ചാലിശ്ശേരിയുടെ അഭിമാനം | പോലീസ് സൂപ്രണ്ട് ഷാജു കെ വർഗ്ഗീസ് കേരള പോലീസ് സർവീസിൽനിന്നും വിരമിച്ചു

Share News

ചാലിശ്ശേരി. ചാലിശ്ശേരി ഗ്രാമത്തിലെ ആദ്യത്തെ പോലീസ് സൂപ്രണ്ടായ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ഷാജു കെ വർഗ്ഗീസ് സ്തുത്യർഹ്യമായ സേവനത്തിനുശേഷമാണ് അഭിമാനത്തോടെ പോലീസ് സേനയിൽ നിന്ന് പടിയിറങ്ങിയത്. സേനയിൽ സത്യത്തിൻ്റെ നേർപാതയിൽ സഞ്ചരിച്ച ഡെപ്യൂട്ടി കമ്മീഷണർ ഷാജു കെ വർഗ്ഗീസ് 1995ൽ പോലീസ് കുപ്പായമണിഞ്ഞത് നാടിന് അഭിമാനമായിരുന്നു. നീണ്ട മൂന്ന് പതിറ്റാണ്ടിനുശേഷം വെള്ളിയാഴ്ച കേരള പോലീസിൽ നിന്നും വിരമിച്ചു. കൊട്ടാരക്കര പൂയപ്പിള്ളി പോലീസ് സ്റ്റേഷനിലാണ് ആദ്യമായി സ്വതന്ത്ര ചുമതലയുള്ള സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് തൃശൂർ […]

Share News
Read More

വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 66,303 പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്.

Share News

വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 66,303 പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഉള്ളത്. 41,976 പോലീസ് ഉദ്യോഗസ്ഥരും 24,327 സ്പെഷ്യൽ പോലീസ് ഓഫീസർമാരും ഇത്തവണ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മുൻപന്തിയിൽ ഉണ്ടാകും. സംസ്ഥാനത്തെ 20 ജില്ലാ പോലീസ് മേധാവിമാരുടെ കീഴില്‍ 144 ഇലക്ഷന്‍ സബ്ഡിവിഷനുകള്‍ക്ക് രൂപം നൽകിയിട്ടുണ്ട്. ഡിവൈ.എസ്.പി മാര്‍ക്കാണ് ഇതിൻ്റെ ചുമതല. ഓരോ പോലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനായി പട്രോളിംഗ് ടീമുകള്‍ […]

Share News
Read More

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് താഴെപ്പറയുന്ന വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാം.

Share News

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജവാർത്ത നൽകിയ VENICE TV ENTERTAINMENT എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. EVM മെഷിനെതിരെ സുപ്രീം കോടതി ജഡ്ജിയുടെ പരാമർശം എന്ന രീതിയിൽ സുപ്രീം കോടതിയിലെ അഭിഭാഷകന്റെ വീഡിയോയാണ് ചാനൽ ഉടമ പ്രചരിപ്പിച്ചത്. പലരും ഇത് വിശ്വസിച്ച് വീഡിയോ ഷെയർ ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിൻ നടത്തി സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും […]

Share News
Read More

അപരിചിതരുടെ സൗഹൃഭാഭ്യർഥനകളും വീഡിയോ കോളുകളും ഒരു കാരണവശാലും സ്വീകരിക്കരുത്. |പണം നഷ്ടമായാൽ ഉടൻ തന്നെ 1930 ൽ സൈബർ പോലീസിനെ അറിയിക്കുക.

Share News

ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ വനിതയെ വയനാട് സൈബർ പോലീസ് പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും ജയ്പൂരിൽ പോയി പിടികൂടിയത്. കേരള പോലീസ് തന്നെ തിരക്കി രാജസ്ഥാൻ വരെയെത്തിയ ഞെട്ടലിൽ യുവതി തട്ടിയെടുത്ത തുക ഉടൻ തന്നെ യുവാവിന് അയച്ചു നൽകി. […]

Share News
Read More

അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാൽ ഉടൻ നിങ്ങൾക്ക് 112 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.

Share News

അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response support System) സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. അതായത്പോലീസ്, ഫയർഫോഴ്സ് (ഫയർ & റെസ്ക്യൂ), ആംബുലൻസ് എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാൻ ഇനി 112 ലേയ്ക്ക് വിളിച്ചാൽ മതിയാകും. കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. […]

Share News
Read More