ഓഗസ്റ്റ് മാസത്തിന് ശേഷമെ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയുള്ളുവെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പോക്രിയാല്‍

Share News

ഡല്‍ഹി: രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് മാസത്തിന് ശേഷമെ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയുള്ളുവെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പോക്രിയാല്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കൂയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 16 മുതല്‍ അടച്ചിട്ട സ്‌കൂളുകള്‍ ജൂലായ് മുതല്‍ തുറക്കുമെന്നായിരുന്നു മെയ് അവസാനത്തെ റിപ്പോര്‍ട്ടുകള്‍. ഗ്രീന്‍, ഓറഞ്ച് സോണുകളിലായിരിക്കും ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളായിരിക്കും തുടങ്ങുക. […]

Share News
Read More

ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പോലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി

Share News

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാന്‍ പോലീസ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. ഇ-വിദ്യാരംഭം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെയാണ് നടപ്പാക്കുക. 50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പദ്ധതി മുഖേന ലഭ്യമാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. ഉപയോഗിച്ചതോ പുതിയതോ ആയ സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ടാബ്ലെറ്റ്, ഐഫോണ്‍, ഐപാഡ് എന്നിവ ഇതിനായി ലഭ്യമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസ് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ […]

Share News
Read More

പ്രൊഫ. മാത്യു ഉലകം തറയ്ക്ക് തൊണ്ണൂറ് വയസ്സ്.

Share News

പ്രൊഫ. മാത്യു ഉലകം തറ സാറിന് നവതി. തേവര തിരുഹൃദയ കലാലയത്തിലെ എൻ്റെ അദ്ധ്യാപകനും പ്രസിദ്ധ എഴുത്തുകാരനുമായ പ്രൊഫ. മാത്യു ഉലകം തറയ്ക്ക് തൊണ്ണൂറ് വയസ്സ്. പൊതുവെ ഭാഷാ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്കു താത്പര്യ ഉണ്ടാവാറില്ല എങ്കിലും വളരെ ആകർഷകമായിരുന്ന സാറിൻ്റെ മലയാളം ക്ലാസ്സുകളിൽ എന്നും കുട്ടികൾ സജീവമായിരുന്നു. മാനേജ്മെൻ്റിന് എതിരായി ഒരു ചെറുവിരൽ പോലും അനക്കുവാൻ ആരും ധൈര്യപ്പെടാതിരുന്ന കാലത്ത് അദ്ധ്യാപകരുടെ ആവശ്യങ്ങൾക്ക് വേണ്ടി ക്രിസ്ത്യൻ മാനേജ്മെൻറ് മുമ്പാകെ ശബ്ദമുയർത്തിയ ചരിത്രം കൂടിയുണ്ട് അദ്ദേഹത്തിന്.പൊതുവെ ക്രിസ്തീയ പശ്ചാത്തലത്തിലുള്ളവയായിരുന്നു […]

Share News
Read More

വിക്ടേഴ്സ് ചാനൽ ഉൾപ്പെടുത്തി കേബിൾ ഓപ്പറേറ്റർമാർക്ക് മുഖ്യമന്ത്രിയുടെ നന്ദി

Share News

കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാക്കിയ കേബിൾ, ഡി.റ്റി.എച്ച് ഓപ്പറേറ്റർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കൈറ്റ് വിക്ടേഴ്സ് ചാനൽ നേരത്തെതന്നെ ഏഷ്യാനെറ്റ് ഡിജിറ്റൽ, കേരള വിഷൻ, ഡെൻ നെറ്റ്വർക്ക്, ഡിജി മീഡിയ, സിറ്റി ചാനൽ തുടങ്ങിയ കേബിൾ ശൃംഖലകളിൽ ലഭ്യമാക്കിയത് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു. ഓൺലൈൻ ക്ലാസുകൾ എല്ലാ കുട്ടികളിലേക്കുമെത്താനായി കൈറ്റ് വിക്ടേഴ്സ് ചാനൽ ഡിടിഎച്ച് ശൃംഖലയിലും ഉൾപ്പെടുത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്ര മാനവശേഷി വകുപ്പിനും കേന്ദ്ര വാർത്താവിനിമയ […]

Share News
Read More

മുഴുവൻ കുട്ടികൾക്കും പഠന സൗകര്യം സർക്കാർ ഉറപ്പാക്കും: മുഖ്യമന്ത്രി

Share News

ദേവികയുടെ മരണം ദുഖകരം അധ്യാപികമാരെ അവഹേളിച്ചവർക്കെതിരെ കർശന നടപടി മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടിവിയോ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു ക്‌ളാസും നഷ്ടപ്പെടില്ല. പ്‌ളസ് വൺ ഒഴികെയുള്ള ക്‌ളാസുകളിൽ 41 ലക്ഷം വിദ്യാർത്ഥികളുണ്ട്. ഇതിൽ 2,61,784 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഓൺലൈൻ പഠന സംവിധാനത്തിൽ ഒപ്പം ചേർത്തു നിർത്തേണ്ടവരാണ് ഈ കുട്ടികളും. ഇതിനുള്ള ശ്രമം […]

Share News
Read More

പഠിതാക്കൾക്ക് വിത്തുകൾ നൽകി

Share News

കൈതാരംസുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ് സൗജന്യ കലാപരിശീലന പദ്ധതിയിലെ പറവൂർ ബ്ലോക്ക് ക്ലസ്റ്ററിൽ പഠിതാക്കൾക്ക് വിത്തുകൾ നൽകി . പുതു തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന കേന്ദ്രങ്ങളിലൊന്നായ കൈതാരം വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ കലാ വിദ്യാർഥികൾക്ക് വിത്തുകൾ വിതരണം ചെയ്തത്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം നിർവഹിക്കുകയും വിത്തുകൾ കൈമാറുകയും കപ്പ കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് […]

Share News
Read More

ഓണ്‍ലൈന്‍ പഠനത്തിന് സ്‌റ്റേ ഇല്ല

Share News

കൊച്ചി: വിക്ടേഴ്‌സ് ചാനലിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ പഠനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റൽ സൗകര്യങ്ങൾ ഏർപ്പെടുത്തും വരെ ക്ലാസുകള്‍ നിര്‍ത്തിവെക്കൻ സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോവുന്നതിന് നടപടികള്‍ ഉണ്ടായേ തീരൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അമ്മയായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സി സി ഗിരിജയാണ്, ക്ലാസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ഇടക്കാല […]

Share News
Read More

എസ്‌എസ്‌എല്‍സി പരീക്ഷഫലം ജൂലൈയിൽ

Share News

തിരുവനന്തപുരം:കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് ഭാഗങ്ങളായി നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലായ് ആദ്യം. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്‍ഡറി ഫലവും വരും. എസ്‌എസ്‌എല്‍സി രണ്ടാം ഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. എന്നാല്‍ പല ക്യാമ്ബുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണയം. ഈ മാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച വേണം. അത് പൂര്‍ത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ മാസത്തില്‍ […]

Share News
Read More

ഡിവൈഎഫ്ഐ – എസ്എഫ്ഐ ഏഴിക്കര വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏഴിക്കര ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിന്റെചുറ്റുമതിലിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി

Share News

ഡിവൈഎഫ്ഐ – എസ്എഫ്ഐ ഏഴിക്കര വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏഴിക്കര ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിന്റെചുറ്റുമതിലിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി . പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യേശുദാസ് പറപ്പിള്ളി വര ഉദ്ഘാടനം ചെയ്തു.ചിത്രകാരന്മാരായ സംസ്കൃത സർവകലാശാല വിദ്യാർത്ഥികൾ ആനന്ദ്, ആകാശ് ദിലീഷ്, വിവേക്, നവീൻ എന്നിവർ വരയ്ക്ക് നേതൃത്വം നൽകി. സാംസ്കാരികമൂല്യങ്ങളെ ഉയർത്തിക്കാണിക്കുകയെന്നതാണ് ചിത്രം, സാഹിത്യം, കാവ്യം, സംഗീതം, നൃത്തം തുടങ്ങിയ കലകളുടെ പരമമായ ലക്ഷ്യം. സാമൂഹികനന്മകൾ ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്വം കൂടി അതിനുണ്ട്.നല്ലൊരു നാളേയ്ക്കായി നല്ല […]

Share News
Read More