തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : സൂക്ഷ്മപരിശോധന പൂർത്തിയായി

Share News

കാക്കനാട്: തൃക്കാക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കളക്ടറേറ്റിൽ പൂർത്തിയായി. ആകെ ലഭിച്ച 18 നാമനിർദ്ദേശ പത്രികകളിൽ എട്ട് പേരുടെ പത്രികകൾ അംഗീകരിച്ചു. പത്ത് പത്രികകൾ വിവിധ കാരണങ്ങളാൽ തള്ളി. ഡോ.ജോ ജോസഫ്, ഉമാ തോമസ്, രാധാകൃഷ്ണൻ എ.എൻ, ബോസ്കോ ലൂയിസ്, സി.പി.ദിലീപ് നായർ, മന്മഥൻ, ജോമോൻ ജോസഫ് സ്രാമ്പിക്കൽ, അനിൽ കുമാർ ടി.ടി എന്നിവരുടെ പത്രികളാണ് അംഗീകരിച്ചത്. ഡോ.കെ.പത്മരാജൻ, സിന്ധു മോൾ ടി.പി, എൻ.സതീഷ്, അജിത് കുമാർ പി, വേണുകുമാർ ആർ, […]

Share News
Read More

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.ജോ ജോസഫിന്, നാമനിർദ്ദേശപത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകിയത് രാജ്യത്തെ ഏറ്റവും പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധരിൽ ഒരാളായ പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയപ്പുറം ആണ്.

Share News

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.ജോ ജോസഫിന്, നാമനിർദ്ദേശപത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകിയത് രാജ്യത്തെ ഏറ്റവും പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധരിൽ ഒരാളായ പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയപ്പുറം ആണ്. ഡോ.ജോ ജോസഫിന്റെ ടീമിന് നേതൃത്വം നൽകുന്ന അദ്ദേഹത്തിൽ നിന്നു തന്നെ കെട്ടിവെക്കാനുള്ള തുക സ്ഥാനാർത്ഥി ഏറ്റുവാങ്ങി. ഡോക്ടർ ഷേണായിയും ഡോക്ടർ ജുനൈദ് റഹ്മാനും ഒപ്പമുണ്ടായി. പ്രമുഖ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യവുമുണ്ടായി.

Share News
Read More

തൃ​ക്കാ​ക്ക​ര: എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി

Share News

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍. ബി​ജെ​പി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

Share News
Read More

“തൃക്കാക്കര മണ്ഡലം എന്റെ സ്വന്തം സ്ഥലമാണ്. ഇവിടുത്തെ ആളുകളുമായി എനിക്ക് ഏറെ ഹൃദയബന്ധമുണ്ട്. ഇവിടുത്തെ ഓരോ സ്പന്ദനവും പി.ടി.യെപ്പോലെ എനിക്കും തിരിച്ചറിയാനാകും”|ഉമ തോമസ്

Share News

പ്രിയപ്പെട്ടവരെ, പി.ടി.കണ്ട വികസന സ്വപ്നങ്ങൾക്ക് തുടർച്ചയേകാൻകോൺഗ്രസ് പ്രസ്ഥാനം എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ പി.ടി.ക്കായി ഒരു വോട്ട് തന്നെയാണ് ഞാൻ അഭ്യർത്ഥിക്കുന്നത്. പി.ടി. കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തിൽ ചേർത്തുവച്ചിരുന്ന മണ്ഡലമാണ് തൃക്കാക്കര .അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങൾക്കും നിലപാടുകൾക്കും പിന്നാലെ സഞ്ചരിക്കുക എന്ന വലിയ ദൗത്യമാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്. വികസനത്തിലും പരിസ്ഥിതി പ്രശ്നങ്ങളിലും സാമൂഹ്യ വിഷയങ്ങളിലും പി.ടി. സ്വീകരിച്ചിരുന്ന ഉറച്ച നിലപാടുകൾ പിന്തുടർന്നുകൊണ്ടാകും മുന്നോട്ടുള്ള എന്റെ യാത്ര. […]

Share News
Read More

ഇ​ട​തു​പ​ക്ഷ​മാ​ണ് ഹൃ​ദ​യ​പ​ക്ഷം; സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ച​ത് ഭാ​ഗ്യം: ഡോ. ​ജോ ജോ​സ​ഫ്

Share News

കൊച്ചി: ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. ചരിത്രത്തിലാദ്യമായമാണ് സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉണ്ടായത്. അതിന് ഒറ്റക്കാരണം പിണറായി സര്‍ക്കാരിന്റെ വികസനവും കരുതലുമായിരുന്നു. ആ തരംഗത്തിനൊപ്പം നില്‍ക്കാന്‍ തൃക്കാക്കരയ്ക്ക് കഴിയാത്തതില്‍ ഓരോ തൃക്കാക്കരക്കാരനും വിഷമമമുണ്ടായിരുന്നു. അതിന് കിട്ടിയ ഒരവസരമായി ഇതിനെ കാണുന്നു. ഹൃദ് രോഗവിദഗ്ധനായ ഞാന്‍ എന്നും ഇടതുപക്ഷത്തായിരുന്നു. ഇടതുപക്ഷമാണ് ഹൃദയപക്ഷം. മനുഷ്യന്റെ ഏത് വേദനകള്‍ക്കും ഒപ്പം നില്‍ക്കുന്ന പക്ഷമാണ് ഇടതുപക്ഷം. സ്ഥാനാര്‍ഥിയായത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും ജോ ജോസഫ് […]

Share News
Read More

തൃക്കാക്കര: ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Share News

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ലിസി ഹോസ്പിറ്റലിലെ ഡോക്ടറാണ്.അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്ന് ജയരാജന്‍ പറഞ്ഞു. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് അദ്ദേഹമെന്നും കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജനങ്ങളുടെയാകെ അംഗീകാരം നേടിയയാളാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്‌. കേരളത്തിന്റെ സമഗ്രമായ വികസനം മുന്‍നിര്‍ത്തിയാണ് ഇടതുമുന്നണി ജനങ്ങളെ സമീപിക്കുന്നത്, എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കായി ജനോപകാരനടപടികള്‍ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് […]

Share News
Read More

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് പ്രാദേശിക വികാരം: കെ.സുധാകരന്‍ എംപി

Share News

തിരുവനന്തപുരം: പ്രദേശിക രാഷ്ട്രീയ വികാരം പ്രതിഫലിച്ച തെരഞ്ഞെടുപ്പ് ഫലമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്ത് വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ദേശീയ രാഷ്ട്രീയവും ജനകീയ വിഷയങ്ങളും ചര്‍ച്ച ചെയ്തോ എന്ന കാര്യത്തില്‍ സംശയമാണ്. വര്‍ഗീയ ധ്രൂവീകരണം ജനാധിപത്യത്തിന് മേല്‍ എത്രത്തോളം ആധിപത്യം സ്ഥാപിക്കുന്നു എന്നതിന് തെളിവാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം. ഇത് അപകടകരമായ പ്രവണതയാണ്. അധികാരവും പണവും തെരഞ്ഞെടുപ്പ് ഫലത്തെ ഒരുപരിധിവരെ സ്വാധീനിച്ചു എന്നതാണ് യുപിയിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നത്. ദളിതര്‍ക്കും സ്ത്രീകള്‍ക്കും […]

Share News
Read More

‘യോഗി ആധിപത്യം’: യുപിയിലും ഭരണത്തുടർച്ച

Share News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്നര പതിറ്റാണ്ടത്തെ ചരിത്രം തിരുത്തിയാണ് ബിജെപി ഭരണത്തുടര്‍ച്ച നേടുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ 270 ലേറെ സീറ്റുകളില്‍ ലീഡ് നേടിയാണ് ബിജെപി ചരിത്ര വിജയം കരസ്ഥമാക്കുന്നത്. ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥ് മുന്നിട്ടു നില്‍ക്കുകയാണ്. ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകുന്നതോടെ, 1985 ന് ശേഷം യുപിയില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മാറുന്നു. 1985 ല്‍ കോണ്‍ഗ്രസാണ് യുപിയില്‍ അവസാനമായി തുടര്‍ഭരണം നേടിയത്. അന്ന് വീര്‍ബഹാദൂര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച നേടിയത്. ഹാഥ് രസ്, ഉന്നാവ് […]

Share News
Read More

പഞ്ചാബില്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് എഎപി

Share News

അമൃത്സര്‍: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗം. ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തകര്‍ത്ത് എഎപി ലീഡ് കേവലഭൂരിപക്ഷവും കടന്ന് മുന്നേറുന്നു. 94 സീറ്റുകളിലാണ് എഎപി മുന്നിട്ടു നില്‍ക്കുന്നത്. അകാലിദള്‍ ശക്തിമേഖലകളിലും എഎപിയുടെ കുതിപ്പാണ്. ഡല്‍ഹിയ്ക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്തു കൂടി ആംആദ്മി പാര്‍ട്ടി ഭരണത്തിലേറാനുള്ള സാഹചര്യമാണ് സംജാതമാകുന്നത്. എക്‌സിറ്റ് പോള്‍ പ്രവചനത്തെ ശരിവെക്കുന്ന ഫലമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ലീഡ് 13 സീറ്റുകളിലേക്ക് പിന്തള്ളപ്പെട്ടു. അകാലിദള്‍ എട്ടും ഉം ബിജെപി ഏഴും സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. […]

Share News
Read More