അർബുദം ബാധിക്കുന്ന ഓരോ വ്യക്തിക്കും യഥാർത്ഥത്തിൽ ആ രോഗവുമായിട്ടു മാത്രമല്ല പൊരുതേണ്ടി വരുന്നത് എന്നു നാം മനസ്സിലാക്കണം.
ലിയാ ഇന്നു എന്നെ കാണുവാനായി ഓഫീസിൽ എത്തിയിരുന്നു. Blood Cancer ബാധിയായി RCCയിൽ ചികിത്സ കഴിഞ്ഞു നിലവിൽ പരുമല ആശുപത്രിയിൽ തുടർ ചികിത്സയിൽ ആണ് ഈ കൊച്ചുമിടുക്കി. ഹോം നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരുന്ന വല്യമ്മച്ചിയാണ് റിയയുടെ അച്ഛനും അമ്മയും എല്ലാം. ക്യാൻസറിനും കുടുംബപ്രശ്നങ്ങലക്കും സാമ്പത്തികപ്രതിസന്ധിക്കും ഒന്നും ലിയയുടെ പുഞ്ചിരിയെ മായ്ക്കാനായിട്ടില്ല. കാരണം അവൾ ഒരു പോരാളി ആണ്, അതിജീവിതയാണ്.. എല്ലാറ്റിലുമുപരിയായി ജീവിതത്തെ പൂർണ്ണമനസ്സോടെ സ്നേഹിക്കുന്നവളാണ്. തുടർന്നു പഠിക്കുവാനും, ചുറ്റുമുള്ളവരുടെ ജീവിതങ്ങളിൽ പ്രകാശം പരത്തുവാനും ഇവൾക്കാകട്ടെ എന്നു […]
Read More