സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസ്, ബിജെപി ശ്രമമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി:സ്വര്‍ണക്കടത്തു കേസിന്റെ പേരിൽ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യാജമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു,ഇതിനുള്ള കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമത്തെ ജനം പരാജയപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിലാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചിരിക്കുന്നത്. ഈ കേസ് കേരള സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതല്ല. സ്വര്‍ണക്കടത്തിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പൈടുകയും അതിനു ശേഷം എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. […]
Read Moreരാഷ്ട്രീയ നേതൃത്വം ഇങ്ങനെ ആകുന്പോൾ പാവം ശിവശങ്കരന്മാർ എന്തു ചെയ്യും?
ദീപിക ഞായറാഴ്ച എഡിറ്റോറിയൽ പേജിലെ ദ്വിജൻ എഴുതുന്ന നിരീക്ഷണം സമകാലിക സംഭവങ്ങളുടെ മറുപുറം വ്യക്തമാക്കുന്നു . വാര്യൻകുന്നൻ പോലെയുള്ള സിനിമകൾ മാത്രമല്ല, ട്രാൻസ് പോലെ ചില സമുദായങ്ങൾക്ക് അപമാനകരമെന്നു തോന്നുന്ന ചലച്ചിത്രങ്ങളും ഉണ്ടാകുന്നതിനു പിന്നിൽ ആരെന്ന സംശയം പ്രസക്തമാണ് .സക്കാത്ത് എന്ന സത്കർമത്തിന്റെ പുണ്യവും പ്രാധാന്യവും പറയുമ്പോഴും വർത്തകൾക്കപ്പുറമുള്ള വസ്തുതകളിലേയ്ക്കു ദ്വിജൻ കൈ ചൂണ്ടുന്നു .ഇടതുമുന്നണിയുടെ മുസ്ലിം സമീപനം പ്രീണനമോ അടവോ എന്നു പലപ്പോഴും തിട്ടപ്പെടുത്താനാവില്ല. – എന്ന് പറയുമ്പോഴും വാർത്തകൾക്കപ്പുറം എന്താണ് സംഭവിച്ചതെന്നു അദ്ദേഹം വ്യക്തമാക്കി […]
Read Moreബ്രിട്ടീഷ് ഇന്ത്യയിലെ നൈനിറ്റാളിൽ ജനിച്ച ജിം കോർബെറ്റ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും നരഭോജിക്കടുവകളെ വേട്ടയാടാനാണ് ചെലവഴിച്ചത്.
കടുവക്കഥകളിലൂടെ പ്രസിദ്ധനായ ജിം കോർബെറ്റ് (ജയിംസ് എഡ്വേഡ് കോർബെറ്റ്) ന്റെ 145-ാം ജന്മവാർഷികമായിരുന്നു ഇന്നലെ – ജൂലൈ 25. ബ്രിട്ടീഷ് ഇന്ത്യയിലെ നൈനിറ്റാളിൽ ജനിച്ച അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു ഭാഗവും നരഭോജിക്കടുവകളെ വേട്ടയാടാനാണ് ചെലവഴിച്ചത്. വന്യജീവി സംരക്ഷണത്തിലൂടെ മാത്രമേ നരഭോജികൾ ഉണ്ടാകുന്നത് തടയാനാകൂ എന്നു ബോധ്യപ്പെട്ട അദ്ദേഹം ഇന്ത്യയിൽ ആദ്യത്തെ കടുവ സംരക്ഷണകേന്ദ്രം സ്ഥാപിക്കാൻ മുൻകൈയെടുത്തു. തന്റെ നായാട്ടനുഭവങ്ങൾ മനോഹരമായി രേഖപ്പെടുത്തിയ പുസ്തകങ്ങളിലൂടെയാണ് കോർബെറ്റ് ലോകപ്രസിദ്ധനായത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തത്തിന്റെ ആധികാരികപരിഭാഷ തയാറാക്കാൻ അവസരം കിട്ടിയത് […]
Read Moreമഹാത്ഭുതം സൃഷ്ട്ടിച്ച പുസ്തകം? !
ലോകത്ത് വിവിധ ഭാഷകളിൽ നിരവധി പുസ്തകങ്ങൾ ഇറങ്ങുന്നു. എന്നാൽ ഒരു പുസ്തകം നിരവധി കാരണങ്ങൾ വേറിട്ട് നിൽക്കുന്നു. ഈ പുസ്തകം അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ലോകം മുഴുവൻ കോടിക്കണക്കിനു മനുഷ്യർ ഈ പുസ്തകം വായിച്ചു, ധ്യാനിക്കുന്നു. വിശുദ്ധി, വിവേകം വിശ്വസ്തത.. എല്ലാം ഈ പുസ്തകത്തിൽ നിന്നും പഠിക്കുവാൻ സാധിക്കുന്നു. ഈ പുസ്തകം എന്റെ ജീവിതത്തെ സ്വാധിനിച്ചു. പുസ്തത്തെക്കുറിച്ചു കൂടുതൽ അറിയുന്നത് അനുഗ്രഹം ആയിരിക്കും.ജോജോ ജോസഫ്. കാസർഗോഡ്.
Read Moreതൊഴിൽ,ഉപരിപഠന സാധ്യതയുമായി ബിഎ ട്രിപ്പിൾ മെയിൻ
തൊഴിൽ,ഉപരിപഠന സാധ്യതയുമായിബിഎ ട്രിപ്പിൾ മെയിൻ ✍️ബെന്നി കോച്ചേരിbennykochery@gmail.comPh. 94 47 36 71 94 ബിരുദപഠനത്തിലൂടെ ഉപരിപഠനസാധ്യതകളും തൊഴിലും ഒരേപോൽ ആഗ്രഹിക്കുന്നവർക്ക് ബി.എ ട്രിപ്പിൾ മെയിൻ കോഴ്‌സ് തെരഞ്ഞെടുക്കാം. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും, കമ്യൂണിക്കേഷൻ, മാധ്യമപ്രവർത്തനം എന്നിവയാണ് വിഷയങ്ങൾ. സെക്കന്റ് ലാംഗ്വേജ് പഠിക്കേണ്ടതില്ല. 30 കോഴ്‌സുകളാണ് (പേപ്പറുകൾ) ഈ പ്രോഗ്രാമിലുള്ളത്. പ്ലസ് ടു ഏത് സ്ട്രീമിൽ മികച്ച വിജയം നേടിയവർക്കും അപേക്ഷിക്കാം. എം.ജി സർവകലാശാലയടക്കമുള്ള വിവിധ സർവകലാശാലകൾ ഈ കോഴ്‌സ് നടത്തുന്നുണ്ട്. എം.ജിയിൽ ഇരുപതോളം കോളജുകളിലാണ് കോഴ്‌സുള്ളത്. […]
Read Moreകോവിഡ് – തീര മേഖലകളിൽ സര്‍ക്കാർ പ്രവര്‍ത്തനങ്ങൾ കൂടുതല്‍ സജീവമാക്കണം
കൊച്ചി: എറണാകുളത്ത് പുതിയ അഞ്ച് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. തുറവൂർ ഗ്രാമപഞ്ചായത്തിലെ 4,14 എന്നീ വാർഡുകൾ, തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ്, കളമശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് ആറ്, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.അതേസമയം, വാഴക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 19നെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. എറണാകുളം ജില്ലയിൽ വെള്ളിയാഴ്ച 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 60 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗവ്യാപനം ഇപ്പോഴും തുടരുന്ന ആലുവ, ചെല്ലാനം […]
Read MoreWhy lockdown is not a solution
Vijaya Raghavan the Founding CEO of Technopark and the person who kickstarted the IT sector of Kerala
Read Moreപൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്ത് ഒന്നാമതാണെങ്കിലും ഉന്നത-സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നമുക്ക് അത്ര അഭിമാനിക്കുവാന്‍ വകയില്ല. -ഉമ്മൻ ചാണ്ടി
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും സമരം ചെയ്യുകയും അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്ത അനേകം നയമാറ്റങ്ങളിലെ ഏറ്റവും ഒടുവിലത്തെ കാര്യമാണ് സ്വയംഭരണാവകാശമുള്ള കോളേജുകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് .കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, കോട്ടയം സെന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നീ കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്കിയതിനെ സ്വാഗതം ചെയ്യുന്നു. അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തികച്ചും അനുയോജ്യമായ തീരുമാനമാണ് ഗവണ്‍മെന്റും യു.ജി.സി.യും എടുത്തത്. അഞ്ഞൂറിലധികം […]
Read More