പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന |അതിരുകടന്നതായിപ്പോയി| സമുദായങ്ങളെ ഭിന്നിപ്പിക്കരുത് |കോൺഗ്രസ് നേതാക്കൾ
പ്രതിപക്ഷനേതാവും കെപിസിസി വർക്കിങ് പ്രസിഡണ്ടും അവരുടെ ഫേസ്ബുക്കിൽ പ്രതികരിച്ചത് കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ജെന്‍ഡറോ ഇല്ല. കൊലപാതകങ്ങള്‍, തീവ്ര നിലപാടുകള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും സത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നതും വരെ എന്തെല്ലാം നീചവും ഭീകരവുമായ സംഭവപരമ്പരകളാണ് ദിവസേന അരങ്ങേറുന്നത്. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും […]
Read Moreനോ കോംപ്രമൈസ്! വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
നോ കോംപ്രമൈസ്! വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അഭിവന്ദ്യപിതാക്കന്മാരേ, സാംസ്കാരിക നായകന്മാരേ, ഈ നാട് രക്ഷപെടണമെങ്കിൽ നിങ്ങൾ ശബ്ദമുയർത്തിയേ പറ്റൂ. “അവർആദ്യം നമ്മുടെ പള്ളിക്കൂടങ്ങള്‍ തിരഞ്ഞു വന്നു, കുഞ്ഞുങ്ങളെ അവര്‍ ലഹരിയുടെ രുചി പഠിപ്പിച്ചു. ശേഷം അവര്‍ നമ്മുടെ യുവാക്കളെ തിരഞ്ഞുപിടിച്ചു, ശേഷിയുള്ള ഒരു തലമുറയില്‍ മയക്കം സൃഷ്ടിച്ച് വളര്‍ച്ച മുരടിപ്പിച്ചു. തുടര്‍ന്ന്, അവരുടെ രക്തങ്ങളില്‍ അവര്‍ മായം നിറഞ്ഞ മരുന്ന് കലര്‍ത്തി, അത് അവരുടെ വെടിമരുന്ന് ശാലകള്‍ സംഭരിക്കാനുള്ള ശേഷി സമ്പാദിക്കുന്നതിനായിരുന്നു. ഇന്ന് ഈ തെരുവില്‍ […]
Read Moreവലിയ മണിമാളികകളിൽഅന്തിയുറങ്ങുന്നവനെക്കാൾ സുഖനിദ്ര ഒരുപക്ഷേ ഒരു സാധാരണക്കാരന് കിട്ടിയേക്കാം.
വലിയ മണിമാളികകളിൽഅന്തിയുറങ്ങുന്നവനെക്കാൾ സുഖനിദ്ര ഒരുപക്ഷേ ഒരു സാധാരണക്കാരന് കിട്ടിയേക്കാം.നമ്മൾ വിചാരിക്കും ജീവിതത്തിൽ ഏറ്റവും പ്രയാസവും ബുദ്ധിമുട്ടും അനുഭവിക്കുന്നത് നമ്മൾ മാത്രമാണെന്ന്, എന്നാൽ വലിയ രീതിയിൽ ജീവിച്ച് അഭിമാനവും അപമാനവും ഓർത്ത് ഒന്നും ആരെയും അറിയിക്കാതെ എത്രയോ ആളുകൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. അടുത്തയിടെ അന്തരിച്ച നൗഷാദ് അവരിലൊരാളായിരുന്നു. സ്വന്തം വീടുവരെ ജപ്തി ഭീഷണിയിൽ, എത്രയുണ്ടായാലും ഒരു ചെറിയ രോഗം മതി നമ്മൾ ദാരിദ്ര്യം അനുഭവിക്കാൻ. ഇതുപോലെ സിനിമ പിടിച്ച് കാശു പോയ പലരും ഉണ്ട്. അവരുടെയൊക്കെ […]
Read Moreദേവാലയങ്ങൾ ആശുപത്രികൾ ആകുമ്പോൾ!!!
ക്രൂശിത രൂപത്തിനുതാഴെ, അൾത്താരയോട് ചേർന്ന് ഓക്‌സിജൻ സിലണ്ടറുകൾ ഉൾപ്പെടെയുള്ള ചികിത്‌സാ സംവിധാനങ്ങൾ ക്രമീകരിച്ച ഈ ദേവാലയത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഫിലിപ്പൈൻസിലെ ക്യൂസോൺ സിറ്റി ആശുപത്രിയിലെ ദേവാലയയം. ആശുപത്രിക്കിടക്കൾക്ക് കടുത്ത ക്ഷാമം നേരിടുമ്പോൾ കൈക്കൊണ്ട ഈ നിർണായ ഇടപെടൽ ശ്രദ്ധേയമായിക്കഴിഞ്ഞു. വിശ്വാസജിവിതവും ആരാധനാലയവും വേദനിക്കുന്നവർക്കും വിഷമിക്കുന്നവർക്കും വേണ്ടപ്പോൾ ഉപയോഗിക്കാനാണെന്ന് കരുതുന്നതുകൊണ്ടാണ് ഇത്തരം ശുശ്രുഷകൾ പള്ളിക്കുള്ളിൽപോലും അനുവദിക്കുന്നത് . സഭയുടെ സാർവത്രിക സാമൂഹ്യ ചിന്തകൾ മനസ്സിലാക്കണം .സഭയുടെ സംവിധാനം ,നേതൃത്വം നന്മകൾ നിറഞ്ഞതാണ് സാബു ജോസ് ,എറണാകുളം .
Read Moreസംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ ‘എന്റെ ജില്ല’ ആപ്പ് ആരംഭിച്ചു
പുതിയ കാലത്തിൽ നമ്മളിൽ പലരും റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഷോപ്പിംഗ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും അവലോകനങ്ങളും നിർദേശങ്ങളും റേറ്റിങ്ങും ആർക്കും കാണാവുന്ന വിധം പരസ്യവുമാണ്. ഇത് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്നു. സമാന രീതിയിൽ, സർക്കാർ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കുകയാണ്. അതിനാണ് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ ‘എന്റെ ജില്ല’ ആപ്പ് ആരംഭിച്ചത്. ഈ ആപ്പിലൂടെ, പൗരന്മാർക്ക് […]
Read Moreഇതെഴുതുമ്പോൾ കണ്ണിലൊരു നനവുണ്ട്. അങ്ങനെ പറഞ്ഞാൽ അതു പാതി കളവാണ്, ശരിക്കും ഒന്നു പൊട്ടിക്കരയാൻ തന്നെ തോന്നുന്നുണ്ട്. ‘Home’ എന്ന വാക്കിന് ഇത്ര മധുരമുണ്ടായിരുന്നോ!
‘ഒലിവർ ട്വിസ്റ്റ്’ എന്നൊരപ്പൻ സ്ക്രീനിൽ നിന്നു ദേ, ഇപ്പോൾ ഹൃദയത്തിലേക്കു കയറി വന്നിട്ടുണ്ട്. സ്നേഹത്തിന്റെ നനുത്ത ഒരു നൂലിഴ കൊണ്ട് അയാൾ ചങ്കിനെ വരിഞ്ഞു മുറുക്കുന്നു. വല്ലാതെ വീർപ്പു മുട്ടിക്കുന്നു. തീരെ ദുർബലനെന്നു കരുതിയ അയാളുടെ നിശ്വാസങ്ങൾക്കു പോലും ഇപ്പോൾ എന്തൊരു കരുത്താണ്. കഥയുടെ അതിർവരമ്പുകൾ ഭേദിച്ച് ജീവിതത്തിലേക്കു കയറി വന്നിട്ട് മെല്ലിച്ച മുഖത്തെ ഒട്ടിയ കവിൾത്തടങ്ങൾ കൊണ്ട് അയാൾ ഒരു ചിരി ചിരിക്കുന്നുണ്ട്. ഈ ഭൂമിയിലെ എല്ലാ അപ്പൻമാരും മുഖത്തണിയേണ്ട ഒരു പുഞ്ചിരി. എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ, […]
Read Moreഎൻ്റെ ജീവിതത്തിൽ ഇടയ്ക്കിടെ സംഭവിക്കുന്നത് ഞാനീ സിനിമയിൽ കണ്ടു. ആ സീനിലെ ഇന്ദ്രൻസേട്ടനിൽ എൻ്റെ അച്ഛനേയും കണ്ടു|ഹോം
ചെറുപ്പത്തിൽ കിടക്കയിൽ അച്ഛനെ കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങിയിട്ടുണ്ട്. അരുമയായ ഉമ്മകൾക്കിടയിൽ അച്ഛൻ തൻ്റെ താടിയിലെ കുറ്റി രോമങ്ങൾ കൊണ്ട് ഇക്കിളിയിട്ടിട്ടുണ്ട്. കഥകൾ പറഞ്ഞ് ഉറക്കി യിട്ടുണ്ട്. കുറെക്കൂടി മുതിർന്നപ്പോൾ അതൊക്കെ ഇല്ലാതായി. മനസിൽ അടുപ്പമുണ്ടെങ്കിലും ഒരകലം വന്നു ചേർന്നു. പരസ്പരം തൊടുന്നത് സ്പർശിക്കുന്നത് ഒക്കെ വിരളമായി. ഒന്നു കെട്ടിപ്പിടിക്കാൻ കൈകോർത്തു നടക്കാൻ അച്ഛൻ ആഗ്രഹിക്കുണ്ടാകാം. പക്ഷേ അതൊന്നും സാധിക്കാറില്ല. അച്ഛനും ആൺമക്കളും തമ്മിലുള്ള ഈ അകലം എൻ്റെ കാര്യത്തിൽ മാത്രമാകണമെന്നില്ല. ഒരുപാട് അച്ഛൻമാർക്കും മക്കൾക്കുമിടയിൽ ഈ വിടവുണ്ടായേക്കാം. […]
Read Moreഇന്നലെ എന്നത് ഒരു വേസ്റ്റ് പേപ്പർ ആണ്, ഇന്ന് എന്നുള്ളത് ന്യൂസ് പേപ്പറും, നാളെ എന്നുള്ളത് ക്വസ്റ്റ്യൻ പേപ്പറുമാണ്, അതിനാൽ ആലോചിച്ച് വായിച്ച് ഉത്തരം എഴുതുക, അല്ലെങ്കിൽ ജീവിതം ഒരു ടിഷ്യൂപേപ്പറാകും
ഇന്നലെ എന്നത് ഒരു വേസ്റ്റ് പേപ്പർ ആണ്, ഇന്ന് എന്നുള്ളത് ന്യൂസ് പേപ്പറും, നാളെ എന്നുള്ളത് ക്വസ്റ്റ്യൻ പേപ്പറുമാണ്, അതിനാൽ ആലോചിച്ച് വായിച്ച് ഉത്തരം എഴുതുക, അല്ലെങ്കിൽ ജീവിതം ഒരു ടിഷ്യൂപേപ്പറാകും. ഡോക്ടർ എപിജെ അബ്ദുൽ കലാം തമാശരൂപേണ കുട്ടികളോട് പറഞ്ഞതാണെങ്കിലും ഒട്ടേറെ അർത്ഥതലമുള്ള ഒരു വാചകമാണിത്. അതായത് കഴിഞ്ഞുപോയതിനെക്കുറിച്ച് സങ്കടപ്പെടാതെ ഇരിക്കുക, വരാനുള്ളതിനെക്കുറിച്ച് ആധി പിടിക്കാതെ ഇരിക്കുക. ഈ ജീവിക്കുന്ന നിമിഷത്തെക്കുറിച്ച് ചിന്തിക്കുക, അതിൽ മാത്രം ജീവിക്കുക. ഓരോ മനുഷ്യനും ഓരോ വലിയ നിഗൂഢതയാണ്, പുറമേക്ക് […]
Read Moreസമ്പൂര്‍ണ അടച്ചിടല്‍ ഞായറാഴ്ച മാത്രം:കല്യാണത്തിനും മരണത്തിനും ഇരുപതുപേര്‍ മാത്രം, കടകള്‍ ഒന്‍പതു വരെ, ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് തുടരുന്ന ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ഓരോ പ്രദേശത്തെയും ആയിരം പേരില്‍ എത്രപേര്‍ രോഗികളുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാവും ഇനിമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി നിജപ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. ഓരോ പ്രദേശത്തും ആയിരത്തിനു പത്തു പേരില്‍ കൂടുതല്‍ രോഗികളുണ്ടെങ്കില്‍ അവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന്, ചട്ടം 300 അനുസരിച്ച് സഭയില്‍ നടത്തിയ പ്രസ്താവനയില്‍ […]
Read More