കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോൺ പോൾ അവാർഡ് 2024ന് സംവിധായകൻ ഷെയ്സൺ പി ഔസേഫ് അർഹനായി.

Share News

കൊച്ചി .കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോൺ പോൾ അവാർഡ് 2024ന് സംവിധായകൻ ഷെയ്സൺ പി ഔസേഫ് അർഹനായി. 2023 ൽ പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് ആണ് ഷെയ്സന്റെ ആദ്യ ചിത്രം. മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജ് ഫിലിം ആൻഡ് ടെലിവിഷൻ വിഭാഗം ഡീൻ ആയി ഇപ്പോൾ സേവനം ചെയ്യുന്നു. ഇന്റർനാഷണൽ കാത്തലിക് വിഷ്വൽ മീഡിയ ഗോൾഡൻ അവാർഡ് 2024 ഉൾപ്പെടെ 55 ൽ അധികം പുരസ്‌കാരങ്ങൾ ഇതിനോടകം […]

Share News
Read More

മനോഹരമായ പുതിയസ്ഥലങ്ങളെക്കുറിച്ച് എല്ലാം പറഞ്ഞ് തരുമായിരുന്ന ജോഷി ചേട്ടൻ ഒടുവിൽ നമ്മളെയൊക്കെ വിട്ടു പിരിഞ്ഞ് പുതിയൊരിടത്തേക്ക് മരണ രഥത്തിൽ യാത്രയായിരിക്കുന്നു .

Share News

പ്രിയപ്പെട്ട ജോഷി ചേട്ടന്റെ വേർപാട് വിശ്വസിക്കാനാവുന്നില്ല, ഹൃദയാഘാതം മൂലംജോഷിചേട്ടൻ നമ്മെയൊക്കെ വിട്ടുപിരിഞ്ഞുവെന്ന വാർത്ത ഒരുനടുക്കത്തോടെയാണ് കേട്ടത്.20 വർഷംമുമ്പാണ് ചേട്ടനെ പരിചയപ്പെടുന്നത്, ക്രിസ്തു എന്ന ഓഡിയോ കാസറ്റിന്റെ റെക്കോർഡിങ്ങിന് വേണ്ടി കൊച്ചിൻ കലാഭവനിൽ ചെല്ലുമ്പോൾ കലാഭവന്റെ ഡ്രൈവറായി അന്ന് അവിടെ ജോഷി ചേട്ടനുണ്ട്, മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴ സ്വദേശിയായ ഞാനും കോതമംഗലം സ്വദേശിയായ ജോഷി ചേട്ടനും വലിയ സുഹൃത്തുക്കളായി,എന്റെ കാസറ്റ് വർക്കിന്റെ എല്ലാ ജോലികളും കലാഭവനിൽ വെച്ച് തന്നെയായിരുന്നു, അതുകൊണ്ടുതന്നെ രണ്ടാഴ്ചയോളം കലാഭവനിൽ ഞാനുണ്ടായിരുന്നു.. പിന്നീട് പല കാസറ്റ് വർക്കുകളുടെയും […]

Share News
Read More

പഠിക്കേണ്ട സമയത്ത് കലയും കൊണ്ടു നടന്നാൽ പഠനത്തിൽ പരാജയപ്പെടും,എന്ന് പറയുന്നവർക്ക് ഒരു മറുപടിയാണ് ആൽബിൻ എന്ന ഈ ചെറിയവലിയ കലാകാരന്റെ വിജയം.

Share News

ആൽബിൻ മാർട്ടിൻ,എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മിടുക്കൻ. കലാ മേഖലയിൽ സജീവ സാന്നിദ്ധ്യമായി നിന്നു കൊണ്ട്ഗ്രേസ് മാർക്കുകൾ ഒന്നുമില്ലാതെ ആൽബിൻ നേടിയ ഈ വിജയത്തിന് തിളക്കമേറെയാണ് . അതുകൊണ്ടുതന്നെ ആൽബിനെ കുറിച്ച് എഴുതാൻ എനിക്ക് ഏറെ സന്തോഷം…പഠിക്കേണ്ട സമയത്ത് കലയും കൊണ്ടു നടന്നാൽ പഠനത്തിൽ പരാജയപ്പെടും,എന്ന് പറയുന്നവർക്ക് ഒരു മറുപടിയാണ് ആൽബിൻ എന്ന ഈ ചെറിയവലിയ കലാകാരന്റെ വിജയം. പ്രശസ്ത ക്യാമറാമാനും തൊടുപുഴക്കാരനുമായ മാർട്ടിൻ മിസ്റ്റിന്റെ മകനാണ് ആൽബിൻ,കുഞ്ഞുനാൾ മുതൽ ഫോട്ടോഗ്രാഫിയോട് പ്രത്യേക താൽപര്യം […]

Share News
Read More

സിദ്ധാർത്ഥിന്റെ അവസരങ്ങൾ ഭിന്നശേഷിയുള്ള ഓരോ വിദ്യാർത്ഥിക്കും ഉണ്ടാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം| ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥ് ബിരുദധാരി ആകുമെന്ന് പോയിട്ട് പത്താം ക്ലാസ് പാസ്സാകുമെന്ന് പോലും ആരും ഒരുകാലത്ത് കരുതിയിരുന്നില്ല.|മുരളി തുമ്മാരുകുടി

Share News

സിദ്ധാർത്ഥ് ബിരുദം ധരിക്കുന്പോൾ ഇന്ന് സിദ്ധാർത്ഥിന്റെ ബി. കോം. അവസാന സെമസ്റ്റർ റിസൾട്ട് വന്നു. എല്ലാ വിഷയത്തിനും പാസ്സായിട്ടുണ്ട്. ഡാറ്റാബേസ് മാനേജ്‌മന്റ് ഉൾപ്പടെ ചില വിഷയങ്ങൾക്ക് എ ഗ്രേഡ് ഉണ്ട്. മുൻപുള്ള എല്ലാ സെമസ്റ്ററുകളും പാസ്സായതാണ്. സിദ്ധാർത്ഥ് ബിരുദധാരി ആവുകയാണ്. ഇരുപത്തൊന്നു വയസ്സാകുന്ന ഒരാൾ ബിരുദധാരിയാകുന്നത് സാധാരണ ഗതിയിൽ ഒരു സംഭവമല്ല. പക്ഷെ സിദ്ധാർത്ഥ് സാധാരണ ഒരാൾ അല്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥിന്റെ വളർച്ചയുടെ ഓരോ സമയത്തും […]

Share News
Read More

എ കെ എന്ന മനുഷ്യൻ |എ കെ ആന്റണി എന്ന മനുഷ്യനുമായി വ്യക്തിപരമായി ഞാൻ ശ്രദ്ധിച്ച ചില വ്യക്തി ഗുണങ്ങളാണ് താഴെ.

Share News

എ കെ എന്ന മനുഷ്യൻ പലപ്പോഴും ഞാൻ ഒരാളുമായി സംവേദിക്കുമ്പോൾ ആദ്യം നോക്കുന്നത് ആ വ്യക്തിയുടെ പോസിറ്റീവ് ഗുണങ്ങളെയാണ്. സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നവർക്ക് പലതരം ഇമേജ് ഉണ്ട്‌. അതു മാധ്യമ നിർമ്മിതി. പൊതു ധാരണകൾ. പലപ്പോഴും പലരും പരത്തുന്ന സ്റ്റീരിയോടൈപ്പ് വാർപ്പ് മാതൃക.പലരും ഇങ്ങനെ മീഡിയേറ്റഡ് ദൂരകാഴ്ചകൾ ആവർത്തിക്കും. ചിലർ വേറെ ആരെങ്കിലും പറയുന്നത് കേട്ട് ആ സ്റ്റീരിയോ ടൈപ്പ് ആവർത്തിക്കും.. പക്ഷെ ആ വാർപ്പ് മാതൃകകളിൽ നിന്നും വ്യത്യസ്തമായിരിക്കും ആ വ്യക്തിയെ നേരിട്ടു അറിയാവുന്നവരുടെ ധാരണകൾ.ഇവിടെ […]

Share News
Read More

കാന്‍സറിനെതിരെ വേദികളില്‍ മിന്നിയ മജീഷ്യന്‍ നാഥിനെ കുരുക്കി കാന്‍സര്‍; പോരാട്ടത്തിന് സമൂഹം കനിയണം

Share News

തിരുവനന്തപുരം: ജനങ്ങളെ വിസ്മയ മുനയില്‍ നിര്‍ത്തിയ ചടുല സുന്ദര മായാജാലത്തിലൂടെ ജീവിതശൈലീരോഗങ്ങളെയും കാന്‍സറിനെയും കുറിച്ചു ബോധവല്‍ക്കരണം നടത്തി ആയിരക്കണക്കിനു വേദികളില്‍ മാന്‍ഡ്രേക്ക് ആയി മിന്നിയ മജീഷ്യന്‍ നാഥിന്റെ ജീവിതത്തെ പ്രതികാരബുദ്ധിയോടെ കാന്‍സര്‍ വരിഞ്ഞുമുറുക്കുന്നു. നാട്ടിലും മറുനാട്ടിലുമായി 40 വര്‍ഷം കൊണ്ട് കാല്‍ ലക്ഷം സ്‌റ്റേജുകളിലൂടെ സോദ്ദേശ്യ സന്ദേശങ്ങള്‍ വിതറിയ ഇന്ദ്രജാലക്കാരനാണിപ്പോള്‍ രോഗ പീഡയുടെയും കനത്ത സാമ്പത്തിക ബാധ്യതയുടെയും തടവറയില്‍ നിസ്സഹായാവസ്ഥയിലായിരിക്കുന്നത്. അത്ഭുത കലയ്‌ക്കൊപ്പം സാമൂഹിക നന്മയ്ക്ക് കൂടി മാറ്റിവെച്ച ജീവിതത്തിലേക്ക് വന്‍ കുടലിനെ ബാധിച്ച കാന്‍സര്‍ വില്ലനായെത്തിയത് […]

Share News
Read More

സാധു ഇട്ടിയവിര: ദൈവത്തിന്റെ തീർത്ഥാടകൻ|മാർച്ച് 18 ന് 100 വയസ്സ്

Share News

സാധു ഇട്ടിയവിര: ദൈവത്തിന്റെ തീർത്ഥാടകൻ ആത്മീയചിന്തകനും എഴുത്തുകാരനുമായ മഹാപ്രതിഭയാണ് സാധു ഇട്ടിയവിര എന്ന ശ്രദ്ധേയനാമധാരിയായ ഈ മാർച്ച് 18 ന് 100 വയസ്സ് തികയുന്ന വന്ദ്യവയോധികൻ.ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ഒരു സാധുവിന്റെ അസാധുവാകാത്ത ജീവിതമാണ് സാധു ഇട്ടിയവിരയുടേത്.കോതമംഗലം കുറ്റിലഞ്ഞിക്കടുത്ത്‌ ഇടുപ്പക്കുന്നിലെ ജൈവസമ്പന്നതയുടെ നടുവിൽ ഒരു പൂങ്കാവനം പോലെയുള്ള വിശാലതയിലാണ് പ്രകൃതിബന്ധുവായി സഞ്ചരിക്കുന്ന സുവിശേഷക്കാരനായ സാത്വികൻ ഉല്ലാസവാനായി ജീവിക്കുന്നത്. പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം.ഇ.എസ്.എല്‍.സി പാസായപ്പോള്‍ പഠനം മതിയാക്കി […]

Share News
Read More

പ്രൊഫ. മാത്യു ഉലകംതറ അതുല്യ പ്രതിഭ|ടോണി ചിറ്റിലപ്പിള്ളി

Share News

ഗദ്യത്തിലും, പദ്യത്തിലും, മലയാള സാഹിത്യ ചരിത്രത്തിലും, ക്രൈസ്തവ സഭാ ചരിത്രത്തിലുംഒരുപോലെ തിളങ്ങിനിന്ന പ്രതിഭാസമ്പന്നനായിരുന്ന പ്രൊഫ. മാത്യു ഉലകംതറ ഓർമ്മയായി.ഗദ്യസാഹിത്യത്തില്‍ സ്വന്തം വഴി തുറന്നിട്ട അദ്ദേഹത്തിന്റെ രചനകള്‍ മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടാണ്. രചനാ സൗകുമാര്യം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന മാത്യു ഉലകംതറ അനുവാചക ഹൃദയത്തില്‍ നറുനിലാവ് പരത്തി.മലയാളത്തിലും സംസ്‌കൃതത്തിലുമുള്ള അറിവ് പ്രതിഫലിപ്പിക്കുന്ന ‘ക്രിസ്തുഗാഥ’ സമ്പൂര്‍ണജീവചരിത്ര ഗ്രന്ഥം കൂടിയാണ്.യേശുക്രിസ്തുവിന്റെ ജീവിതത്തിന് പുനരാഖ്യാനമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ക്രിസ്തുഗാഥ.സൂക്ഷ്മാംശങ്ങള്‍ ചോരാതെ, ഭാവനയുടെ മേമ്പൊടിയും ചേര്‍ത്ത് ക്രിസ്തുദേവന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കാലം […]

Share News
Read More

മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി

Share News

പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരമായല്ല, അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നിൽക്കുന്ന ഉയരത്തിൽ എത്താൻ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. ആത്മാർഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളർന്നു വരുന്ന കലാകാരന്മാർക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തൻ്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാൽ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ […]

Share News
Read More