മരിക്കാൻ ആഗ്രഹിച്ച റെജിയും, ജീവിക്കാൻ കൊതിച്ച ബാബുവും.
കഴിഞ്ഞ വെള്ളിയാഴ്ച, സാധാരണ പോലെ തന്നെ തിരക്കുള്ള ഓ പി ദിവസം. പതിവ് പരിശോധനയ്ക്കായി റെജി എത്തി. വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി, രക്തപരിശോധനകളെല്ലാം നോക്കി. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിട്ട് ഏകദേശം രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു. തൃപ്തികരമായ ആരോഗ്യസ്ഥിതിയായതുകൊണ്ടുതന്നെ മരുന്നുകൾ തുടർന്ന് കഴിക്കാനും ആറുമാസത്തിനു ശേഷം വീണ്ടും പരിശോധനകൾക്കും മറ്റുമായി വരാനും പറഞ്ഞു. അല്പം മുടന്തുള്ള റെജി പുറത്തേക്ക് പോകുന്നത് നോക്കി നിന്നു. അപ്പോൾ രണ്ടാഴ്ച്ച മുമ്പ് ഐ സി യുവിൽ അഡ്മിറ്റായ ബാബു എന്ന രോഗിയെ കുറിച്ച് ഓർത്തു. ഏകദേശം […]
Read Moreപാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ സ്വപ്നവും പാലായുടെ അഭിമാനവുമായ മാർ സ്ലീവ മെഡിസിറ്റി ലോകോത്തര നിലവാരത്തോടെ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടര വർഷത്തോളമായി.
പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ സ്വപ്നവും പാലായുടെ അഭിമാനവുമായ മാർ സ്ലീവ മെഡിസിറ്റി ലോകോത്തര നിലവാരത്തോടെ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടര വർഷത്തോളമായി. ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച സേവന വേതന വ്യവസ്ഥകളോടൊപ്പം ജാതി മത വ്യത്യാസം ഇല്ലാതെ ജീവനോട് ഉള്ള കരുതലിന്റെ ഭാഗമായി സ്ത്രീ ജീവനക്കാർക്ക് ആറ് മാസം സാലറിയോട് കൂടിയ പ്രസവ അവധിയാണ് കൊടുക്കുന്നത്. മാർ സ്ലീവായുടെ പ്രവർത്തനം ബ്രേക്ക് ഈവൻ ആയതിന് ശേഷം പാവപ്പെട്ടവർക്ക് സൗജന്യമായി പാലിയേറ്റിവ് കെയർ കൊടുക്കുന്നതിനായി പ്രത്യേക […]
Read Moreനിങ്ങൾക്ക് ഇടയ്ക്കിടെ തലവേദനയും കഴുത്തുവേദനയും ഉണ്ടാകാറുണ്ടോ ?
നിങ്ങൾക്ക് ഇടയ്ക്കിടെ തലവേദനയും കഴുത്തുവേദനയും ഉണ്ടാകാറുണ്ടോ ? മനുഷ്യ ശിരസ്സിന് ഏകദേശം 5 കിലോ ഭാരമുണ്ട്,. നിവർന്നു നിൽക്കുമ്പോൾ തലയുടെ ഭാരം കഴുത്തിലേക്ക് ബാലൻസ് ചെയ്യപ്പെടും. എന്നാൽ നമ്മൾ തല ചരിക്കുന്നതിനും കുനിക്കുന്നതിനും അനുസരിച്ചു ഈ ഭാരം കഴുത്തിലേൽപ്പിക്കുന്ന ആഘാതത്തിൽ വ്യത്യാസമുണ്ടാകും. നമ്മൾ തല കുനിക്കുമ്പോൾ കഴുത്തിലെ മസിലുകൾക്ക് സ്‌ട്രെയിൻ കൂടും. നമ്മൾ എത്രത്തോളം തല കുനിക്കുമ്പോൾ കഴുത്തിലെ മസിലുകൾക്കും ലിഗ്മെന്റുകൾക്കും കൂടുതൽ ഭാരം ചുമക്കുന്ന എഫക്റ്റാണുണ്ടാകുന്നത്. ഒരു സെക്കന്റിൽ കുനിഞ്ഞു നിവരുന്നതിന് പകരം തുടർച്ചായി കുനിഞ്ഞു […]
Read Moreവിഷാദവു൦ ഉത്കണ്ഠയു൦ ജീവിതസമ്മർദ്ദവു൦ കുറച്ചാൽ ഒരുപരിധിവരെ ഫൈബ്രോമയാൽജിയ നിയന്ത്രിക്കുവാൻ സാധിക്കും.
ഫൈബ്രോമയാൽജിയ ( Fibromyalgia) എന്ന രോഗാവസ്ഥ എന്താണ്…അറിയേണ്ടതായ വസ്തുതകൾ .. Fibromyalgia – അധികം ആളുകൾക്ക് അത്ര സുപരിചിതമായ ഒരു പേരല്ലെങ്കിലും മൊത്തം ജനസംഖ്യയുടെ 2-8% വ്യക്തികളിൽ സ്ത്രീപുരുഷ അനുപാതം 9:1 ആയി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ദേഹ൦മുഴുവനു൦ ഉളള വേദനയാണ് ഫൈബ്രോമയാൽജിയയുടെ കേന്ദ്രലക്ഷണമായി കരുതുന്നത്. ഫൈബ്രോമയാൽജിയ എന്നത് ഒരു “functional somatic syndrome” ആണ്. അതായത് ഒരു വ്യക്തി രോഗാവസ്ഥയിലാണെന്നു തോന്നിപ്പിച്ചാലും പ്രത്യക്ഷത്തിൽ ഒന്നും തന്നെ കണ്ടുപിടിക്കാൻ സാധിക്കുകയില്ലെന്നു സാരം. വിഷാദരോഗത്തിനോടും സമ്മർദത്തിനോടുമുള്ള ശാരീരിക […]
Read Moreകോവിഡ് നിയന്ത്രണവിധേയമാക്കുന്നതിന് സാമൂഹ്യ പ്രതിരോധശേഷി (Herd Immunity) എത്രയും വേഗം കൈവരിക്കേണ്ടത് അനിവാര്യമാണ്.
SARS-CoV-2 വാക്സിനുകളുടെ അംഗീകാരത്തെക്കുറിച്ച് ഉയരുന്ന വർത്തകൾക്കൊപ്പം, herd -ഇമ്മ്യൂണിറ്റി വഴി ഈ പകർച്ചവ്യാധിക്ക് ഒരു അന്ത്യം കാണാൻ സാധിക്കും എന്ന ഒരു ശുഭാപ്തിവിശ്വാസം കൂടെ ഉയരുന്നുണ്ട്. SARS-CoV-2 herd -ഇമ്മ്യൂണിറ്റിയുടെ പരിധി 60% മുതൽ 80% വരെയാണ് ഏകദേശ കണക്ക്. അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജനസംഖ്യയിലെ 80% ആളുകൾക്കും SARS CoV- 2 നെതിരെ മതിയായ ആന്റിബോഡികൾ ഉണ്ടായിരിക്കണം . അത്തരമൊരു ലക്ഷ്യം കൈവരിക്കുന്നതിന് നേരിടുന്ന ഒരു പ്രധാന തടസ്സം ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിലെ വാക്സിൻ എടുക്കാൻ […]
Read Moreഇടക്കിടയ്ക്ക് ഉണ്ടാകുന്ന മൂത്രശങ്ക ഒരു രോഗലക്ഷണമാകാം| 10 തരം രോഗങ്ങൾക്ക് സാധ്യത|അറിഞ്ഞിരിക്കുക
ഇടയ്ക്കിടക്ക് മൂത്രമൊഴിക്കാനുള്ള തോന്നൽ ഒരുപാടുപേരിൽ കാണുന്ന ഒരു അവസ്ഥയാണ്. പുരുഷന്മാരിൽ ചിലപ്പോൾ രാത്രി ഒരുറക്കം കഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ തവണ മൂത്രം പോകാൻ വേണ്ടി എഴുന്നേൽക്കേണ്ടി വരും. ഇത് ഒരു രോഗമാണോ ? ഇടയ്ക്കിടക്കുള്ള മൂത്ര ശങ്ക ഉണ്ടാക്കുന്ന പത്തുതരം രോഗങ്ങൾ വിശദമായി അറിയുക . ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
Read Moreനോ കോംപ്രമൈസ്! വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
നോ കോംപ്രമൈസ്! വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അഭിവന്ദ്യപിതാക്കന്മാരേ, സാംസ്കാരിക നായകന്മാരേ, ഈ നാട് രക്ഷപെടണമെങ്കിൽ നിങ്ങൾ ശബ്ദമുയർത്തിയേ പറ്റൂ. “അവർആദ്യം നമ്മുടെ പള്ളിക്കൂടങ്ങള്‍ തിരഞ്ഞു വന്നു, കുഞ്ഞുങ്ങളെ അവര്‍ ലഹരിയുടെ രുചി പഠിപ്പിച്ചു. ശേഷം അവര്‍ നമ്മുടെ യുവാക്കളെ തിരഞ്ഞുപിടിച്ചു, ശേഷിയുള്ള ഒരു തലമുറയില്‍ മയക്കം സൃഷ്ടിച്ച് വളര്‍ച്ച മുരടിപ്പിച്ചു. തുടര്‍ന്ന്, അവരുടെ രക്തങ്ങളില്‍ അവര്‍ മായം നിറഞ്ഞ മരുന്ന് കലര്‍ത്തി, അത് അവരുടെ വെടിമരുന്ന് ശാലകള്‍ സംഭരിക്കാനുള്ള ശേഷി സമ്പാദിക്കുന്നതിനായിരുന്നു. ഇന്ന് ഈ തെരുവില്‍ […]
Read Moreലോകോത്തര നിലവാരമുള്ള ചികിത്സാ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നിട്ടും, ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ താങ്ങാൻ പല കേരളീയർക്കും ഇപ്പോഴും കഴിയാത്തത് നിർഭാഗ്യകരമാണ്|ഡോ .അരുൺ ഉമ്മൻ
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലൊന്നായി മാറാൻ കേരളത്തിന് കഴിയും… വിദ്യാഭ്യാസആരോഗ്യ മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ച വികസ്വര ലോകത്തിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ജനസംഖ്യ, രോഗാതുരത, മരണനിരക്ക്, എപ്പിഡെമിയോളജിക്കൽ, ആരോഗ്യ പരിവർത്തനങ്ങൾ എല്ലാം വിവിധ വികസിത രാജ്യങ്ങളുമായി സമാനമായ ഒരു മാതൃക പിന്തുടർന്നു വരുന്നു. കുറഞ്ഞ ജനന മരണ നിരക്ക്, ശിശു-മാതൃമരണ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ വീക്ഷിക്കുന്ന ഒരു മാതൃകാ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഉയർന്ന ആയുർദൈർഘ്യം, അനുകൂലമായ ലിംഗഅനുപാതം, […]
Read More