നീറ്റ് പ്രവേശന പരീക്ഷ ഏപ്രില്‍ 18ന്

Share News

ന്യൂഡല്‍ഹി:മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുള്ള ഈ വര്‍ഷത്തെ നീറ്റ് പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 18നാണ് കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ . രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിന്റെ പൂര്‍ണ ഷെഡ്യൂളും മറ്റു വിശദാംശങ്ങളും പിന്നീട് അറിയിക്കും. മൂന്നു മണിക്കൂര്‍ 30 മിനിറ്റാകും പരീക്ഷ. 300 ചോദ്യങ്ങളാണുണ്ടാവുക. അതേസമയം, സാഹചര്യത്തിനനുസരിച്ച്‌ പരീക്ഷാതീയതില്‍ മാറ്റമുണ്ടായേക്കാമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍.ബി.ഇ) അറിയിച്ചു. നീറ്റ് പി.ജി പ്രവേശന പരീക്ഷയെഴുതുന്നവര്‍ ജൂണ്‍ 30 നോ അതിന് മുമ്ബോ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. നീറ്റ് പി.ജി യുടെ […]

Share News
Read More

ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി

Share News

സംസ്ഥാനത്ത് വ്യാവസായിക പരിശീലനവകുപ്പിന് കീഴിലുള്ള ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് അനുമതി നല്‍കി ഉത്തരവായി.(സ.ഉ.സാധാ.നം.37/2021/തൊഴില്‍,തീയതി 07.01.2021).ഒരു സമയം 50 ശതമാനം ട്രെയിനികള്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രെയിനിംഗ് പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യുവര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്.കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പു വരുത്തണം.ഐടിഐകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മറ്റ് ക്രമീകരണങ്ങള്‍ക്കായി വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share News
Read More

സ്വാശ്രയകോളേജ് അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരുടെ ‘മഗ്നാകാര്‍ട്ട’ക്ക് ക്യാബിനറ്റിൻ്റെ അനുമതി. ചരിത്രം കുറിക്കുന്ന നിയമം ഉടൻ.- മന്ത്രി ഡോ .കെ ടി ജലീൽ

Share News

കേരളത്തിൽ ഓരോ വർഷവും മൂന്നുലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പ്ലസ് ടു പഠനം പൂർത്തിയാക്കി ബിരുദ പഠനത്തിന് അർഹത നേടുന്നത്. ഇവർക്കെല്ലാം ഉപരിപഠനത്തിന് നേരിട്ട് സർക്കാർ സംവിധാനത്തിൽ അവസരമൊരുക്കുന്നതിന് ഒരു സർക്കാരിനും കഴിയില്ല. അത്തരമൊരു സാഹചര്യത്തിലാണ് സ്വാശ്രയകോളേജുകൾ കേരളത്തിൽ ആരംഭിക്കുന്നത്. നിലവിൽ 1000-ലധികം സ്വാശ്രയ കോളേജുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവയിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ എണ്ണം അമ്പതിനായിരത്തിലധികം വരും. തികച്ചും അസംഘടിതരായ ഇക്കൂട്ടർപലവിധത്തിലുളള ചൂഷണങ്ങളും തൊഴിലിടങ്ങളിൽ നേരിടുന്നുവെന്ന ആക്ഷേപത്തിന് സ്വാശ്രയ കോളേജുകളോളം തന്നെ പഴക്കമുണ്ട്. അദ്ധ്യാപക-അനദ്ധ്യാപകരുടെ യോഗ്യത, ശമ്പളം, ലീവ്, ജോലി […]

Share News
Read More

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

Share News

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മെയ് നാലുമുതൽ ജൂണ്‍ പത്ത് വരെയാണ് പരീക്ഷ. പ്രാക്ടിക്കൽ പരീക്ഷ മാർച്ച് മാസം നടക്കും. ജൂലൈയിൽ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു. cbse.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പരീക്ഷയുടെയും തീയതിയും സമയവും ലഭ്യമാകും. ഇതോടൊപ്പം പരീക്ഷയ്ക്കായുള്ള നിര്‍ദേശങ്ങളുമുണ്ടാകും. കോവിഡ് രോഗബാധയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ നടത്തുന്നത്. പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ cbseacademic.nic.in/Revisedcurriculum […]

Share News
Read More

കാലത്തിന്റെ ആവശ്യങ്ങളറിഞ്ഞ് വ്യക്തമായ ലക്ഷ്യബോധത്തോടുകൂടി നന്നായി പ്രയത്നിക്കുന്ന കുട്ടികളായിരിക്കും ഇനിയുള്ള കാലം ജീവിതവിജയം കൈവരിക്കുക.

Share News

തൊട്ടതിനും പിടിച്ചതിനും ദേഷ്യം !‘പഠിക്കുന്ന കാര്യം’ പറയാനേ പാടില്ല ! എതു സമയവും മൊബൈലും📱 കുത്തിക്കൊണ്ടിരിക്കും കുറച്ചു നാൾ മുമ്പുള്ള കുട്ടിയെ അല്ല ! കഴിവ് തെളിയിച്ച് ജീവിതവിജയം കൈവരിക്കുവാൻ പ്രാപ്തിയുള്ളവരാണ് നമ്മുടെ കുട്ടികൾ എന്നിട്ടും അവർ എന്താണ് ഇങ്ങനെ? എന്താണ് ചെയ്യേണ്ടത് എന്ന് കുട്ടികൾക്കും അറിയില്ല ! മാതാപിതാക്കളുടെ വിഷമതകൾ ഇങ്ങനെയൊക്കെയാണ്. ❓ ഇതിന് എന്താണ് പരിഹാരം ?❓ എന്താണ് ചെയ്യേണ്ടത് ? ഞാൻ Baiju PAMMotivational Speaker, Trainer & Mentor 2020 നെ […]

Share News
Read More

മികച്ച വിജയത്തിന് നല്ല അധ്യാപക-വിദ്യാർത്ഥി ബന്ധം അനിവാര്യം…

Share News

എന്റെ ഒന്ന് മുതൽ ആറാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നൈജീരിയയിലായിരുന്നു . എന്റെ മാതാപിതാക്കൾ അവിടെ അധ്യാപകരായിരുന്നു. അവിടെ യു‌എസ് ആസ്ഥാനമായുള്ള കോഫ- കൂപ്പർ സ്കൂളിലാണ് ഞാൻ പഠിച്ചത്.. സ്കൂൾ ജീവിതം രസകരവും കളിയും സന്തോഷവും നിറഞ്ഞതുമായിരുന്നു. രാവിലെ 8 മുതൽ -1 വരെയായിരുന്നു സ്കൂൾ സമയം. അതിനാൽ കളിക്കാനും വിശ്രമിക്കാനും എനിക്ക് ധാരാളം സമയം ഉണ്ടായിരുന്നു ..LKGയിലോ UKGയിലോ ഞാൻ പഠിച്ചിട്ടില്ല. നൈജീരിയയിൽ വിദ്യാഭ്യാസം ആരംഭിക്കുന്നത് ഒന്നാം ക്ലാസ് മുതൽ മാത്രമാണ്. നാലാം ക്ലാസ് […]

Share News
Read More

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷ നടത്തുക. രാവിലെ ആയിരിക്കും പരീക്ഷ. കോവിഡ് പശ്ചാത്തലത്തില്‍ കർശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷയുടെ നടത്തിപ്പ്. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു […]

Share News
Read More

അങ്കണവാടികൾ തുറക്കുന്നു: ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണം

Share News

തിരുവനന്തപുരം: കോവിഡ്-19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണെന്നും കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് തീരുമാനിക്കുമെന്നും മ​ന്ത്രി പ​റ​ഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താല്‍ക്കാലിക […]

Share News
Read More