“രാവിലെ ഇഡ്ഡലിയും സാമ്പാറും വേണോ അപ്പോം മുട്ടക്കറിയും വേണോ എന്ന് ആലോചിച്ചു നടക്കുന്നതിനിടയിൽ പി. എച്. ഡി കൂടി പറ്റില്ല”

Share News

രണ്ടാഴ്ച്ച മുമ്പ് പി. ജി. മൂല്യനിർണയ ക്യാമ്പിൽ വെച്ച് യൂണിവേഴ്സിറ്റിയിൽ സീനിയർ ആയി പഠിച്ച, ഒരു എയ്ഡ്ഡ് കോളേജ് അധ്യാപികയെ കണ്ടു… കുറേ വിശേഷങ്ങൾ പറഞ്ഞു… പറഞ്ഞു വന്ന വഴി എന്റെ പി. എച്. ഡി എന്തായി എന്ന് ചോദിച്ചു.. ഞാൻ അത് ഡ്രോപ്പ് ചെയ്തു എന്ന് പറഞ്ഞപ്പോൾ കാരണം ചോദിച്ചു… എന്റേതായ ചില കാരണങ്ങൾ പറഞ്ഞു… അത് വിട്ടു…

തിരിച്ചു ഞാൻ കക്ഷിയോട് ‘പി. എച്.

ഡി രജിസ്റ്റർ ചെയ്‌തോ?’ എന്ന് ചോദിച്ചു… കിട്ടിയ മറുപടി അത്ഭുദപ്പെടുത്തി… “എന്നും രാവിലെ എണീക്കുമ്പോ തൊട്ട് അടുക്കള പണി… അത് ഒരു വിധത്തിൽ തീർത്തു കോളജിലേക്ക് ഓടും… വൈകിട്ട് തിരിച്ചു വരും…. വീണ്ടും രണ്ട് വയസുള്ള മകളെ നോക്കണം.. വീട്ടു പണികൾ ചെയ്യണം…(ജോലി കിട്ടിയ കൊണ്ട് ജോലിക്ക് പോകുന്നു… അല്ലെങ്കിൽ വീട്ടു പണിയും ചെയ്തു ജീവിക്കേണ്ടി വന്നേനേ എന്ന് ഇടക്ക് കൂട്ടി ചേർത്തു ).

കോളേജിലും ആവശ്യത്തിൽ കൂടുതൽ സ്‌ട്രെസ്സ് ഉണ്ട്… അതിന്റെ കൂടെ റിസർച്ച് കൂടി താങ്ങാൻ പറ്റില്ല… രാവിലെ ഇഡ്ഡലിയും സാമ്പാറും വേണോ അപ്പോം മുട്ടക്കറിയും വേണോ എന്ന് ആലോചിച്ചു നടക്കുന്നതിനിടയിൽ പി. എച്. ഡി കൂടി പറ്റില്ല” 😅… അടിപൊളി 😊

മുക്കാൽ ലക്ഷത്തോളം രൂപയിലധികം മാസ ശമ്പളം വാങ്ങുന്ന ഒരു സ്ത്രീ ഇങ്ങനെ ചിന്തിക്കുമ്പോൾ തുച്ഛമായ വരുമാനം, അല്ലെങ്കിൽ ജോലി ചെയ്തു കിട്ടുന്ന തുക വീട്ടുജോലിക്കാർക്ക് കൂടി കൊടുക്കാൻ തികയാത്ത അവസ്ഥ, അതും അല്ലെങ്കിൽ വീട്ടു ജോലികൾക്കും വൈവാഹിക ജീവിതത്തിലെ ഉത്തരവാദിത്യ ങ്ങൾക്കിടയിൽ പെട്ടു നട്ടം തിരിയുക തുടങ്ങീ പല കാരണങ്ങളാൽ ഒരുപാട് സ്ത്രീകൾ തന്റെ സ്വപ്നങ്ങൾ നഷ്ടപ്പെടുത്തി ‘കുടുംബ ഭരണം’ പ്രൊഫഷൻ ആക്കുന്നു… ( ‘കുടുംബ ഭരണമാണ് ഇഷ്ടം’ എന്ന് പറഞ്ഞു സ്വയം തിരഞ്ഞെടുത്ത സുഹൃത്തുക്കളോട് എതിർപ്പില്ല… നമ്മൾ എല്ലാവരും അത് ചെയ്യുന്നവരുമാണ്… പക്ഷേ, വേറൊരു നിവൃത്തിയുമില്ലാതെ, അല്ലെങ്കിൽ മറ്റുള്ളവരുടെ ചില സ്ഥാപിതതാല്പര്യങ്ങളുടെ മേൽ അത് മാത്രം ചെയ്യേണ്ടി വരുന്ന സ്ത്രീകളെകുറിച്ചാണ് പറയുന്നത്).

കുടുംബം കൂട്ടുത്തരവാദിത്യം ആണെന്നൊക്കെ പല പ്രസംഗങ്ങളിലും ചർച്ചകളിലും കേൾക്കാറുണ്ടെങ്കിലും വിവാഹം, വിശേഷം, പ്രസവം, മക്കളെ വളർത്തൽ, വീട്ടു ജോലി എന്നിങ്ങനെ പല ജീവിത ഭാരങ്ങളുടെ പേരിൽ പുരുഷന്മാർ ഒരിക്കലും അവരുടെ പ്രൊഫഷനും സമയവും ആരോഗ്യവും ( സ്ത്രീകൾ ചിലവഴിക്കുന്നത്രേം ) നഷ്ടപ്പെടുത്താറില്ല…

ശരി അല്ലേ???

DrAnu Tony Augustine 

Share News