മൃഗാധിപത്യത്തിന്റെ കാവൽക്കാർ ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിന്റെ ലഹരിയിൽ ഉന്മാദ നൃത്തം ആടുമ്പോൾ വിരിയാൻ അനുവദിക്കാതെ തല്ലിക്കൊഴിച്ച ആ പിഞ്ചു കുസുമം പാലക്കാട് ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി കാത്തു കിടന്നു.
കാലം മാപ്പ് തരില്ല കൊലയാളികളെ…വിടരാൻ അനുവദിക്കാതെ വനം വകുപ്പ് തല്ലിക്കൊഴിച്ച പിഞ്ചു മാലാഖയ്ക്ക് ആദരാഞ്ജലികൾ കൃഷിയിടത്തിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു എന്ന് ആരോപിച്ചു 16-09-22 തീയതിയിൽ രാവിലെ ആറുമണി സമയത്ത് ഒലവക്കോട് റേഞ്ച് ഓഫീസറും സംഘവും പട്ടികജാതി വിഭാഗത്തിൽപ്പെട്ട സാധുക്കൾ താമസിക്കുന്ന വീട്ടിലേക്ക് ഇരച്ചുകയറി മൂന്നു സഹോദരങ്ങളേ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ അവരിൽ രണ്ടുപേരുടെ ഗർഭിണികളായ ഭാര്യമാർ അലമുറയിട്ട് കരഞ്ഞത് നരാധമന്മാരുടെ ചെവിയിൽ വീണില്ല. അവരിൽ ഒരാൾ ഒമ്പത് മാസം ഗർഭിണിയായിരുന്നു. മതിയായ യാതൊരുവിധമായ […]
Read More