പൗര സ്വാതന്ത്ര്യങ്ങളുടെ അതിരുകൾ അറിയുന്നവരുടെ നാടാക്കി മാറ്റാം.|നല്ലൊരു സ്വാതന്ത്ര്യ ദിനം കൂട്ടരേ .

Share News

രാജ്യം ഇന്ന് 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.. നിരവധി പോരാട്ടങ്ങളിലൂടെ മഹാരധന്‍മാര്‍ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില ഏറെ വലുതാണ്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വാതന്ത്ര്യസമര സേനാനികളടക്കം നിരവധി ആളുകളുടെ ജീവത്യാഗത്തിന്റെ വിലയാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.. 200 വര്‍ഷത്തോളം ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന നമ്മുടെ ഭാരതം സ്വതന്ത്രമാക്കാന്‍ നിരവധി പോരാട്ടങ്ങള്‍ ഇവര്‍ നടത്തി. ജനാധിപത്യവും ഭരണഘടനയും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്തിലുമാണ് രാജ്യത്തിന്റെ നിലനിൽപ് . ഇവയുടെ കാവലാളാകാൻ ഏവർക്കും കഴിയട്ടെ . . സ്വാതന്ത്ര്യദിനാശംസകൾ സ്വാതന്ത്ര്യം…. ചിലർക്കത് […]

Share News
Read More

എം ടി ക്ക് നവതി !| മനുഷ്യരുടെ ബാഹ്യജീവിതത്തെക്കാൾ പ്രധാനം ആന്തരികജീവിതത്തിന്റെ ഉൾകാഴ്ചയരുളുന്ന ആവിഷ്ക്കാരമാണെന്നു എം ടി മലയാളികളെ പഠിപ്പിച്ചു.

Share News

എം ടി ക്ക് നവതി ! മലയാളികളുടെ സർഗാത്മകജീവിതത്തിൽ എക്കാലവും പ്രശോഭിച്ചുനിൽകുന്ന എം ടി വാസുദേവൻനായർ 1933 ജൂലൈ പതിനഞ്ചിനാണ്‌ ജനിച്ചത്. അടുത്ത ശനിയാഴ്ച അദ്ദേഹത്തിന് 90 വയസ്സ് തികയുന്നു. പഠിച്ചും വായിച്ചും കഥകൾ എഴുതിയും സിനിമ സംവിധാനം ചെയ്തും പത്രാധിപരായി സേവനം ചെയ്തുമൊക്കെ മലയാളികളുടെ സാഹിത്യസ്വപ്നങ്ങളെ നിർവൃതിയുടെ പാരമ്യത്തിലെത്തിച്ചുകൊണ്ട് ആ മഹാപ്രതിഭ 90 വർഷങ്ങളിലൂടെ നടക്കുന്നു, ശക്തമായ മനസ്സോടെ, ആർദ്രമായ ഓർമകളോടെ. കാലത്തിന്റെ മാറ്റങ്ങളെ ഘടികാരസൂചിപോലെ കൃത്യവും സൂക്ഷവുമായി ഉൾക്കൊണ്ട് ഒരു ശാസ്ത്രകാരന്റെ നിശിതമായ സത്യസന്ധതയോടെ […]

Share News
Read More

“ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വർഗ്ഗീയവൽക്കരിക്കാനും നുണകൾ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ല. വർഗീയ – വിഭാഗീയ നീക്കങ്ങളെ മലയാളികൾ ഒന്നടങ്കം തള്ളിക്കളണമെന്നഭ്യർത്ഥിക്കുന്നു.” ..|മുഖ്യമന്ത്രി

Share News

വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന “കേരള സ്റ്റോറി” എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവൽക്കരണത്തേയും കാണാൻ. അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര […]

Share News
Read More

ചങ്ങനാശ്ശേരിയിലെ മനോരമയുടെ ലേഖകൻ ശ്രീ ജിക്കു തോമസ്. |നാടിന്റെ സ്പന്ദനം അറിയുന്ന അപൂർവ്വം ചില മാധ്യമപ്രവർത്തകരിൽ ഒരാൾ

Share News

മാധ്യമപ്രവർത്തനം എന്നത് സമൂഹത്തിന് ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഒരു ഉപാധിയാണ്, ഒരു മാധ്യമപ്രവർത്തകനെ പ്രാപ്തനാക്കുന്നത് അവന്റെ വാർത്താ ബോധം ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയിലും ആശങ്ക ഉണർത്തുന്ന ഏതും എന്തും റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴാണ്, അത്തരത്തിൽ ഒരാളാണ് ചങ്ങനാശ്ശേരിയിലെ മനോരമയുടെ ലേഖകൻ ശ്രീ ജിക്കു തോമസ്. നാടിന്റെ സ്പന്ദനം അറിയുന്ന അപൂർവ്വം ചില മാധ്യമപ്രവർത്തകരിൽ ഒരാൾ. ശരിക്കും പറഞ്ഞാൽ ചങ്ങനാശ്ശേരിയുടെ പ്രതിപക്ഷനേതാവ്, ചങ്ങനാശ്ശേക്കാരെ ബാധിക്കുന്ന ഏതൊരു പ്രശ്നവും ജിക്കുവിനോട് പറഞ്ഞാൽ മതി. അത് കുടിവെള്ളപ്രശ്നം ആണെങ്കിലും, വഴി വിളക്കിന്റെ […]

Share News
Read More

“ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളിൽ അവർക്ക് ഞാൻ ആശംസകൾ നേരുന്നതാണ്; അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യുന്നതാണ്.”| ശശി തരൂർ

Share News

ശ്രീ എൽ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ച വളരെ മോശമായ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ കാരണം ഞാൻ സത്യത്തിൽ ഒന്ന് പരിഭ്രമിച്ചു പോയി. നമ്മുടെ രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് മര്യാദ കൈമോശം വന്നിട്ടുണ്ടോ? ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയുമാണ്!! ഗാന്ധിജി സത്യത്തിൽ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്നേഹിക്കാനുമാണ്. അഹിംസ എന്നത് പാപിയോട് […]

Share News
Read More

ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടും|മുഖ്യമന്ത്രി

Share News

ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടും. പൗരന്മാരുടെ മൗലികാവകാശങ്ങൾ ഭരണഘടനാദത്തമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിത്. ആ അവകാശത്തിന്മേല്‍ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ പോലും തങ്ങള്‍ക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളത്. ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാൻ പാടില്ലാത്ത ഫാസിസ്റ്റു മനോഭാവമാണിത്. ഒരു വ്യക്തിയോടുള്ള […]

Share News
Read More