എംടി, വായിക്കുന്ന എല്ലാ മലയാളികള്‍ക്കുമെന്ന പോലെ എനിക്കും വാക്കുകളുടെ ഉത്സവം. കവിതാമയമായ ഗദ്യം കൊണ്ടും വാങ്മയസായകം കൊണ്ടും ഹൃദയസംഗീതമുണര്‍ത്തുന്ന വാക്കിന്റെ ആചാര്യന് നവതി ആശംസകള്‍!

Share News

പതിമൂന്നാം വയസ്സിലാണ് മഞ്ഞ് വായിക്കുന്നത്. ഡാഡിയുടെ സാമാന്യം വലിയ പുസ്തക ഷെല്‍ഫില്‍ നിന്ന് എംടിയുടെ സര്‍ദാര്‍ജി പറയുന്നതു പോലെ ‘വീണു കിട്ടിയ’ ചെറിയ പുസ്തകം (നോവലല്ല, നോവെല്ല). അന്ന് മുതല്‍ ഈ പ്രായത്തിനിടയ്ക്ക് എത്ര തവണ മഞ്ഞ് വായിച്ചിട്ടണ്ട് എന്നറിയില്ല. ഒരു പക്ഷേ, ഒരു ഡസനോളം തവണ പലപ്പോഴായി, പല പുറങ്ങളായി… ഗദ്യം കാവ്യമാകുന്നതിന്റെ രാസലാവണ്യ ജാലകങ്ങള്‍ എട്ടാം ക്ലാസുകാരന്‍ പയ്യനു മുന്നിൽ തുറന്നിട്ടത് മഞ്ഞ്. എന്തൊരു ഭംഗിയാണാ വരികള്‍ക്ക്. വാക്കുകള്‍ കൊണ്ടു തീര്‍ക്കുന്ന സംഗീതം. നൈനിത്താളിന്റെ […]

Share News
Read More

‘കേരളത്തിന്റെയാകെ അഭിമാനമൂഹൂര്‍ത്തം’: എംടി​ക്ക് ന​വ​തി ആ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: എംടി​യു​ടെ ന​വ​തി കേ​ര​ള​ത്തി​ന്‍റെ​യാ​കെ അ​ഭി​മാ​ന​മു​ഹൂ​ർ​ത്ത​മാ​ണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന​മ്മു​ടെ സാം​സ്‌​കാ​രി​ക​ത​യു​ടെ ഈ​ടു​വെ​യ്പ്പി​ന് ഇ​ത്ര​യ​ധി​കം സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ള്ള അ​ധി​കം പേ​രി​ല്ല. മ​ല​യാ​ള​ത്തെ ലോ​ക​സാ​ഹി​ത്യ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​തു​ല്യ​മാ​യ പ​ങ്കാ​ണ് എം.​ടി​യ്ക്കു​ള്ള​ത്. സാ​ഹി​ത്യ​കാ​ര​ൻ എ​ന്ന നി​ല​യ്ക്ക് മാ​ത്ര​മ​ല്ല, പ​ത്രാ​ധി​പ​രെ​ന്ന നി​ല​യി​ലും ച​ല​ച്ചി​ത്ര​കാ​ര​ൻ എ​ന്ന നി​ല​യി​ലും അ​നു​പ​മാ​യ സം​ഭാ​വ​ന​ക​ൾ അ​ദ്ദേ​ഹം ന​ൽ​കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എം ​ടി കാ​ല​ത്തെ സൂ​ക്ഷ്മ​മാ​യി നോ​ക്കി​ക്കാ​ണു​ക​യും സാ​ഹി​ത്യ​സൃ​ഷ്ടി​ക​ളി​ൽ വൈ​കാ​രി​ക തീ​ക്ഷ്ണ​ത​യോ​ടെ, അ​നു​ഭൂ​തി​ജ​ന​ക​മാം വി​ധം ആ ​കാ​ഴ്ച പ​ക​ർ​ന്നു വ​യ്ക്കു​ക​യും ചെ​യ്തു. ജ​ന​മ​ന​സു​ക​ളെ വി​ഷ​ലി​പ്ത​മാ​ക്കു​ന്ന വി​ദ്വേ​ഷ […]

Share News
Read More

എം ടി ക്ക് നവതി !| മനുഷ്യരുടെ ബാഹ്യജീവിതത്തെക്കാൾ പ്രധാനം ആന്തരികജീവിതത്തിന്റെ ഉൾകാഴ്ചയരുളുന്ന ആവിഷ്ക്കാരമാണെന്നു എം ടി മലയാളികളെ പഠിപ്പിച്ചു.

Share News

എം ടി ക്ക് നവതി ! മലയാളികളുടെ സർഗാത്മകജീവിതത്തിൽ എക്കാലവും പ്രശോഭിച്ചുനിൽകുന്ന എം ടി വാസുദേവൻനായർ 1933 ജൂലൈ പതിനഞ്ചിനാണ്‌ ജനിച്ചത്. അടുത്ത ശനിയാഴ്ച അദ്ദേഹത്തിന് 90 വയസ്സ് തികയുന്നു. പഠിച്ചും വായിച്ചും കഥകൾ എഴുതിയും സിനിമ സംവിധാനം ചെയ്തും പത്രാധിപരായി സേവനം ചെയ്തുമൊക്കെ മലയാളികളുടെ സാഹിത്യസ്വപ്നങ്ങളെ നിർവൃതിയുടെ പാരമ്യത്തിലെത്തിച്ചുകൊണ്ട് ആ മഹാപ്രതിഭ 90 വർഷങ്ങളിലൂടെ നടക്കുന്നു, ശക്തമായ മനസ്സോടെ, ആർദ്രമായ ഓർമകളോടെ. കാലത്തിന്റെ മാറ്റങ്ങളെ ഘടികാരസൂചിപോലെ കൃത്യവും സൂക്ഷവുമായി ഉൾക്കൊണ്ട് ഒരു ശാസ്ത്രകാരന്റെ നിശിതമായ സത്യസന്ധതയോടെ […]

Share News
Read More

സി.എൽ ജോസ്: അന്തസ്സുറ്റ നാടകതപസ്യയ്ക്ക് തൊണ്ണൂറു വയസ്സ്!

Share News

“ജോസിൻ്റെ നാടകങ്ങൾ അരങ്ങേറാത്ത ഏതെങ്കിലും ഗ്രാമമോ, നഗരമോ കേരളക്കരയിൽ ഉണ്ടാവില്ല. ഒരു പ്രദേശത്തു തന്നെ പല വേദികളിലായി അദ്ദേഹത്തിൻ്റെ നാടകങ്ങൾ എത്രയോവട്ടം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ജോസിൻ്റെ നാടകങ്ങളോട് നാടകപ്രേമികൾക്ക് എന്തെന്നില്ലാത്ത അഭിനിവേശമാണ്. ജോസിൻ്റെ ഏതെങ്കിലും ഡയലോഗ് പറയാത്ത ഒരു നടനോ, നടിയോ കേരളത്തിലെ പ്രൊഫഷണൽ നാടക രംഗത്തോ, അമച്ച്വർ രംഗത്തോ കാണുക പ്രയാസമാണ് ” പറഞ്ഞത് സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻ നായർ തന്നെ. പറഞ്ഞത് സാക്ഷാൽ തിക്കുറിശ്ശി സുകുമാരൻ നായർ തന്നെ. അങ്ങനെയൊരു ജോസുകാലം കേരളത്തിലുണ്ടായിരുന്നു. സത്യമെന്ന് ഇതു […]

Share News
Read More