2024|പുതു വര്‍ഷ ചിന്തകൾ..|സ്മാർട്ട് മലയാളി മാറ്റേണ്ട ചില മണ്ടൻ സ്വഭാവങ്ങൾ..

Share News

1.എന്റെ വീട്ടിലെ ചവറ് പൊതു നിരത്തിൽ എറിഞ്ഞാൽ എന്റെ വീട് സേഫെന്ന എന്ന മൂഢ സ്വർഗ്ഗം സൃഷ്ടിക്കൽ. 2.പിറകിലെ വണ്ടിക്ക് സൈഡ് കൊടുക്കാതെയും, മുമ്പിലെ വണ്ടിയെ വെട്ടി കയറി മറി കടന്നും, വെറുതെ ഹോണടിച്ചു അക്ഷമ കാട്ടിയുമൊക്കെ പൊതു നിരത്തിൽ സ്മാർട്ട് ഡ്രൈവർ ചമയൽ . 3.ആളുകളുടെ മുമ്പിൽ ഞെളിയാനും, അമ്പട ഞാനെന്ന് പറയാനും വേണ്ടി കടമെടുത്ത കാശ് പൂത്തിരി കത്തിക്കുന്ന രീതി. 4.കൃത്യമായി അറിയില്ലെങ്കിലും, വ്യക്തികളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും അഭിപ്രായം തട്ടി മൂളിക്കുന്ന സ്റ്റൈൽ. […]

Share News
Read More

2024|പുതു വർഷത്തിൻ്റെ ആശംസകൾ എല്ലാവർക്കും നേരുന്നു.

Share News

വരും വർഷങ്ങളിൽ നമ്മുക്ക്. നൽകുന്നതിൻ്റെ സന്തോഷം ആസ്വദിക്കാം… കിട്ടുന്നതിനേക്കാൾ ഏറെ സന്തോഷം കൊടുക്കുമ്പോൾ ആണെന്ന തിരിച്ചറിവ് നമ്മുക്കേവർകും പുതു വർഷസമ്മാനം ആകട്ടെ.

Share News
Read More

പുതുവർഷത്തെ അപകടരഹിതമാക്കാം…|പൊതു ഇടങ്ങളിലെ സംസ്കാരവും സുരക്ഷയുമാകട്ടെ ഈ പുതുവത്സരത്തിൽ നമ്മുടെ ലക്ഷ്യവും പ്രതിജ്ഞയും…

Share News

പുതുവത്സരത്തെ ആഘോഷപൂർവ്വം വരവേൽക്കാൻ നാടോൊരുങ്ങി കഴിഞ്ഞു. ആഘോഷത്തിന് മുമ്പും ശേഷവും വാഹനങ്ങളുമായി യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും.ചിലരുടെയെങ്കിലും ആഘോഷത്തിന് ലഹരിയുടെ അകമ്പടി ഉണ്ടാകാം. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു എന്നത് മാത്രമല്ല, മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഗുരുതരമായേക്കാം. ആക്രമകാരിയായ ഒരാൾ ആയുധവും കയ്യിലേന്തി തെരുവിലൂടെ നീങ്ങിയാൽ നാം അയാളെ ആവുന്ന വിധമൊക്കെ തടയാൻ ശ്രമിക്കും, എന്നാൽ ഇതേ ശ്രമം മദ്യപിച്ച് വാഹനമോടിക്കുന്ന ഒരാളെ കാണുമ്പോൾ ഉണ്ടാവില്ല. എന്നാൽ ആദ്യ ആളെക്കാൾ അപകടകാരി രണ്ടാമനാണ് കാരണം […]

Share News
Read More

..അതുകൊണ്ടാണ് വർഷങ്ങൾക്കിപ്പുറവും ഒരു പുലരിയിൽ അവരിങ്ങനെ ഒരുമിച്ചൊരു യാത്ര പുറപ്പെട്ടത്. മഞ്ഞ കലർന്ന പഴക്കുലകൾക്കു കീഴെ ഒരു മരബഞ്ചിൽ ഒരു പീടികച്ചായയ്ക്കു വേണ്ടി അവരിങ്ങനെ കാത്തിരിക്കുന്നത്!

Share News

കൗമാര കാലം വരെയും യാത്രകൾക്കു ഹരംപകർന്നിരുന്നത് എത്തിച്ചേരാൻ പോകുന്ന ഇടത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച പ്രതീക്ഷകളായിരുന്നു. എന്നാൽ പിന്നീടതു മാറി. യാത്രകൾ അതിൽത്തന്നെ ആവേശകരമായി. എത്തിച്ചേരുന്നത് എവിടെയുമാകട്ടെ, എത്ര ദൂരമുണ്ടായിക്കൊള്ളട്ടെ, സഞ്ചരിച്ചുകൊണ്ടിരുന്നാൽ മതി എന്നായി. എന്നാൽ യൗവ്വനം മടക്കയാത്രയ്ക്കൊരുങ്ങുകയും കാലം ശരീരത്തെ ക്ഷയിപ്പിക്കാൻ തുടങ്ങുകയും ചെയ്ത വർത്തമാനകാലത്തിൽ ലക്ഷ്യത്തെക്കാളും ദൂരത്തേക്കാളും ആർക്കൊപ്പം സഞ്ചരിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒന്നായി മാറി. ആത്മശരീരങ്ങൾ ഒരു യാത്രയ്ക്കു വഴിപ്പെടുന്നത് സഹയാത്രികർ ആരൊക്കെയെന്നു തീർച്ചപ്പെടുത്തിയ ശേഷമാണ് എന്നതായി അവസ്ഥ! ആർക്കൊപ്പം യാത്ര ചെയ്യാനാണ് ഏറ്റവും […]

Share News
Read More

തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവർഷത്തെ വരവേൽക്കാം. |മുഖ്യമന്ത്രി

Share News

പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീർത്ത ദുരന്തത്തിൻ്റെ അലയൊലികൾ നമ്മുടെ നാടിനെയും ബാധിച്ചു. അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭവും പ്രശ്നങ്ങൾ സൃഷ്ടിച്ചു. കോവിഡ് മഹാമാരി കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളും മുന്നിലുണ്ട്. ഓരോ വെല്ലുവിളിയും നമ്മെ കൂടുതൽ കരുത്തരാക്കുന്നു എന്നാണ് കഴിഞ്ഞ അഞ്ചു വർഷത്തെ അനുഭവങ്ങൾ തെളിയിക്കുന്നത്. പ്രതിബന്ധങ്ങൾ മറികടക്കാൻ ഐക്യത്തോടെയും ആർജ്ജവത്തോടെയും മുന്നോട്ടു […]

Share News
Read More