻ നടത്തിയിട്ടുള്ള “പ്രവചനങ്ങളിൽ” ആളുകൾക്ക് വിശ്വസിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് സ്ഥലത്തിന്റെ വില കുറയും എന്നതാണ്. കേരളം പോലെ ജനസാന്ദ്രത ഉള്ള സ്ഥലത്ത് ജനം കൂടി വരികയും സ്ഥലം കൂടാതിരിക്കുകയും ചെയ്യുന്പോൾ എങ്ങനെ സ്ഥലവില കുറയും എന്നതാണ് ആളുകളുടെ സംശയംഒന്നാമതായി സ്ഥലത്തിന്റെ ആവശ്യം വർഷാവർഷം കുറഞ്ഞു വരികയാണ്. പാടവും പറന്പും കൂടുതലും തരിശിടുകയാണ്. കേരളത്തിൽ എവിടെ നോക്കിയാലും വെറുതെ കിടക്കുന്ന സ്ഥലങ്ങളുണ്ട്. അപ്പോൾ സ്ഥലലഭ്യത ഒരു പ്രശ്നമല്ല.വീടുകളുടെ ആവശ്യവും കുറഞ്ഞു വരികയാണ്. ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് വീടുകൾ വെറുതെ […]

Share News
Read More