നമ്മൾ ഒരിക്കലും നമ്മളെ മറന്ന് ജീവിക്കരുത് എന്ന പാഠമാണ് ഗ്രാൻഡ് മാസ്റ്റർ ജി. എസ്. പ്രദീപ് ഇവിടെ പറഞ്ഞത്. അതാണ് സത്യവും. ലഹരി വിരുദ്ധ ക്യാമ്പെയ്ൻ നടക്കുന്ന ഈ സമയം ഇതൊരു സന്ദേശമായി എല്ലാവരും ഏറ്റെടുക്കണം – നല്ലൊരു നാളേയ്ക്ക് വേണ്ടി
കൈരളി ടി.വിയിലെ ‘അശ്വമേധ’ത്തിലൂടെയാണ് എന്നെ ലോകം അറിഞ്ഞത്. അഞ്ചുവര്‍ഷമായിരുന്നു ആ പരിപാടി. അതില്‍ നിന്നുണ്ടാക്കിയ പണം കൊണ്ടാണ് തിരുവനന്തപുരം പി.ടി.പി നഗറില്‍ ഞാന്‍ ഇരുനില വീടുവച്ചത്. അതിന് ഞാനിട്ട പേരും ‘അശ്വമേധം’ എന്നായിരുന്നു. കൈരളിക്കുശേഷം സ്റ്റാര്‍, സാക്ഷി ടി.വികളിലും ശ്രീലങ്കയിലെ ശക്തി ടി.വിയിലും ക്വിസ് പ്രോഗ്രാം ചെയ്തു. പിന്നീട് ജയ്ഹിന്ദില്‍. അതിനുശേഷം കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്നു. ആരും എന്നെ അന്വേഷിച്ചില്ല. ആരെയും കുറ്റപ്പെടുത്തുന്നതല്ല. ടി.വി.ചാനലുകളുടെ ലൈംലൈറ്റില്‍ വരാത്തതിനാല്‍ എല്ലാവരും മറന്നു. ‘അശ്വമേധ’ത്തിന്റെ വളര്‍ച്ചയാണ് എന്നെ […]
Read More