ഓട്ടിസത്തിന് ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും വൈജ്ഞാനിക ശേഷിയും ദൈനംദിന ജീവിത നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമുള്ള കുട്ടിയുടെ കഴിവ് പരിപോഷിപ്പിക്കുകയുമാണ് ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ പ്രധാന ലക്ഷ്യം.
എൻ്റെ സുഹൃത്ത് ജലീഷ് പീറ്ററും രണ്ട് സുഹൃത്തുക്കളും ചേർന്ന് 2018 ഒക്ടോബറിൽ സ്ഥാപിച്ച ഒരു സോഷ്യൽ സംരംഭമാണ് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം. ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്കൂളാണിത്. കോട്ടയം ജില്ലയിലെ കോതനല്ലൂരിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ റസിഡൻഷ്യൽ ഡിവിഷനും ആരംഭിച്ചിരിക്കുകയാണ്. 50 കുട്ടികൾക്ക് ഇനി ഇവിടെ താമസിച്ച് പഠിക്കാം. ഒപ്പം വിവിധ തെറാപ്പികളിലൂടെ ഈ അവസ്ഥയിൽ നിന്നും ഒരു പരിധിവരെ മോചനം […]
Read More