സമാഹരിക്കുന്ന വോട്ടുകൾ കൊണ്ട് ചിലരുടെ പരാജയമാണ് ഈ മീഡിയ നിർമ്മിത പുലി ലക്ഷ്യമാക്കുന്നത്.|ഡോ . സി. ജെ. ജോൺ

Share News

ഗ്രഹണ കാലത്ത് ഞാഞ്ഞൂളും തല പൊക്കുമെന്ന് പറഞ്ഞത് തെരെഞ്ഞെടുപ്പ് കാലത്തിനും പ്രസക്തമാണ്.അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കും, വലിയ വായയിലെ ആരോപണങ്ങൾക്കും വർത്തമാനങ്ങൾക്കും പേര് കേട്ട ഒരു പുള്ളി ചൊല്ലുന്ന ശുദ്ധീകരണ സൂക്തങ്ങൾ കേൾക്കാൻ ആളുണ്ട്. ഗ്ലാമർ കൂട്ടാനായി മൂപ്പർ കല്ലെറിയുന്നത് ഇടത്തും വലത്തുമുള്ള വലിയ പുള്ളികളെ മാത്രം.ഒറ്റ വെടിക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു വീഴണമെന്ന മഹനീയ അജണ്ടയിലാണ് പ്രവർത്തനം . വലിഞ്ഞു കയറാൻ മോഹിക്കുന്ന മുന്നണിയിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് പയറ്റുന്നത്.ഇറങ്ങി പോന്ന ഇടത്തിൽ അത് ചെലവായില്ല . […]

Share News
Read More

മധുവും വിശ്വനാഥനുമെല്ലാം പ്രതീകങ്ങളാണ്. |മാറേണ്ടത് നമ്മളാണ്! നാമുൾപ്പെടുന്ന സമൂഹമാണ്! നമ്മുടെ ചിന്താഗതികളാണ്.!

Share News

2018 ഫെബ്രുവരി 22 ന് പ്രബുദ്ധ മലയാളിയെന്ന കിന്നരി തലപ്പാവ് അഴിച്ചു വച്ച് ഓരോ മലയാളിയും ലജ്ജയോടെ തല കുനിച്ചു നിന്നത് ഒരു അനക്കമറ്റ ശവശരീരത്തിനു മുന്നിലായിരുന്നു. മനസ്സിൽ ലേശം കരുണയും മനുഷ്യത്വവും ബാക്കിനിന്ന വളരെ കുറച്ചു മനുഷ്യർ മാത്രം ദൈന്യതയാർന്ന കണ്ണുകളോടെ പകച്ചു നിന്ന ഒരു പാവം മനുഷ്യനെയോർത്ത് കരഞ്ഞു. മധു എന്ന കാടിൻ്റെ മകന് വേണ്ടി കരഞ്ഞത് അവൻ്റെ അമ്മയായ പ്രകൃതി മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവനു നേരെ പ്രബുദ്ധരായ ഇരുകാലി മൃഗങ്ങൾ നടത്തിയ […]

Share News
Read More

“ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ട്.”|​ഉമ്മൻ ചാണ്ടി

Share News

ശ്രീ ഉമ്മൻ ചാണ്ടി ആരോഗ്യനിലയെ സംബന്ധിച്ച് ഫേസ്ബുക്കിൽവ്യക്തമാക്കിയിരിക്കുന്നു . “എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാർട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട്, ഒരാൾക്കെതിരെയും നടത്താൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങൾക്കും വലിയ മാനസിക […]

Share News
Read More

“ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി അതിരൂപതയുടെ പ്രത്യേക സാഹചര്യങ്ങളിൽ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും എന്നതിനെക്കുറിച്ചു സംവദിക്കാനും ഇക്കാര്യത്തിൽ ഒരു സമവായം രൂപീകരിക്കാനും ജസ്റ്റിസ് കുര്യൻ ജോസഫ് മുൻപോട്ടുവയ്ക്കുന്ന എല്ലാ നിർദേശങ്ങളും തുറന്ന മനസ്സോടെ സഭമുഴുവൻ സ്വാഗതം ചെയ്യുമെന്നുറപ്പാണ്. “

Share News

മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫിന്റെ ഓഡിയോ സന്ദേശം; മീഡിയാ കമ്മീഷന്റെ വിശദീകരണകുറിപ്പ് – വിശദീകരണകുറിപ്പ് ആദരണീയനായ കുര്യൻ ജോസഫ് സാർ, സീറോമലബാർസഭയുടെ സിനഡിന്റെ തീരുമാനമനുസരിച്ചു സഭയിലെ 35ൽ 34 രൂപതകളിലും ഇതിനകം നടപ്പാക്കിയ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു മുൻ സുപ്രീംകോടതി ജഡ്ജിയായ അങ്ങയുടെ ഒരു ഓഡിയോ സന്ദേശം നവസാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതു ശ്രദ്ധയിൽപ്പെട്ടു. സീറോമലബാർസഭയുടെ പൊതുവേദികളിൽ അർഹിക്കുന്ന ആദരവോടെ എന്നും സ്ഥാനം ലഭിച്ചിട്ടുള്ള അങ്ങു നൽകിയ ആഹ്വാനം വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും […]

Share News
Read More

“വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്തുകഎന്ന ലക്ഷ്യത്തോടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതിവ്യക്തമാക്കേണ്ടത്‌ ഈ ഘട്ടത്തില്‍ അനിവാര്യമാണ്‌.”|സീറോ മലബാർ സഭ

Share News

വിശദീകരണക്കുറിപ്പ്‌ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരിയായിരുന്ന ആര്‍ച്ചുബിഷപ്പ്‌ ആന്റണി കരിയില്‍ പിതാവിന്റെ രാജി സ്വീകരിക്കുകയും അതിരൂപതയുടെ സേദെ പ്ലേന അപ്പസ്തോലിക്‌ അഡ്മിനിസ്ട്രേറ്ററായി ആര്‍ച്ചുബിഷപ്പ്‌ആന്റഡൂസ്‌ താഴത്ത്‌ പിതാവിനെ നിയമിക്കുകയുംചെയ്ത പരിശുദ്ധ സിംഹാസനത്തിന്റെതീരുമാനം ഇതിനകം ഏവര്‍ക്കും അറിവുള്ളതാണല്ലോ. സഭയുടെ നന്മ ആഗ്രഹിക്കുന്നവരെല്ലാം ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, പുതിയ ഭരണസംവിധാനത്തില്‍അസംതൃപ്തരായ ചിലര്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി മനസിലാക്കുന്നു. വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്തുകഎന്ന ലക്ഷ്യത്തോടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതിവ്യക്തമാക്കേണ്ടത്‌ ഈ ഘട്ടത്തില്‍ അനിവാര്യമാണ്‌. Rev. Dr. […]

Share News
Read More