തൃക്കാക്കരയില്‍ ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി|പി ടിയുടെ നിലപാടുകള്‍ക്കുളള അംഗീകാരം: ഉമ തോമസ്
തിരുവനന്തപുരം: അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസിന്റ പത്‌നി ഉമാ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്ത് നേതാക്കള്‍ നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. ഉമാ തോമസിന്റെ പേര് കെപിസിസി ഹൈക്കമാന്റിന്് ശുപാര്‍ശ ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. സ്ഥാനാര്‍ഥിയെ കെപിസിസി തീരുമാനിച്ചതായും നിര്‍ദ്ദേശം എഐസിസിക്ക് കൈമാറിയതായും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. പ്രഖ്യാപനം ഇന്ന് വൈകീട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥിയെ ഏകകണ്ഠമായാണ് തീരുമാനിച്ചത്. ഒരു പേര് മാത്രമാണ് പരിഗണിച്ചതെന്നും ആര്‍ക്കും എതിര്‍പ്പില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. […]
Read More