‘കേരളത്തിന്റെയാകെ അഭിമാനമൂഹൂര്‍ത്തം’: എംടി​ക്ക് ന​വ​തി ആ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: എംടി​യു​ടെ ന​വ​തി കേ​ര​ള​ത്തി​ന്‍റെ​യാ​കെ അ​ഭി​മാ​ന​മു​ഹൂ​ർ​ത്ത​മാ​ണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന​മ്മു​ടെ സാം​സ്‌​കാ​രി​ക​ത​യു​ടെ ഈ​ടു​വെ​യ്പ്പി​ന് ഇ​ത്ര​യ​ധി​കം സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ള്ള അ​ധി​കം പേ​രി​ല്ല.

മ​ല​യാ​ള​ത്തെ ലോ​ക​സാ​ഹി​ത്യ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​തു​ല്യ​മാ​യ പ​ങ്കാ​ണ് എം.​ടി​യ്ക്കു​ള്ള​ത്. സാ​ഹി​ത്യ​കാ​ര​ൻ എ​ന്ന നി​ല​യ്ക്ക് മാ​ത്ര​മ​ല്ല, പ​ത്രാ​ധി​പ​രെ​ന്ന നി​ല​യി​ലും ച​ല​ച്ചി​ത്ര​കാ​ര​ൻ എ​ന്ന നി​ല​യി​ലും അ​നു​പ​മാ​യ സം​ഭാ​വ​ന​ക​ൾ അ​ദ്ദേ​ഹം ന​ൽ​കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം ​ടി കാ​ല​ത്തെ സൂ​ക്ഷ്മ​മാ​യി നോ​ക്കി​ക്കാ​ണു​ക​യും സാ​ഹി​ത്യ​സൃ​ഷ്ടി​ക​ളി​ൽ വൈ​കാ​രി​ക തീ​ക്ഷ്ണ​ത​യോ​ടെ, അ​നു​ഭൂ​തി​ജ​ന​ക​മാം വി​ധം ആ ​കാ​ഴ്ച പ​ക​ർ​ന്നു വ​യ്ക്കു​ക​യും ചെ​യ്തു. ജ​ന​മ​ന​സു​ക​ളെ വി​ഷ​ലി​പ്ത​മാ​ക്കു​ന്ന വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പു​തി​യ കാ​ല​ത്ത് എം​ടി​യു​ടെ കൃ​തി​ക​ൾ ആ​വ​ർ​ത്തി​ച്ചു വാ​യി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

ആ ​നി​ല​യ്ക്ക് ഒ​രു സാം​സ്‌​കാ​രി​ക മാ​തൃ​ക​യാ​ണ് സ്വ​ന്തം ജീ​വി​തം​കൊ​ണ്ട് എം​ടി ന​മ്മു​ടെ മു​മ്പി​ൽ വ​ച്ചി​ട്ടു​ള്ള​ത്. അ​തി​ൽ​നി​ന്നു പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് മു​മ്പോ​ട്ടു​പോ​കാ​ൻ ന​മു​ക്കു ക​ഴി​യ​ണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share News