എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതി; ന്യൂസ്‌ക്ലിക്കിനെതിരായ നടപടി പ്രതിഷേധാര്‍ഹം; പിണറായി വിജയന്‍

Share News

തിരുവനന്തപുരം: ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലിനെതിരായ ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ന്യൂസ് ക്ലിക്കിനെതിരായ ഡല്‍ഹി പൊലീസിന്റെ നടപടി പുന:പരിശോധിക്കണം.എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാര്‍ത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ […]

Share News
Read More

മയക്കുമരുന്നിന്റെ ഉത്പാദനത്തിനും വിപണനത്തിനുമെതിരെ എന്തുകൊണ്ടാണ് കാര്യക്ഷമമായ നടപടിയുണ്ടാകാത്തത് !?

Share News

ചാന്ദ്‌നി എന്ന കുഞ്ഞിനുണ്ടായതുപോലുള്ള ദുരന്തങ്ങൾ എന്റെയൊക്കെ ബാല്യകാലങ്ങളിൽ കേട്ടുകേൾവില്ലാത്തതായിരുന്നു. ഇന്ന് എവിടെയും സുലഭമായി ലഭിക്കുന്നതുപോലുലുള്ള മയക്കുമരുന്നുകൾ അന്നില്ലായിരുന്നു. സംസ്ഥാനം ഭരിക്കുന്ന സർക്കാർ നിശ്ചയദാർഢ്യത്തോടെ തീരുമാനിച്ചാൽ ഒരാഴ്‌ചയോ, കൂടിയാൽ ഒരു മാസമോകൊണ്ട് നിശ്ശേഷം ഇല്ലായ്മചെയ്യാൻ കഴിയുന്ന മയക്കുമരുന്നിന്റെ ഉത്പാദനത്തിനും വിപണനത്തിനുമെതിരെ എന്തുകൊണ്ടാണ് കാര്യക്ഷമമായ നടപടിയുണ്ടാകാത്തത് !? ചെറുതും വലുതുമായ മയക്കുമരുന്ന് പിടിത്തങ്ങളുടെ വാർത്തകൾ നിരന്തരം നമ്മൾ കേൾക്കുന്നുണ്ടെങ്കിലും അതിന്മേൽ ശരിയായ ശിക്ഷാനടപടികൾ ഉണ്ടാകുന്നുണ്ടോ ? യഥാർത്ഥ ഉറവിടങ്ങളിലേക്ക് ഇതിന്റെ അന്വേഷണങ്ങൾ എത്തുകയോ വേരുകൾ അറുത്തുമാറ്റുകയോ ചെയ്യുന്നില്ല എന്നതാണ് വസ്‌തുത.ചാന്ദ്‌നിയോടെ […]

Share News
Read More

വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം, പൊലീസുകാര്‍ക്കെതിരെ നടപടി വേണം; ഐഎംഎ

Share News

തിരുവനന്തപുരം; ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പൊലീസിന്റെ ഭാഗത്തെ വീഴ്ചയാണ് മരണകാരണമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൂടാതെ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരംനല്‍കണമെന്നും സംഘടന പറഞ്ഞു. ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി പുതിയ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ആശുപത്രി ആക്രമണങ്ങളില്‍ ഒരു മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തണം. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഒരു കൊല്ലത്തിനുള്ളില്‍ ശിക്ഷാവിധി പ്രഖ്യാപിക്കണം. പ്രത്യേക […]

Share News
Read More

വാർത്ത ശരിയല്ല, അടിസ്ഥാനപരമായ പഠനം നടത്താതെയാണ് ഇത്തരം വാർത്ത വന്നിട്ടുള്ളത് എങ്കിൽ ഇത്തരം ഭീതി ജനകമായ വാർത്ത സൃഷ്ടിക്കുന്നവർക്കെതിരെ ഗവണ്മെന്റ് അന്വേഷണം നടത്തണം. നടപടി സ്വീകരിക്കണം

Share News

രാവിലെ മനോരമ പത്രത്തിലെആദ്യ പേജ് വാർത്ത വായിച്ചപ്പോൾ ഞെട്ടിപ്പോയി,കുട്ടനാട് വീണ്ടും താഴുന്നു . മൂന്ന് കോളം വാർത്ത മനോരമ പോലെ ഒരു പത്രത്തിൽ ഈ വാർത്തവന്നാൽ പലായനം തുടർക്കഥയായ നാട്ടിൽ നിന്നും അവശേഷിക്കുന്നവർ കൂടി കെട്ടും ഭാണ്ഡവും മുറുക്കി പോകാൻ നിർബന്ധിതരാകില്ലേ?ഇന്നലെയും ചെറിയ വാർത്ത അവർ ഇട്ടിരുന്നു. ഭയാശങ്കകളാടുകൂടി വാർത്ത മുഴുവൻവായിച്ചു അന്താരാഷ്ട്ര കായൽകൃഷി ഗവേഷണ കേന്ദ്രമാണ് പഠനം നടത്തിയത്. ഇത്തരം ഒരു ഗവേഷണം നടത്താൻ തക്ക സാങ്കേതിക വൈദഗ്ധ്യം അന്താരാഷ്ട്ര കായൽകൃഷി ഗവേഷണകേന്ദ്രത്തിന് സ്വന്തമായിട്ടുണ്ടോ? അതോ […]

Share News
Read More

രാജ്യസഭയിലും സസ്പെൻഷൻ: കേരള എം.പിമാർ അടക്കം 19 പേർക്കെതിരെ നടപടി

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ല്‍ ന​ടു​ത്ത​ള​ത്തി​ല്‍ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​തി​ന് 19 എം​പി​മാ​ർക്ക് സസ്പെൻഷൻ. സിപിഎമ്മിലെ എഎ റഹീം, വി ശിവദാസന്‍, സിപിഐയിലെ പി സന്തോഷ്‌കുമാര്‍ എന്നിവരാണ് നടപടി നേരിട്ട, കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ സുസ്മിത ദേവ്, മൗസം നൂര്‍, ശാന്ത ഛേത്രി, ഡോല സെന്‍, ശന്തനു സെന്‍, അഭിരഞ്ജന്‍ ബിസ്വാര്‍, നദീമുര്‍ ഹഖ്, ഡിഎംകെയിലെ ഹമാമദ് അബ്ദുല്ല, എസ് കല്യാണ സുന്ദരം, ആര്‍ ഗിരന്‍ജന്‍, എന്‍ആര്‍ ഇളങ്കോ, കനിമൊഴി, എം ഷണ്‍മുഖം, ടിആര്‍എസിലെ ബി ലിംഗയ്യ യാദവ്, രവിഹന്ദ്ര […]

Share News
Read More