എല്ലാ ദുരന്തങ്ങളിലും പുനരധിവാസം ഒരു മുൻഗണനാ വിഷയമാണ് .പുനരധിവാസം ഇല്ലാതെ എങ്ങനെസ്വസ്ഥത നില നിർത്താനാകും?|ഡോ .സി ജെ ജോൺ
സംസ്ഥാന പബ്ലിക് റിലേഷൻ വകുപ്പിന്റെ സമകാലിക ജനപഥം മാസികയിലെ വയനാട് അതിജീവനം പതിപ്പിൽ നിന്ന് (5 minutes read ) ദുരന്തങ്ങൾ (Disasters)മനുഷ്യ നിർമ്മിതമാകാം.പ്രകൃതിയുടെ കലി തുള്ളലുമാകാം .പലതും ഒരു പരിധി വരെ തടയാം .പ്രതിരോധിക്കുന്ന എല്ലാ ഏർപ്പാടുകളെയും തട്ടി തകർത്തു ചിലത് നാശത്തിന്റെ താണ്ഡവമാടുകയും ചെയ്യും. ആറ് പ്രേത്യേകതകളാണ് ഒരു ദുരന്തത്തെ മനസ്സ് പൊള്ളിക്കുന്ന അനുഭവമാക്കി മാറ്റുന്നത് .പെട്ടെന്ന് ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്. ആഘാതമേൽക്കുന്നവർക്ക് ഒരുക്കങ്ങൾ ഉണ്ടാവില്ല. പ്രവചനാതീതമെന്നതാണ് രണ്ടാമത്തെ പ്രേത്യേകത .നിയന്ത്രിക്കാനാവാത്തതെന്നതാണ് മൂന്നാമത്തെ തലം. […]
Read More