ഇറച്ചി വെട്ടുന്ന എൻജിനീയറുടെ കഥ |ഈ കഥയിലെ നായകൻ ഇപ്പോൾ ഒരുപക്ഷെ ഒരു ഇറച്ചിക്കടയോ സൂപ്പർമാർക്കറ്റോ നടത്തുന്ന ആളായിട്ടുണ്ടാകണം.

Share News

ഇസ്രായേലിൽ പോയി മുങ്ങിയ കർഷകൻ, ഇംഗ്ലണ്ടിൽ കഷ്ടപ്പെടുന്ന വിദ്യാർഥികൾ ഇവരുടെ കഥകൾ വരുന്നു. പത്തു വർഷം മുൻപെഴുതിയ ഒരു ലേഖനം ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു. റാഡിക്കൽ ആയ മാറ്റമല്ല.ജോജിയെ ഞാന്‍ പരിചയപ്പെടുന്നത് പാരീസിലെ ചാര്‍ള്‍സ് – ഡി – ഗോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ്. വളരെ വലുതും ആര്‍ക്കും എളുപ്പം വഴിതെറ്റാവുന്നതും ആയ സ്ഥലം അവിടെ വച്ചാണ് ജോജി എന്നോട് ചോദിക്കുന്നത് ”ചേട്ടന്‍ മലയാളി ആണോ” നാല്പതു കഴിയുകയും മുടികൊഴിയുകയും ചെയ്തതിനു ശേഷം എന്നെ ചേട്ടാ എന്നു വിളിക്കുന്ന […]

Share News
Read More

യാത്രക്കാർ ഏത് സീറ്റിൽ ആണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധപൂർവ്വം ധരിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. മുൻ സീറ്റിൽ മാത്രമല്ല നടുവിലും പിന്‍ സീറ്റിലും ഉള്ള യാത്രക്കാർ കൃത്യമായും ബെൽറ്റ് ധരിച്ചിരിക്കണം.അതു പോലെ പ്രധാനമാണ് രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കുന്നതും.|ഡോ .വേണു വാസുദേവൻ

Share News

ജഡത്വം (ഇനേർഷ്യ) നിസ്സാരക്കാരനല്ല. ഒരു വാഹനം അറുപതു കിലോമീറ്റർ വേഗതയിൽ ഓടുമ്പോൾ അതേ വേഗത തന്നെയായിരിക്കും വാഹനത്തിനകത്ത് ഇരിക്കുന്ന എല്ലാ യാത്രക്കാർക്കും, സാധനങ്ങൾക്കും അനുഭവപ്പെടുന്നത്. പെട്ടെന്ന് വാഹനം നിർത്തുമ്പോഴാ, ഒരു സ്ഥലത്ത് ഇടിക്കുമ്പോഴോ വാഹനത്തിൻ്റെ വേഗത പെട്ടെന്നു തന്നെ പൂജ്യത്തിലേക്ക് എത്തുന്നു. (സീറ്റ് ബെൽറ്റ് ധരിക്കാതെ) വാഹനത്തിലിരിക്കുന്ന ആളുകളെ ആരും നിയന്ത്രിക്കാത്തതിനാൽ 60 കിലോമീറ്റർ വേഗതയി തന്നെ പറന്ന് മുന്നോട്ടു പോകുന്നു. ഈ പ്രതിഭാസമാണ് ന്യൂട്ടൻ്റെ ചലന നിയമത്തിൽ പ്രതിപാദിക്കുന്ന ജഡത്വം അല്ലെങ്കിൽ ഇനേർഷ്യ എന്നറിപ്പെടുന്നത്. സീറ്റ് […]

Share News
Read More

രാജാക്കന്മാരെ കടലെടുക്കുമ്പോൾ |നാടകത്തിലെ മനോഹരമായ ചമയങ്ങൾ ഇട്ടു നിൽക്കുമ്പോളും നിത്യജീവിതത്തിലെ യാഥാർഥ്യമായ വെള്ളത്തിൽ നിസ്സഹായമായി നിൽക്കേണ്ടി വരുന്ന മനുഷ്യരുടെ ചിത്രങ്ങൾ ആണ്.| മുരളി തുമ്മാരുകുടി

Share News

രാജാക്കന്മാരെ കടലെടുക്കുമ്പോൾ ഒരു ഫേസ്ബുക്ക് മെസ്സേജിൽ കൂടിയാണ് സുനിലിനെ പരിചയപ്പെടുന്നത്. കേരളത്തിലെ പേരുകേട്ട ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ്. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി ഒരു ചിത്രപ്രദർശനം മട്ടാഞ്ചേരിയിൽ നടത്തുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അവിടെ ചെല്ലാം എന്ന് സമ്മതിച്ചു. ഞാൻ നാട്ടിൽ വരുന്ന ദിവസവും പറഞ്ഞിരുന്നു.ഞാൻ നാട്ടിൽ എത്തിയ അന്ന് തന്നെ സുനിലിന്റെ വിളി വന്നു. പിറ്റേന്ന് തന്നെ മട്ടാഞ്ചേരിയിൽ Kashi Hallegua ഹൗസിൽ ആണ് എക്സിബിഷൻ. Sea: A Boiling Vessel എന്നതാണ് എക്സിബിഷന്റെ തീം. കടലുമായി ബന്ധപ്പെട്ട അനവധി ചിത്രങ്ങൾ […]

Share News
Read More

“ലോകത്ത് ഏറ്റവും നല്ല സ്ഥലം ഏതാണ്?”|മനോഹരം ,ഏറ്റവും നല്ല ആളുകൾ ഉള്ളത്, ഏറ്റവും സുരക്ഷിതമായ സ്ഥലം ,കാര്യങ്ങൾ കൃത്യമായി നടക്കുന്ന സ്ഥലം ,…എന്നിങ്ങനെ പല തരത്തിൽ വ്യാഖ്യാനിക്കാമല്ലോ?|കെ റെയിൽ വരും കേട്ടോ |മുരളി തുമ്മാരുകുടി

Share News

കെ റെയിൽ വരും കേട്ടോ നൂറിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ കേരളത്തിൽ ഉള്ള സുഹൃത്തുക്കൾ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “ലോകത്ത് ഏറ്റവും നല്ല സ്ഥലം ഏതാണ്?” ഇതിന് പല ഉത്തരങ്ങൾ ഉണ്ട്. ഏറ്റവും നല്ലത് എന്ന് വച്ചാൽ ഏറ്റവും മനോഹരം എന്നോ ഏറ്റവും നല്ല ആളുകൾ ഉള്ളത് എന്നോ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്നോ കാര്യങ്ങൾ കൃത്യമായി നടക്കുന്ന സ്ഥലം എന്നോ എന്നിങ്ങനെ പല തരത്തിൽ വ്യാഖ്യാനിക്കാമല്ലോ? പക്ഷെ അതിൻ്റെ ഒന്നും ആവശ്യമില്ല. ഈ […]

Share News
Read More

എന്താണ് ജി 20?|ഇന്ത്യക്ക് എന്താണ് നേട്ടം ഉണ്ടാകാൻ പോകുന്നത്? | കേരളത്തിൽ സമ്മേളനങ്ങൾ നടക്കുമോ?| മുരളി തുമ്മാരുകുടി

Share News

ഈ കഴിഞ്ഞ ഡിസംബർ ഒന്നാം തിയതി മുതൽ ഇന്ത്യയാണല്ലോ ജി 20 യുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇന്ത്യ ജി 20 അധ്യക്ഷ പദവിയിൽ എത്തുന്നത്, അതുകൊണ്ട് തന്നെ എന്താണ് ജി 20, അതിൻറെ അദ്ധ്യക്ഷ പദവിയിൽ ഇന്ത്യ എത്തുന്നതിന്റെ പ്രാധാന്യമെന്ത് എന്നൊക്കെ അറിയാൻ ആളുകൾക്ക് താല്പര്യമുണ്ടാകും. കഴിഞ്ഞ ഏപ്രിൽ മുതൽ ജി 20 യുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനാൽ എന്താണ് ജി 20 യുമായി എനിക്കുള്ള ബന്ധം, ഇന്ത്യയിൽ ജി 20 സമ്മേളനങ്ങൾ നടക്കുന്പോൾ […]

Share News
Read More

വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും വിദേശത്ത് ഉള്ളവർക്കും സഹായം നല്കാൻ ഓരോ യൂണിവേഴ്സിറ്റിയിലും ഒരു സെൽ വേണം. അതിന് 24/7 ഹെൽപ്ഡ് ഡെസ്ക് വേണം.|മുരളി തുമ്മാരുകുടി

Share News

ഉന്നത വിദ്യാഭ്യാസത്തിന് കുറച്ചു നിർദ്ദേശങ്ങൾ ഉന്നത വിദ്യഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്താൻ കുറച്ചു നിർദ്ദേശങ്ങൾ ഇന്നലെ എഴുതിയിരുന്നു. പ്രതീക്ഷിച്ച പ്രതികരണം ഒന്നും ഉണ്ടായില്ല. “ഇവിടെ ഒന്നും നടക്കില്ല” എന്നൊരു പൊതുബോധം ഇപ്പോൾ കേരളത്തിൽ ഉണ്ട്. അതിൽ വളരെ ശരിയുള്ളതിനാൽ എതിർക്കാനും ബുദ്ധിമുട്ടാണ്.എന്നാലും ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിപോസ്റ്റ് ശ്രദ്ധിക്കുകയും കമന്റ് ചെയ്യുകയും ചെയ്തത് അല്പം ആശ്വാസമായി. ചുരുങ്ങിയത് എന്തെങ്കിലും ചെയ്യാൻ അധികാരമുള്ളവർ ശ്രദ്ധിക്കുന്നെങ്കിലും ഉണ്ടല്ലോ. ഇന്നലെ യൂണിവേഴ്സിറ്റി ഡിഗ്രി സർട്ടിഫിക്കറ്റിന് വേണ്ടി ഒരേ സർട്ടിഫിക്കറ്റുകൾ, അതും അതേ […]

Share News
Read More

ഇഞ്ചിക്കൃഷിയും വിദേശ പഠനവും

Share News

കേരളത്തിലെ വിദ്യാർഥികളിൽ പ്ലസ് റ്റു തലം തൊട്ട് ഉന്നത വിദ്യാഭ്യാസത്തിനെന്ന പേരിൽ വിദേശത്തേക്ക് പോകുന്ന ഒരു ട്രെൻഡ് തുടങ്ങിയിട്ടുണ്ടല്ലോ. ഇനി അതൊരു പ്രവാഹം ആകാൻ പോവുകയാണ്. അഞ്ചു വർഷത്തിനകം ഇവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ പോകും, നമ്മുടെ എൻജിനീയറിങ് കോളേജുകൾ പൂട്ടുന്നത് പോലെ എയ്‌ഡഡ്‌ കോളേജുകൾ പൂട്ടേണ്ടി വരും.ഈ വിഷയം സർക്കാർ വേണ്ടത്ര ശ്രദ്ധിച്ചാലും ഇല്ലെങ്കിലും കമ്പോളം ശരിയായി ശ്രദ്ധിക്കുന്നുണ്ട്. എഡ്യൂക്കേഷണൽ കൺസൾട്ടൻസികൾ കൂണ് പോലെ മുളക്കുന്നു, ഇംഗ്ളീഷും ജർമ്മനും പഠിപ്പിക്കാനുള്ള സ്ഥാപനങ്ങൾ ഗ്രാമങ്ങളിൽ പോലും […]

Share News
Read More

നമ്മൾ ചവിട്ടി ഒടിക്കുന്നത് കുട്ടിയുടെ നടുവ് മാത്രമല്ല നമ്മുടെ സംസ്ക്കാരത്തെയും നമ്മുടെ ഭാവിയെയും ആണ്.|“കേഴുക പ്രിയനാടെ..” എന്നേ പറയാനുള്ളു.|മുരളി തുമ്മാരുകുടി

Share News

ചവിട്ടിത്തെറിപ്പിക്കുന്ന ഭാവി !കണ്ണൂരിൽ പിഞ്ചുബാലനെ ഒരു നരാധമൻ ചവുട്ടിത്തെറിപ്പിക്കുന്ന വാർത്ത കണ്ടാണ് നേരം പുലരുന്നത്, വീഡിയോ കാണാനുള്ള മാനസികാവസ്ഥ ഇല്ല. തൊട്ടുപിറകെ ഇത്ര ക്രൂരകൃത്യം ചെയ്ത് ഒരാളെ നാട്ടുകാർ റിപ്പോർട്ട് ചെയ്തിട്ടും കസ്റ്റഡിയിലെടുക്കാതെ കാർ മാത്രം കസ്റ്റഡിയിൽ എടുത്ത് പറഞ്ഞ് വിട്ട പോലീസിന്റെ വാർത്ത വരുന്നു. അതിനു പുറമെ എന്തുകൊണ്ടാണ് ഒരു കുട്ടിക്കെതിരെ ഇത്തരമൊരു ക്രൂരത നടത്തിയിട്ടും തെളിവുകൾ ലഭിച്ചിട്ടും പ്രതിയെ രാത്രി തന്നെ വിട്ടയച്ചതെന്ന ചോദ്യത്തിന് പോലീസിന്റെ കൗതുകകരമായ മറുപടി, “നമ്മുടെ നാട്ടിൽ ജോലിചെയ്യുന്ന അതിഥിതൊഴിലാളികൾക്ക് […]

Share News
Read More

വിനോദയാത്ര (വീണ്ടും) ദുരന്തമാകുമ്പോൾ |വിനോദയാത്രകൾ സംഘടിപ്പിക്കുമ്പോൾ വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഇല്ല എന്ന് തോന്നിയാൽ കുട്ടികളെ അതിൽ നിന്നും ഒഴിവാക്കുക.

Share News

ഏറെ സങ്കടപ്പെടുത്തുന്ന ഒരു വാർത്ത കേട്ടാണ് ഉണരുന്നത്. മുളന്തുരുത്തിയിലെ ഒരു സ്‌കൂളിൽ നിന്നും ഊട്ടിക്ക് വിനോദയാത്രക്ക് പോയ ബസ് അപകടത്തിൽ പെട്ട് കുട്ടികൾ ഉൾപ്പടെ ഒമ്പത് പേർ മരിച്ചിരിക്കുന്നു. അനവധി ആളുകൾക്ക് പരിക്കുണ്ട്.എത്രയോ സന്തോഷത്തോടെയായിരിക്കണം കുട്ടികൾ വിനോദയാത്രക്ക് ഒരുങ്ങിയത്?, എത്രയോ സന്തോഷത്തോടെയായിരിക്കണം മാതാപിതാക്കൾ അവരെ യാത്രയാക്കിയത്. എന്നിട്ട് യാത്രയുടെ സന്തോഷ വർത്തമാനം കേൾക്കാൻ നോക്കിയിരിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് അപകടത്തിൻ്റെ വാർത്ത, മരണ വാർത്ത ഒക്കെ വരുന്നത് ആലോചിക്കാൻ കൂടി വയ്യ. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പതിവ് പോലെ […]

Share News
Read More

സത്യമെങ്കിൽ ഇനിയും നേരം വെളുക്കാത്ത ആ നാടിന്റെ പേരു കൂടി ലോകപ്രശസ്തമാക്കണം

Share News

പിള്ളേരോടാ സദാചാര പോലീസിന്റെ കളി? ആൺ പെൺ വിദ്യാർത്ഥികൾ ഇടകലർന്ന് അടുത്തിരിക്കുന്നത് തടയാൻ നാട്ടിലെ സംസ്കാര ആങ്ങളമാരും അമ്മാവൻമാരും ബസ് സ്റ്റോപ്പിലെ ബഞ്ച് വെട്ടിപ്പൊളിച്ച് സ്റ്റൂൾ ആക്കി എന്നാണ് വാർത്ത. സത്യമെങ്കിൽ ഇനിയും നേരം വെളുക്കാത്ത ആ നാടിന്റെ പേരു കൂടി ലോകപ്രശസ്തമാക്കണംസദാചാര പോലീസ് തോൽക്കും കുട്ടികൾ ജയിക്കുംകൊടു കൈ മക്കളേ! മുരളി തുമ്മാരുകുടി

Share News
Read More